90കളിൽ കത്തിക്കയറിയ ഹീറോ; ഇടയിൽ താരമൂല്യം ഇടിഞ്ഞു, പിന്നാലെ 3300കോടിയുടെ ബിസിനസ്, അവിടെയും വീഴ്ച
മമ്മൂട്ടിയും രജനികാന്തും തകർത്തഭിനയിച്ച ദളപതി എന്ന മണിരത്നം ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടന്.
ഓരോ കാലഘട്ടത്തും വൻ തരംഗമായി മാറിയ അഭിനേതാക്കൾ പല ഇന്റസ്ട്രികളിലും ഉണ്ടാകും. അവരിൽ ചിലർ ഇപ്പോഴും ലൈം ലൈറ്റിൽ ഉണ്ടാകും. ചിലർ വിശ്രമജീവിതം നയിക്കുന്നുമുണ്ടാകും. അത്തരത്തിൽ തമിഴ് സിനിമാ ലോകത്ത് ഒരു തലമുറയെ ഒന്നാകെ ആരാധകരാക്കി മാറ്റിയൊരു സൂപ്പർ താരമുണ്ട്. മറ്റാരുമല്ല അരവിന്ദ് സ്വാമി. 90കളിൽ അരവിന്ദ് സ്വാമി ഉണ്ടാക്കിയ തരംഗം ചെറുതൊന്നും അല്ലായിരുന്നു.
മമ്മൂട്ടിയും രജനികാന്തും തകർത്തഭിനയിച്ച ദളപതി എന്ന മണിരത്നം ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ആളാണ് അരവിന്ദ് സ്വാമി. പിന്നാലെ റോജയിലൂടെ മണി രത്നം തന്നെ അരവിന്ദിനെ നായകനായി അവതരിപ്പിച്ചു. മറ്റൊരു നടനും ലഭിക്കാത്ത തുടക്കമായിരുന്നു അത്. റോജയിലൂടെ അരവിന്ദ് സ്വാമി എന്ന നടൻ കത്തിക്കയറി. ഭാഷാഭേദമെന്യെ ഏവരുടെയും പ്രിയപ്പെട്ട താരമായി മാറി. ശേഷം ബോംബൈ,മൗനം തുടങ്ങി സിനിമകൾ. ഡാഡി എന്ന സിനിമയിലൂടെ മലയാളത്തിലും അരവിന്ദ് സാന്നിധ്യമറിയിച്ചു. പക്ഷേ 90കളുടെ അവസാനം ആയപ്പോഴേക്കും നടന് കരിയറിൽ കാലിടറി. പല സിനിമകളും മുടങ്ങി.
സിനിമകൾ പ്രതിസന്ധിയിലായതോടെ സിനിമ ഉപേക്ഷിച്ച് ബിസിനസിലേക്ക് തിരിയാൻ അരവിന്ദ് സ്വാമി തീരുമാനിക്കുക ആയിരുന്നു. വൻ ബിസിനസുകാരനായ പിതാവിന്റെ പാത പിന്തുടർന്ന അരവിന്ദ് 2005ൽ തന്റേതായ കമ്പനി ആരംഭിച്ചു. ടാലന്റ് മാക്സിമസ് എന്നായിരുന്നു കമ്പനി പേര്. റിപ്പോർട്ടുകൾ പ്രകാരം 3300 കോടിയായിരുന്നു ഈ കമ്പനിയുടെ മൂല്യം. എന്നാൽ അപ്രതീക്ഷിതമായി അവിടെയും അരവിന്ദ് സ്വാമിയ്ക്ക് വീഴ്ച പറ്റി. 2005ൽ ഒരു അപകടത്തെ തുടർന്ന് താരത്തിന് നട്ടെല്ലിന് പരിക്കേറ്റു. കാലുകൾ തളർന്നു. അഞ്ച് വർഷത്തോളം ചികിത്സ വേണ്ടി വന്നു. ഈ കാലത്തിൽ നടന്റെ രൂപത്തിൽ മാറ്റങ്ങൾ വന്നു. വണ്ണം വച്ച്, മുടി കൊഴിഞ്ഞു. പിന്നാലെ ആ ഫോട്ടോകൾ പങ്കുവച്ച് ട്രോളുകളും വന്നിരുന്നു. എന്നാൽ നിശ്ചയർഢ്യം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ അരവിന്ദ് സ്വാമി ഇപ്പോൾ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്.
നെറ്റിയിൽ സിന്ദൂരമണിഞ്ഞ്, നിറവയറുമായി അനുശ്രീ; 'സ്പെഷ്യൽ മൊമന്‍റെ'ന്ന് താരം
2013ൽ ആണ് അരവിന്ദ് സ്വാമി സിനിമയിലേക്ക് തിരിച്ചുവന്നത്. അതും മണിരത്നത്തിന്റെ കടൽ എന്ന ചിത്രത്തിലൂടെ. 2015ൽ തനി ഒരുവനിലൂടെ ഗംഭീര പ്രകടനം അദ്ദേഹം കാഴ്ചവച്ചു. ഇതിന്റെ തെലുങ്ക് റീമേക്കിലും അരവിന്ദ് കഥാപാത്രമായി. പിന്നീട് ബോഗൻ, ചെക്ക ചിവന്ത വാനം, തലൈവി തുടങ്ങി സിനിമകൾ അദ്ദേഹം വേഷമിട്ടു. നിലവിൽ മെയ്യഴകൻ ആണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. കാർത്തിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് പ്രേം കുമാർ ആണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം...