ആരവിന്റെ ഒരു വൈകുന്നേരം, പുതിയ വീഡിയോയുമായി നടി അനുശ്രീ
മകൻ ആരവിന്റെ വിശേഷങ്ങളുമായി സീരിയല്‍ താരം അനുശ്രീ.
യൂട്യൂബ് ചാനലുമായി സജീവമാണ് സീരിയല്‍ താരം അനുശ്രീ. മകന്റെയും വിശേഷങ്ങളെല്ലാം അനുശ്രീ പങ്കിടാറുണ്ട്. മകനായ ആരവിന്റെ വീഡിയോയുമായെത്തിയിരിക്കുകയാണ് താരം. ആരവിനെക്കുറിച്ച് ഞാന്‍ ഓരോന്ന് പറയുമ്പോള്‍ അത് കാണിച്ച് തരാമോയെന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. അവന് കൊടുക്കുന്ന ഫുഡിനെക്കുറിച്ചൊക്കെ ചോദിക്കാറുണ്ട്. കുറുക്കും ചോറുമൊക്കെ കൊടുത്ത് തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍ എന്ന് താരം പറയുന്നു. ആരവിന്റെ വൈകുന്നേരത്തെക്കുറിച്ച് പറഞ്ഞുള്ള പുതിയ വീഡിയോ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് അനുശ്രീ.
ഇന്ന് ആരവിന്റെ ഒരു വൈകുന്നേരം കാണിക്കാമെന്ന് കരുതി. ആരൂസ് ഇങ്ങനെ ചെയ്യുന്നു, അങ്ങനെ ചെയ്യുന്നു എന്ന് പറയുന്നതല്ലേയുള്ളൂ, അത് കാണിച്ച് തരുമോയെന്നൊരു കമന്റ് കണ്ടിരുന്നു. അതിനാലാണ് ഈ വീഡിയോ പങ്കുവെയ്‍ക്കുന്നത്. അവന്‍ കാണിക്കുന്ന കുറുമ്പും കരച്ചിലുമെല്ലാം നിങ്ങള്‍ക്ക് കാണാമെന്നും അനുശ്രീ പറഞ്ഞിരുന്നു. ഭയങ്കര വാശിയും ദേഷ്യവുമാണ്. ദേഷ്യം കാരണം ഒരു ദിവസം എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. ഞാന്‍ വിളിച്ചിട്ട് അവന്‍ നോക്കിയില്ലെന്നായിരുന്നു താരം മകനെക്കുറിച്ച് പറഞ്ഞത്.
മകന് കൊടുക്കുന്ന ഭക്ഷണത്തെ കുറിച്ചും നടി പറയുന്നുണ്ട്. നേന്ത്രപ്പഴം പുഴുങ്ങിയതൊക്കെ കൊടുക്കാറുണ്ട്. സ്പ്രൗട്ടഡ് റാഗി കൊടുക്കുന്നുണ്ട്. അത് ഉണ്ടാക്കാന്‍ എളുപ്പമാണ്. ഇഡ്ഡലിയും ദോശയും ചോറുമൊക്കെ കൊടുക്കാറുണ്ട്. എന്ത് കൊടുത്താലും അവന്‍ കഴിച്ചോളും. വേണ്ടെന്ന് പറഞ്ഞ് വാശിയൊന്നുമില്ല. വിശന്നാല്‍ അവന്‍ കരഞ്ഞ് തുടങ്ങും. അപ്പോള്‍ ഫുഡ് കൊടുത്താല്‍ കൃത്യമായി കഴിച്ചോളും. ഉറക്കം വന്നാല്‍ നന്നായി അലമ്പുണ്ടാക്കും. ഭയങ്കര വെളിച്ചത്തിലൊന്നും ഉറങ്ങില്ല. അവന്‍ ഉറങ്ങുന്ന സമയത്താണ് ഞാന്‍ ഡ്രസൊക്കെ കഴുകുന്നത്. ചെറിയൊരു ശബ്‍ദം കേട്ടാല്‍ അവന്‍ എഴുന്നേല്‍ക്കും എന്നും അനുശ്രീ പറയുന്നുണ്ട്.
അനുശ്രീ ക്യാമറാമാനായ വിഷ്‍ണുവിനെ വിവാഹം കഴിച്ചത് ആരാധകര്‍ ആഘോഷിച്ചത്. പിന്നീട് അവര്‍ വേര്‍പിരിഞ്ഞതുമൊക്കെ ചര്‍ച്ചയായിരുന്നു. ഇരുവരും തമ്മിൽ എന്താണ് പ്രശ്‍നം എന്ന് പ്രേക്ഷകർ നിരന്തരം ചോദിക്കാറുണ്ട്. കൃത്യമായ മറുപടി ഇതുവരെയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
Read More: വി കെ പ്രകാശിന്റെ സംവിധാനത്തില്‍ അനുപം ഖേര്‍, ഹിന്ദി ചിത്രം പ്രഖ്യാപിച്ചു