അമ്പമ്പോ എന്തൊരു മാറ്റം, പുത്തൻ ചിത്രത്തിലെ ധനുഷിന്റെ ലുക്ക് പുറത്ത്
നടൻ ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും.
നടൻ ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷിച്ചതാണ്. ധനുഷും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. എസ് ജെ സൂര്യയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ നടൻ ധനുഷിന്റെ പുതിയ ചിത്രത്തിലെ ലുക്കാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
നോര്‍ത്ത് മദ്രാസാണ് ചിത്രത്തിന്റെ പശ്ചാത്തലമാകുന്നത്. ദുഷറ വിജയൻ, കാളിദാസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ധനുഷിനൊപ്പം എത്തും. എസ് ജെ സൂര്യയും സുന്ദീപും ചിത്രത്തില്‍ ധനുഷിന്റെ സഹോദരങ്ങളായി എത്തുമ്പോള്‍ അപര്‍ണാ ബാലമുരളിയാണ് നായിക എന്നും റിപ്പോര്‍ട്ടുണ്ട്. 'വാത്തി' എന്ന ചിത്രമാണ് ധനുഷിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
ധനുഷ് നായകനായി വേഷമിട്ട ചിത്രത്തിന്റെ സംവിധാനം വെങ്കി അറ്റ്‍ലൂരിയായിരുന്നു. 'ബാലമുരുഗൻ' എന്ന കഥാപാത്രത്തെയാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനായ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വെങ്കി അറ്റ്‍ലൂരിയാണ്.
ധനുഷിന്റേതായി 'നാനേ വരുവേൻ' എന്ന ചിത്രമാണ് ഇതിനുമുമ്പ് പ്രദര്‍ശനത്തിന് എത്തിയത്. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. സെല്‍വരാഘവൻ അതിഥി കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്‍തിരുന്നു. ഇന്ദുജ ആണ് ചിത്രത്തിലെ നായിക. നായകൻ ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത് എന്ന ഒരു പ്രത്യേകതയുമുണ്ട്. ധനുഷിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ ചിത്രത്തില്‍ നേടാനായിരുന്നു. ബോക്സ് ഓഫീസില്‍ ചിത്രം മോശമല്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.
Read More: 'കുഞ്ചാക്കോ ബോബൻ ഒരു വിഷമവും പറഞ്ഞില്ല, കാരവാനില്‍പോലും പോയില്ല'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക