ഇന്ത്യൻ രണ്ടും വീണു, ധനുഷ് ചിത്രം രക്ഷകനാകുമോ?, ആകാംക്ഷയുയര്‍ത്തി രായന്റെ പോസ്റ്റര്‍
തമിഴകത്തെ രക്ഷിക്കാൻ രായൻ.
തമിഴകത്ത് കുറച്ച് നാളുകളായി അങ്ങനെ തുടര്‍ച്ചയായി ഹിറ്റുകള്‍ ഇല്ലാതിരിക്കുകയാണ്. അന്യഭാഷയില്‍ നിന്ന് എത്തുന്ന വൻ ചിത്രങ്ങളാണ് തമിഴിലും പണംവാരുന്നത്. 2024 നിലവില്‍ അത്ര മികച്ച വര്‍ഷമല്ല തമിഴകത്തിന്. ഇന്ത്യൻ 2വും പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാതിരിക്കുമ്പോള്‍ തമിഴകത്തിന് പുതു ജീവനാകാൻ രായനെത്തുകയാണ്.
ജൂലൈ 26നാണ് ധനുഷ് നായകനായ ചിത്രം രായന്റെ പ്രദര്‍ശനത്തിന് എത്തുകയെന്ന് പ്രഖ്യാപിച്ചിരുന്നു. ധനുഷ് നായകനായി വേഷമിടുന്ന രായന്റെ ട്രെയിലര്‍ ഇന്ന് പുറത്തുവിടും എന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്ന പുതിയൊരു പോസ്റ്ററും ചിത്രത്തിന്റേതായി പുറത്തുവിട്ടിട്ടുണ്ട്. കേരളത്തില്‍ രായൻ ഗോകുലം മൂവീസ് തിയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്
മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. ഛായാഗ്രാഹണം ഓം പ്രകാശാണ് നിര്‍വഹിക്കുന്നത്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. ധനുഷ് നായകനാകുന്ന രായന്റെ പ്രമേയം എന്താണ് എന്ന് പുറത്തുവിട്ടില്ല. എന്തായാലും രായൻ ആരാധകരില്‍ ഹൈപ്പുണ്ടാക്കിയിട്ടുണ്ട്.
രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം കുക്കാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നും റിപ്പോര്‍ട്ടുള്ളത് ധനുഷ് രായൻ സിനിമ ആകാംക്ഷയുളവാക്കിയിട്ടുണ്ട്. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യ വില്ലൻ കഥാപാത്രമായി എത്തുമ്പോള്‍ ധനുഷ് നായകനായ രായന്റെ ട്രൈയ്‍ലറിന്റ ആകെ ദൈര്‍ഘ്യം 2.36 മിനിറ്റായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക