നടി അപര്‍ണാ നായരുടെ മരണം വിശ്വസിക്കാനാകുന്നില്ല, തൊട്ടുമുമ്പും സന്തോഷം നിറഞ്ഞ പോസ്റ്റ്
സന്തോഷം നിറഞ്ഞ ഒരു പോസ്റ്റാണ് താരം പങ്കുവെച്ചത്.
സീരിയല്‍ നടി അപര്‍ണാ നായരുടെ മരണത്തില്‍ അക്ഷരാര്‍ഥത്തില്‍ നടുങ്ങിയിരിക്കുകയാണ് പ്രേക്ഷകരും സുഹൃത്തുക്കളും. വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് അപര്‍ണാ നായരെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മരണത്തിന് തൊട്ടു മുമ്പ് പോലും താരം സന്തോഷകരമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
അപര്‍ണ നായര്‍ ചെറിയ മകളുടെ ഫോട്ടോയാണ് അവസാനമായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. അപര്‍ണ നായരുടെ തന്നെ ചിത്രങ്ങളുള്ള റീല്‍ വീഡിയോയാണ് അതിനു മുമ്പ് പങ്കുവെച്ചത്. അപര്‍ണാ നായര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. എന്താണ് നടിയുടെ മരണകാരണം എന്ന് ഇതുവരെ വ്യക്തമമല്ല.
സീരിയലില്‍ മാത്രമല്ല സിനിമകളിലും മികച്ച കഥാപാത്രങ്ങളായി എത്തി അപര്‍ണാ നായര്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു. അപര്‍ണാ നായര്‍ 'മേഘതീര്‍ഥ'ത്തിലൂടെ 2009ലാണ് സിനിമയില്‍ എത്തുന്നത്. 'കോടതി സമക്ഷം ബാലൻ വക്കീൽ', 'കല്‍ക്കി', 'അച്ചായൻസ്', 'മുദ്ദുഗൗ' എന്നിവയിലും അപര്‍ണാ നായര്‍ വേഷമിട്ടിട്ടുണ്ട്. അപര്‍ണാ നായര്‍ 'ആത്മസഖി', 'ചന്ദനമഴ', 'ദേവസ്‍പർശം', 'മൈഥിലി വീണ്ടും വരുന്നു' തുടങ്ങിയ ഹിറ്റ് മലയാളം സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്.
തിരുവനന്തപുരത്തെ വീട്ടിനുള്ളിലായിരുന്നു നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരമന തളിയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ അപര്‍ണയുടെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. നടിയുടെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. അപര്‍ണാ നായരുടെ ഭര്‍ത്താവ് സഞ്‍ജിത്തും മക്കള്‍ ത്രയ, കൃതിക എന്നിവരുമാണ്. സീരിയലുകളില്‍ നിറഞ്ഞുനില്‍ക്കുകയും പ്രസന്നവദയായി കാണപ്പെടുകയും ചെയ്‍തുകൊണ്ടിരുന്ന താരത്തിന്റെ അകാല വിയോഗം വിശ്വസിക്കാനാകുന്നില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
Read More: ആശംസകളുമായി മഹേഷ് ബാബു, താരത്തിന്റെ മകൻ അച്ഛനേക്കാള്‍ സുന്ദരൻ എന്ന് ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക