'ഇപ്പോ കറങ്ങി വീണേനെ', 'ശിവാഞ്ജലി'മാർക്ക് ഒപ്പമുള്ള ഷൂട്ടിംഗ് വീഡിയോ പങ്കുവെച്ച് അച്ചു സുഗന്ദ്
നടൻ അച്ചു പങ്കുവെച്ച വീഡിയോ.
മലയാളം മിനിസ്ക്രീന്‍ പരമ്പരകളില്‍ പ്രേക്ഷകപ്രീതിയില്‍ ഏറെ മുന്നിലുള്ള ഒന്നാണ് ഏഷ്യാനെറ്റിലെ 'സാന്ത്വനം'. കഥാഗതിയില്‍ പ്രണയവും സൗഹൃദവും സഹോദര സ്‌നേഹവും അതിനൊപ്പം ഗൃഹാതുരതയുമൊക്കെ ചേര്‍ന്നപ്പോള്‍ പരമ്പര റേറ്റിംഗിലും മുന്നിലെത്തി. പല ഭാഷകളില്‍ സംപ്രേഷണം തുടരുന്ന പരമ്പര ആ ഭാഷകളിലെല്ലാം തന്നെ മികച്ച പ്രേക്ഷക പിന്തുണയോടെയാണ് മുന്നോട്ടു പോകുന്നത്. പരമ്പര പോലെ തന്നെ മികച്ചതാണ് അതിലെ കഥാപാത്രങ്ങളും.
സോഷ്യൽ മീഡിയയിൽ തരംഗമാണ് 'സാന്ത്വന'ത്തിലെ താരങ്ങളുടെ വിശേഷങ്ങളും പരമ്പരയിലെ രംഗങ്ങളും. ഇപ്പോഴിതാ, ലൊക്കേഷനിലെ ഒരു സീൻ ഷൂട്ടിംഗ് പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് പരമ്പരയിലെ 'കണ്ണനാ'യ അച്ചു സുഗന്ത്. 'അഞ്ജലി'ക്കൊപ്പം നിൽക്കുന്ന 'ശിവനെ' കൈയോടെ പൊക്കി കളിയാക്കുന്നതാണ് സീൻ. മൂവരും അഭിനയിക്കുമ്പോൾ സംഭാഷണം പറഞ്ഞുകൊടുക്കുന്നതും വീഡിയോയിൽ കേൾക്കാം. അല്‍പം നാണത്തോടെ 'അഞ്ജലി' നിൽക്കുന്നതും 'ശിവൻ' സീരിയസ് ആവാൻ ശ്രമിക്കുന്നതുമെല്ലാം രസകരമായാണ് പ്രേക്ഷകർ ആസ്വദിക്കുന്നത്. ഇവരെ കളിയാക്കി 'ശിവന്റെ' കൈയിൽ പിടിച്ച് 'അച്ചു' കറങ്ങുന്നുമുണ്ട്. 'ഇപ്പൊ തലകറങ്ങി വീണേനെ, ശിവനെ ഇതേത് ജില്ല' എന്നായിരുന്നു വീഡിയോയ്ക്ക് അച്ചു നൽകിയ ക്യാപ്‌ഷൻ.
ഇതുപോലുള്ള രസകരമായ വീഡിയോകൾ ഇനിയും വേണമെന്നാണ് എല്ലാവരുടെയും പ്രതികരണങ്ങള്‍.
നിരവധി താരങ്ങള്‍ ഒന്നിക്കുന്ന 'സാന്ത്വനം' പരമ്പരയിൽ ശ്രദ്ധേയ വേഷമാണ് അച്ചുവിനുള്ളത്. പെട്രോൾ പമ്പിലെ ജോലി, കടയിൽ സാധനങ്ങൾ എടുത്തുകൊടുക്കൽ, അസി.ഡയറക്ടര്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അച്ചു നടനായത്. ഒരു നടനാകണം എന്നായിരുന്നു തന്റെ എക്കാലത്തെയും സ്വപ്‍നമെന്ന് അച്ചു പറഞ്ഞിട്ടുണ്ട്. അതിനായി നടത്തിയ യാത്രയെ കുറിച്ചും കരിയറിന്‍റെ തുടക്ക കാലത്ത് താൻ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും താരം നേരത്തെ മനസുതുറന്നിട്ടുണ്ട്.
Read More: അനുപമ പരമേശ്വരൻ നായികയായി 'ബട്ടര്‍ഫ്ലൈ', റിലീസ് പ്രഖ്യാപിച്ചു