'മൂന്ന് ദിവസം കഴിഞ്ഞാൽ മേജർ ശസ്ത്രക്രിയയുണ്ട്, രക്ഷപ്പെടാനാണ് സാധ്യത കൂടുതൽ': ബാല
തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ബാല പറഞ്ഞു.
ഏതാനും നാളുകൾക്ക് മുൻപാണ് നടൻ ബാലയെ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപേകുക ആയിരുന്നു. പിന്നാലെ നിരവധി പേരാണ് പ്രിയ താരത്തിന് പ്രാർത്ഥനകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ തന്റെ രോഗത്തെ കുറിച്ചും പ്രാർത്ഥിച്ചവർക്ക് വേണ്ടിയും നന്ദി പറയുകയാണ് ബാല.
രണ്ടാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് പങ്കുവച്ച വീഡിയോയിൽ ആണ് ബാല ഇക്കാര്യം പറയുന്നത്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ ഒരു മേജർ ഒപ്പറേഷൻ ഉണ്ടെന്നും എന്നും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ബാല പറഞ്ഞു.
'എല്ലാവർക്കും നമസ്കാരം. ആശുപത്രിയിൽ വന്നിച്ച് ഏകദേശം ഒരുമാസം ആയി. എലിസബത്തിന്റെ നിർബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ
മേജർ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാൽ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. നെഗറ്റീവ് ആയി ഒന്നും ചിന്തിക്കുന്നില്ല. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു', എന്നാണ് ബാല പറഞ്ഞത്.
മാര്‍ച്ച് ആദ്യവാരമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു. ഇതിന് ഒരാഴ്ച മുന്‍പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ഇതിനിടെ ബാല ആശുപത്രിയില്‍ ആയതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ താന്‍ നേരിടേണ്ടിവരുന്ന ദുരനുഭവത്തെക്കുറിച്ച് എലിസബത്ത് തുറന്ന് പറഞ്ഞിരുന്നു. 'ഏതെങ്കിലും പെണ്ണ് ഒറ്റയ്ക്കു ആയാൽ പിന്നെ ഈസി ആണ് അല്ലെ കാര്യങ്ങൾ. ദയവു ചെയ്ത് ഈ പെണ്ണ് എന്ന് പറഞ്ഞാൽ ഉപയോഗിക്കാൻ ഉള്ള വസ്തു മാത്രമായി കാണുന്നത് ഒന്ന് മാറ്റി അവർക്കും ഈ മനസും വിഷമം ഒകെ ഉണ്ട് എന്ന് കാണുന്നത് നല്ലതായിരിക്കും' എന്നും എലിസബത്ത് പറഞ്ഞിരുന്നു.
പഠാന്‍ ബമ്പർ ഹിറ്റ്; 10 കോടിയുടെ പുത്തൻ കാർ സ്വന്തമാക്കി കിംഗ് ഖാൻ