സെല്‍ഫി പങ്കുവെച്ച് അനുഷ്‍ക ശര്‍മ, 'ഛക്ദ എക്സ്‍പ്രസിനാ'യുള്ള കാാത്തിരിപ്പില്‍ ആരാധകര്‍

ജൂലൻ ഗോസ്വാമിയായിട്ടാണ് അനുഷ്‍ക ശര്‍മ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Actor Anushka Sharma new photo grabs attention hrk

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനുഷ്‍ക ശര്‍മ. സാമൂഹ്യ മാധ്യമത്തിലും സജീവമായി ഇടപെടുന്ന താരമാണ് അനുഷ്‍ക ശര്‍മ. അനുഷ്‍ക ശര്‍മയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. അനുഷ്‍ക ശര്‍മ പങ്കുവെച്ച സെല്‍ഫി ഫോട്ടോകള്‍ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അനുഷ്‍ക ശര്‍മയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം ഇന്ത്യൻ ക്രിക്കറ്റര്‍ ജുലാൻ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന 'ഛക്ദ എക്സ്‍പ്ര'സ് ആണ്. നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസായി എത്താനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രോസിത് റോയ് ആണ്.  പ്രതിക ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം  നിര്‍വഹിക്കുന്നത്. അനുഷ്‍ക ശര്‍മ  ജൂലൻ ഗോസ്വാമിയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

'രബ് നെ ബന ദി ജോഡി'യിലൂടെ വെള്ളിത്തിരയില്‍ നായികയായ അനുഷ്‍ക ശര്‍മ മകള്‍ ജനിച്ച ശേഷം നടിയെന്ന നിലയില്‍ വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. ബോളിവുഡിലെ ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നോമിനേഷൻ ലഭിച്ച താരമാണ് അനുഷ്‍ക ശര്‍മയ. മികച്ച നവാഗത നടിക്കുള്ള നോമിനേഷനും സ്വന്തമാക്കിയിരുന്നു അനുഷ്‍ക ശര്‍മ. ഒരിടവേള കഴിഞ്ഞ മികച്ച കഥാപാത്രമായി തിരിച്ചെത്തുന്ന അനുഷ്‍ക ശര്‍മയ്‍ക്ക് ചക്‍ദ എക്സ്‍പ്രസില്‍ ഏറെ പ്രതീക്ഷകളാണ് ഉള്ളത് .

ഗോസ്വാമി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്. ജൂലൻ ഗോസ്വാമി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വനിതാ ഫാസ്റ്റ് ബൗളറായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് ജൂലൻ ഗോസ്വാമിക്ക് ലഭിച്ചിട്ടുണ്ട്. ഐസിസിയുടെ വനിതാ ഏകദിന ക്രിക്കറ്റിലെ ബൗളിംഗ് റാങ്കിംഗില്‍ ജൂലൻ ഗോസ്വാമി ഒന്നാം സ്ഥാനത്തുമെത്തിയിട്ടുണ്ട്.

Read More: നെഞ്ചുവേദന, നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios