തിയറ്ററുകള്‍ കുലുങ്ങും?, ബോക്സ് ഓഫീസ് കളക്ഷൻ ഞെട്ടിക്കും?', ആമിറിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു
സല്‍മാനുമായും ഷാരൂഖ് ഖാനുമായും ഒന്നിക്കുന്നതിനെ കുറിച്ച് ആമിര്‍.
ബോളിവുഡ് പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ് സല്‍മാനും ഷാരൂഖും ആമിര്‍ ഖാനും. സല്‍മാനും ഷാരൂഖും ആമിര്‍ ഒന്നിക്കുന്ന ചിത്രം സാധ്യമായാല്‍ ബോക്സ് ഓഫീസില്‍ പ്രകമ്പനം സൃഷ്‍ടിക്കും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അങ്ങനെ ഡ്രീം സിനിമ നടക്കുന്നതിനെ കുറിച്ച് ആമിര്‍ മനസ് തുറന്നതാണ് ചര്‍ച്ചയാകുന്നത്. അതിനായി യോജിച്ച ഒരു തിരക്കഥയാണ് താൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്നും നടൻ ആമിര്‍ വ്യക്തമാക്കുന്നത് സിനിമാ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
ആറു മാസം മുമ്പ് മൂവരും ഒന്നിച്ചിരുന്നതായായി നടൻ ആമിര്‍ വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും ഞങ്ങള്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യണമെന്ന് ഷാരൂഖും സല്‍മാനും ആഗ്രഹിക്കുന്നുണ്ട്. വൈകാതെ അത് സംഭവിക്കും എന്ന് താൻ കരുതുന്നു. അതിനായി മികച്ച കഥ വേണം. തിരക്കഥ യോജ്യമായത് കിട്ടിയാല്‍ ഉടൻ സിനിമയുമായി മുന്നോട്ടുപോകുമെന്നും നടൻ ആമിര്‍ വ്യക്തമാക്കി. ആമിറിനറെ പ്രഖ്യാപനം ആരാധകരെ ആവേശത്തിലാാക്കിയിരിക്കുകയാണ്. കളക്ഷനില്‍ പുതുചരിത്രം മൂവരും ഒന്നിക്കുന്ന ചിത്രം സൃഷ്‍ടിക്കുമെന്നാണ് പ്രതീക്ഷ.
ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രം വൻ പരാജയമായതില്‍ അടുത്തിടെ ആമിര്‍ ഖാൻ പ്രതികരിച്ചിരുന്നു. അദ്വൈത്, കരീന എന്നിവരൊക്കെ ആ സിനിമയ്‍ക്കായി കഠിനമായി പ്രവര്‍ത്തിച്ചെങ്കിലും പക്ഷേ അത് നല്ലതായി വന്നില്ലെന്നും മറ്റൊരു കാര്യം പഠിച്ചു എന്നുമായിരുന്നു ആമിര്‍ ഖാൻ പ്രതികരിച്ചിരുന്നു. എനിക്ക് ഒരുപാട് തെറ്റുകള്‍ ആ സിനിമയുടെ വിവിധ ഘട്ടത്തില്‍ സംഭവിച്ചു. ദൈവത്തിന് നന്ദി, ഞാൻ ഒരു സിനിമയില്‍ മാത്രമല്ലേ ആ തെറ്റുകള്‍ ചെയ്‍തിട്ടുള്ളൂ എന്നുമായിരുന്നു ആമിര്‍ ഖാൻ വ്യക്തമാക്കിയത്.
ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കായി 'ലാല്‍ സിംഗ് ഛദ്ധ' എത്തിയപ്പോള്‍ പ്രതീക്ഷയിലായിരുന്നു. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ബോളിവുഡ് ചിത്രത്തില്‍ ആമിറെത്തിയിരുന്നു.
Read More: 'അന്ന് എന്റെ വിവാഹം, ഇന്ന് മകന്റേത്', പ്രതികരണവുമായി ജയറാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക