'30 വർഷങ്ങൾ പോയത് അറിഞ്ഞില്ല, നൻപകലിലേക്ക് വിളിച്ചപ്പോൾ ത്രില്ലിലായിരുന്നു'; അശോകൻ

ഇടയ്ക്ക് നമ്മൾ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അതുകൊണ്ട് അമരം കഴിഞ്ഞുള്ള മുപ്പത് വർഷങ്ങളിലും ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു എന്ന ഫീൽ തന്നെയാണ് ഉള്ളതെന്ന് അശോകൻ പറയുന്നു.

actor ashokan talk about act with mammootty after 30 years

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'നൻപകൻ നേരത്ത് മയക്കം'. മലയാളത്തിലെ യുവ സംവിധായകരിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. നാളെ തിയറ്ററുകളിൽ എത്തുന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. അമരം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം അശോകൻ അഭിനയിക്കുന്നു എന്ന പ്രത്യേകതയും നൻപകൽ നേരത്ത് മയക്കത്തിനുണ്ട്. എന്നാൽ ഈ മുപ്പത് വർഷങ്ങൾ പോയത് അറിഞ്ഞില്ലെന്ന് പറയുകയാണ് അശോകൻ ഇപ്പോൾ. 

ഇടയ്ക്ക് നമ്മൾ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അതുകൊണ്ട് അമരം കഴിഞ്ഞുള്ള മുപ്പത് വർഷങ്ങളിലും ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു എന്ന ഫീൽ തന്നെയാണ് ഉള്ളതെന്ന് അശോകൻ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അശോകന്റെ പ്രതികരണം. 

"വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നുവെന്ന ഫീൽ ഒന്നും ഞങ്ങൾക്കില്ല. പിഷാരടിയുടെ ​ഗാന​ഗന്ധർവ്വൻ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. പക്ഷേ അതിൽ കോമ്പിനേഷന്‍ സീന്‍സ് ഇല്ലായിരുന്നു. ഇടയ്ക്ക് നമ്മൾ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അതുകൊണ്ട് ആ 30 വർഷവും ഒരുമിച്ച് സിനിമയിൽ അഭിനയിച്ചു എന്ന ഫീൽ ആണ് ഉണ്ടായിരുന്നത്. നൻപകൽ നേരത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി. ത്രില്ലിലായി പോയി. കുറേ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം ഒരുപാട് ഉണ്ടായിരുന്നു.", എന്ന് അശോകൻ പറയുന്നു. 

'അതുകേട്ട് ഞാൻ തരിച്ചുപോയി', നടക്കാതെ പോയ സിനിമയെ കുറിച്ച് വെളിപ്പെടുത്തി മമ്മൂട്ടി- വീഡിയോ

അതേസമയം, അശോകനുമായി ഇത്രയും വർഷത്തെ ​ഗ്യാപ്പ് സിനിമയിൽ ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. "ആ മുപ്പത് വർഷങ്ങൾ പോയത് അറിഞ്ഞില്ല. ഇപ്പഴും ഞങ്ങൾ കടപ്പുറത്ത് ഉറങ്ങിയതും കപ്പലണ്ടി കഴിച്ചതും ഒക്കെ ഞാൻ ഓർക്കാറുണ്ട്. രാവിലെ ഒരു മുറുക്കാനൊക്കെ ചവച്ച്.. റൂമിൽ നിന്ന് കോസ്റ്റ്യൂം ഇട്ട് ഇറങ്ങും. ഷൂട്ടിം​ഗ് തുടങ്ങുന്നത് വരെ ലൊക്കേഷനിൽ പോയിരിക്കും. അതുപോലെ തന്നെ ആയിരുന്നു നൻപകൽ നേരത്ത് മയക്കവും. രാവിലെ കോസ്റ്റ്യൂം ഇട്ട് ഇറങ്ങും. സാധാരണ കാരവനിൽ പോയി മാറ്റുകയാണല്ലോ പതിവ്", എന്ന് മമ്മൂട്ടി പറയുന്നു.  

Latest Videos
Follow Us:
Download App:
  • android
  • ios