അത്തരക്കാരെ കാണുമ്പോൾ മമ്മൂക്കയ്ക്ക് ദേഷ്യമാണ്, പലരും തോറ്റ് പോകുന്നത് അവിടെ: അബു സലിം
മമ്മൂട്ടിയെ കുറിച്ച് അബു സലിം പറയുന്നു.
മലയാളികളുടെ പ്രിയതാരമാണ് നടൻ മമ്മൂട്ടി. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടി തന്റെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ആളാണ്. അതോടൊപ്പം തന്നെ ഓരോ നിമിഷവും പ്രായം വെറും നമ്പർ മാത്രം ആണെന്ന് മലയാളികൾക്ക് പറഞ്ഞ് കൊടുത്തു കൊണ്ടേയിരിക്കുന്നുണ്ട് മമ്മൂട്ടി. ഈ അവസരത്തിൽ നടൻ അബു സലിം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ശരീരം സംരക്ഷിക്കാത്തവരെ കാണുന്നതേ മമ്മൂട്ടിക്ക് ദേഷ്യമാണെന്ന് അബു സലിം പറയുന്നു. ശരീരം നോക്കുന്നവരെയും കുടുംബം നോക്കുന്നവരെയും അദ്ദേഹത്തിന് വലിയ ഇഷ്ടമാണെന്നും നടൻ കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'എമ്പുരാൻ' പറയുന്നത് 'ഖുറേഷി അബ്രഹാമി'ന്റെ പഴയ കാലഘട്ടം; ചർച്ചകൾ ഇങ്ങനെ
'മമ്മൂക്കയെപ്പറ്റി എത്ര പറഞ്ഞാലും മതിയാകില്ല. കാരണം അദ്ദേഹവുമായുള്ള ബന്ധം അങ്ങനെയാണ്. ഞാൻ ഇടക്ക് ഫിറ്റ്നസ്സിന്റെ കാര്യങ്ങൾ അദ്ദേഹത്തിന് പറഞ്ഞു കൊടുക്കാറുണ്ട്. അതൊക്കെ അതേപടി അനുസരിക്കുന്ന ഒരാളാണ് അദ്ദേഹം. നമുക്ക് ശരീരമുണ്ടെങ്കിലേ ബാക്കി എന്തും ചെയ്യാൻ കഴിയുകയുള്ളൂ. അത് ചെയ്യാത്തവരെ കാണുമ്പോൾ പുള്ളിക്ക് ദേഷ്യമാണ്. ശരീരം നോക്കുന്നവരെയും കുടുംബം നോക്കുന്നവരെയും അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങൾ. നമ്മൾ സ്വയം സ്നേഹിച്ചാൽ മാത്രമാണ് നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ പറ്റൂ. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം നന്നായി ഭക്ഷണം ഒക്കെ കഴിക്കുന്നതും ശരീരം നോക്കുന്നതും. മമ്മൂക്ക നല്ല ഭക്ഷണപ്രിയൻ ആണ്. പക്ഷെ വളരെ കൺട്രോൾ ചെയ്തിട്ടാണ് കഴിക്കുന്നത്. വ്യായാമം വേണ്ട രൂപത്തിൽ ചെയ്യുകയും ചെയ്യും. ഫിറ്റ്നസ്സും സൗന്ദര്യവും അതുകൊണ്ടാണ് ഇപ്പോഴും നിലനിർത്തുന്നത്. സൗന്ദര്യം അദ്ദേഹത്തിന് ദൈവം അറിഞ്ഞ് കൊടുത്തതാണ്. ദൈവം എല്ലാവർക്കും പല കഴിവുകളും കൊടുക്കും. അത് നിലനിർത്തി കൊണ്ടുപോകാനാണ് പാട്. പല ആളുകൾക്കും തോറ്റു പോകുന്നത് അവിടെയാണ്', എന്നാണ് അബു സലിം പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..