Naradhan Movie : ഇതാണ് 'പ്രദീപ് ജോണ്‍'; 'നാരദനി'ലെ കഥാപാത്രത്തെ പരിചയപ്പെടുത്തി ആഷിഖ് അബു

ടൊവിനോ തോമസ് ഡബിള്‍ റോളിലാണോ ചിത്രത്തില്‍ എത്തുകയെന്ന സംശയവും ഉയര്‍ന്നിരുന്നു. 

aashiq abu share Naradhan Movie character poster

ടൊവിനോ തോമസിനെയും(Tovino Thomas) അന്ന ബെന്നിനെയും(Anna Ben) കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു(Aashiq Abu) സംവിധാനം ചെയ്യുന്ന നാരദനിലെ(Naradhan) പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന പ്രദീപ് ജോണ്‍ എന്ന കഥാപാത്രത്തിനെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്. 

നേരത്തെ ചിത്രത്തിലെ അന്ന ബെന്നിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകയായ ഷാക്കിറ മുഹമ്മദ് ആയിട്ടാണ് അന്ന ചിത്രത്തില്‍ എത്തുന്നത്. ബോള്‍ഡ് ആയി ചാനല്‍ പ്രെമോകളില്‍ മാധ്യമപ്രവര്‍ത്തകര്‍ പോസ് ചെയ്യുന്ന രീതിയിലാണ് അന്നയുടെ പോസ്റ്റര്‍. 2021ലെ തന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദന്‍ എന്ന് സംവിധായകന്‍ ആഷിഖ് അബു നേരത്തെ പറഞ്ഞിരുന്നു.

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. മിന്നല്‍മുരളിക്ക് ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം, മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം, സാറാസിന് ശേഷം വരുന്ന അന്ന ബെന്നിന്റെ ചിത്രം എന്നീ നിലകളിലെല്ലാം നാരദന്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറില്‍ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയ്ലര്‍ തരുന്ന സൂചന.

ടൊവിനോ തോമസ് ഡബിള്‍ റോളിലാണോ ചിത്രത്തില്‍ എത്തുകയെന്ന സംശയവും ഉയര്‍ന്നിരുന്നു. ചിത്രം ജനുവരി 27ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്. വസ്ത്രലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Latest Videos
Follow Us:
Download App:
  • android
  • ios