മാർക്കോയിലെ കൊടൂര വില്ലൻ ഇനിയാ സൂപ്പർ താരത്തിനൊപ്പം; അഭിമന്യു തിലകന്റെ പുതിയ പടം ഇതാണ്
മലയാളത്തിന്റെ അനശ്വര നടൻ തിലകന്റെ കൊച്ചു മകനും ഷമ്മി തിലകന്റെ മകനുമാണ് അഭിമന്യു.
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ പടത്തിലെ പ്രധാന കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റുന്നുണ്ട്. അതിലൊരു വേഷം ചെയ്ത ആളാണ് അഭിമന്യു തിലകൻ. മലയാളത്തിന്റെ അനശ്വര നടൻ തിലകന്റെ കൊച്ചു മകനും ഷമ്മി തിലകന്റെ മകനുമാണ് അഭിമന്യു.
ആദ്യ ചിത്രമായ മാർക്കോയിലെ അഭിമന്യുവിന്റെ പ്രകടനം മലയാളക്കര ഒന്നാകെ ആഘോഷിക്കുകയാണ്. ജഗദീഷ് അവതരിപ്പിച്ച ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകൻ റസൽ ആയാണ് അഭിമന്യു എത്തിയിരുന്നത്. ഇപ്പോഴിതാ മാർക്കോയ്ക്ക് ശേഷം തന്റെ പുതിയ സിനിമയുമായി എത്തുകയാണ് അഭിമന്യു. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബേബി ഗേളിലാണ് അഭിമന്യു തിലകനും കഥാപാത്രമായി എത്തുന്നത്.
ബേബി ഗേളിൽ അഭിമന്യു വില്ലൻ വേഷത്തിൽ ആണോ അതോ സാധാരണക്കാരനായാണോ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. ആദ്യ സിനിമയിൽ ഗംഭീര പ്രടകനം കാഴ്ചവച്ച അഭിമന്യു വീണ്ടും എത്തുമ്പോൾ പ്രേക്ഷകരും ആകാംക്ഷയിലാണ്. ട്രാഫിക് എന്ന ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ബേബി ഗേൾ. ഗരുഡൻ സിനിമ സംവിധാനം ചെയ്ത അരുൺ വർമയാണ് സിനിമ ഒരുക്കുന്നത്. ബോബി -സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് രചന. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമാണം.
അമ്പോ..ഇതെന്തൊരു പോക്ക്! നേടിയത് 3000 കോടി; റിലീസ് മാർക്കോയ്ക്ക് ഒപ്പം, കളക്ഷനിൽ ഞെട്ടിച്ച് ആ പടം
അതേസമയം, ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ മാർക്കോ 100 കോടി ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കി കഴിഞ്ഞു. പതിനാറ് ദിവസം കൊണ്ടാണ് ചിത്രത്തിന്റെ നേട്ടം. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം തുടങ്ങി ഭാഷകളിൽ സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..