'ഞങ്ങളുടെ മനയിലേക്ക് സ്വാ​ഗതം സർ'; വിദ്യാഭ്യാസ മന്ത്രിയോട് ബേസിൽ, 'ഇതിവിടം കൊണ്ട് തീരില്ലെ'ന്ന് കമന്റുകൾ

വീഡിയോ മന്ത്രി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

actor basil joseph react minister v sivankutty post

'ബേസിൽ ശാപ'മാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെന്റ്. കഴിഞ്ഞ വർഷം സഞ്ജു സാംസണിന് ബേസിൽ ജോസഫ് കൈകൊടുത്തപ്പോൾ, അത് ശ്രദ്ധയിൽപ്പെടാതെ പൃഥ്വിരാജിനോട് പോയി താരം സംസാരിച്ചതായിരുന്നു എല്ലാത്തിനും തുടക്കമായത്. പിന്നീട് ഇങ്ങോട്ട് മമ്മൂട്ടി അടക്കമുള്ളവർ 'ബേസിൽ ശാപ'ത്തിൽ അകപ്പെട്ടത് ഏവരും കണ്ടതാണ്. ഈ ക്ലബ്ബിലേക്കിപ്പോൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും എത്തിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. 

കലോത്സവ സമാപന വേദിയിൽ വച്ച് ആസിഫ് അലിക്ക് മന്ത്രി കൈ കൊടുത്തെങ്കിലും അത് നടൻ ശ്രദ്ധിക്കാതെ കടന്നു പോയി സീറ്റിലിരുന്നു. പിന്നീട് ടൊവിനോയുടെ ഇടപെടലിലൂടെ എല്ലാം സോൾവ് ആകുകയും ചെയ്തു. ഈ വീഡിയോ മന്ത്രി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 'ഞാനും പെട്ടു' എന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റിട്ടത്. ഇപ്പോഴിതാ ഇതിന് സാക്ഷാൻ ബേസിൽ ജോസഫ് തന്നെ കമന്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. 

actor basil joseph react minister v sivankutty post

മന്ത്രിയുടെ പോസ്റ്റിന് താഴെ, 'വെൽക്കം സർ ! ഞങ്ങളുടെ മനയിലേക്ക് സ്വാ​ഗതം' എന്നാണ് ബേസിൽ ജോസഫ് കുറിച്ചത്. പിന്നാലെ എല്ലാത്തിനും സാക്ഷിയായ ടൊവിനോ തോമസും കമന്റുമായി എത്തി. 'പക്ഷെ തക്ക സമയത്ത് ഞാൻ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട്', എന്നാണ് ടൊവിനോ കുറിച്ചത്. ഈ കമന്റിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആയിട്ടുണ്ട്. 

ജയേട്ടൻ എനിക്ക് ജ്യേഷ്ഠൻ, അനിയനെപ്പോലെ ചേർത്തുപിടിക്കുമായിരുന്നു; മനമുരുകി മോഹൻലാൽ

അതേസമയം, സൂക്ഷ്മദർശിനിയാണ് ബേസിൽ ജോസഫിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ത്രില്ലർ ​ഗണത്തിൽപ്പെട്ട ചിത്രത്തിൽ നസ്രിയയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. എം സി ജിതിൻ സംവിധാനം ചെയ്ത ചിത്രം നിലവിൽ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ജനുവരി 11ന് സൂക്ഷ്മദർശിനി സ്ട്രീമിം​ഗ് ആരംഭിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios