'ഭോലാ ശങ്കര്‍ എത്തുന്നു', സെൻസര്‍ വിവരങ്ങള്‍ പുറത്ത്

അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ റീമേക്കാണ് 'ഭോലാ ശങ്കര്‍'.

 

Actor Chiranjeevi starrer new film Bholaa Shankar censored hrk

തെലുങ്കിലെ യുവ താരങ്ങളയും മറികടക്കുന്ന തരത്തിലാണ് വിജയങ്ങളാണ് ചിരഞ്‍ജീവിക്ക്. അതുകൊണ്ട് ചിരഞ്‍ജീവി നായകനാകുന്ന പുതിയ ചിത്രങ്ങള്‍ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സംവിധായകൻ മെഹര്‍ രമേഷിന്റെ പുതിയ ചിത്രം 'ഭോലാ ശങ്കര്‍' ആണ് ചിരഞ്‍ജീവി ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത്. ചിരഞ്‍ജീവിയുടെ 'ഭോലാ ശങ്കറി'ന്റെ സെൻസര്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

'ഭോലാ ശങ്കറിന്ട യുഎ സര്‍ട്ടിഫിക്കറ്റാണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കായ ചിരഞ്‍ജീവിയുടെ 'ഭോലാ ശങ്കര്‍' റിലീസ് ചെയ്യുക 11നാണ്. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്.

ചിരഞ്‍ജീവി നായകനായി വേഷമിടുന്ന പുതിയ ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിക്കുന്നത്. 'ഭോലാ ശങ്കറെ'ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ ചിരഞ്‍ജീവി എത്തുക. ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകൻ എ എസ് പ്രകാശ് ആണ്. അജിത്ത് നായകനായ ചിത്രം 'ബില്ല' തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകനാണ് മെഹര്‍ രമേഷ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകൻ. മറ്റൊരു അജിത് ചിത്രം കൂടി മെഹര്‍ രമേഷ് തെലുങ്കിലേക്ക് എത്തിക്കുമ്പോള്‍ വൻ വിജയത്തില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

ചിരഞ്‍ജീവി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രം 'വാള്‍ട്ടര്‍ വീരയ്യ' വൻ ഹിറ്റായി മാറിയിരുന്നു. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോബി കൊല്ലി തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Read More: നടി കങ്കണയുമായുള്ള വിവാദബന്ധം തുറന്നു പറഞ്ഞതില്‍ ഖേദമില്ലെന്ന് നടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios