ആമിർ ഖാന്‍റെ പുതിയ ചിത്രം ' സിതാരെ സമീൻ പർ': താരേ സമീൻ പറുമായി ബന്ധമുണ്ടെന്ന് ആമിര്‍.!
2007 ല്‍ ഇറങ്ങിയ താരേ സമീൻ പര്‍ വന്‍ നിരൂപ പ്രശംസയും ബോക്സോഫീസ് വിജയവും നേടിയ ചിത്രമായിരുന്നു. പഠന വൈകല്യമുള്ള ഒരു കുട്ടിയുടെ കഴിവുകള്‍ കണ്ടെത്തുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.
മുംബൈ: ആമിർ ഖാൻ പുതിയ ചിത്രം സിതാരെ സമീൻ പർ പ്രഖ്യാപിച്ചു. ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് വലിയ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രം ആമിർ പ്രഖ്യാപിച്ചത്. 2007 ല്‍ ആമിര്‍ സംവിധാനം ചെയ്ത് നിര്‍മ്മിച്ച താരേ സമീൻ പറിന് സമാനമായ പ്രമേയമാണ് സിനിമയില്‍ എന്നാണ് ആമിര്‍ പറയുന്നത്.
"ചിത്രത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. എന്നാല്‍ ചിത്രത്തിന്‍റെ പേര് സിതാരെ സമീൻ പർ എന്നാണ് പറയാന്‍ പറ്റും. താരേ സമീൻ പറിന് സമാനമായ പ്രമേയമാണ് ഇതില്‍ പറയുന്നത്. എന്നാല്‍ അതില്‍ നിന്നും പത്ത് മടങ്ങ് മുന്നിലാണ് ഞങ്ങള്‍ ഈ സിനിമ ചെയ്യുക. താരേ സമീൻ പര്‍ ഒരു ഇമോഷണല്‍ ചിത്രമാണെങ്കില്‍ ഈ ചിത്രം നിങ്ങളെ ചിരിപ്പിക്കും. ആ ചിത്രം നിങ്ങളെ കരയിപ്പിച്ചു, ഈ ചിത്രം നിങ്ങളെ ആനന്ദിപ്പിക്കും" - ആമിര്‍ അഭിമുഖത്തില്‍ പറഞ്ഞു.
"എന്നാല്‍ പ്രമേയം ഒന്നാണ് എന്നതിനാലാണ് സമാനമായ പേര് വളരെ ചിന്തിച്ച് ഇട്ടിരിക്കുന്നത്. നമ്മുക്കെല്ലാം തിരച്ചടികളും, ബലഹീനതകളും ഉണ്ടാകും. എന്നാല്‍ എല്ലാവരും സ്പെഷ്യലാണ്. താരേ സമീൻ പറില്‍ ഇത്തരത്തിലുള്ള ഇഷാന്‍ എന്ന കുട്ടിയുടെ അതിജീവനവും അതിന് അവനെ സഹായിക്കുന്ന ടീച്ചറുമാണ് പ്രമേയം എന്നാല്‍ പുതിയ ചിത്രത്തില്‍ ഇത്തരത്തിലുള്ള ഒന്‍പത് കുട്ടികളാണ് ഉള്ളത്. അവര്‍ ഇതില്‍ എന്‍റെ കഥാപാത്രത്തെ സഹായിക്കുകയാണ്. നേരെ തിരിച്ചാണ് കാര്യങ്ങള്‍" - ആമിര്‍ തുടര്‍ന്നു.
2007 ല്‍ ഇറങ്ങിയ താരേ സമീൻ പര്‍ വന്‍ നിരൂപ പ്രശംസയും ബോക്സോഫീസ് വിജയവും നേടിയ ചിത്രമായിരുന്നു. പഠന വൈകല്യമുള്ള ഒരു കുട്ടിയുടെ കഴിവുകള്‍ കണ്ടെത്തുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ആമിര്‍ ഖാന്‍ തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ ദര്‍ശീല്‍ സഫ്റി അഭിനയിച്ച ഇഷാന്‍ എന്ന കുട്ടിയുടെ റോള്‍ ഇന്നും ചര്‍ച്ചയാകുന്ന വേഷമാണ്.
അടുത്തിടെ പിടിഐ റിപ്പോര്‍ട്ട് പ്രകാരം ആമിര്‍ മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു എന്നാണ് വിവരം. ആമിറിന്‍റെ മുന്‍ ഭാര്യ കിരണ്‍ റാവു സംവിധാനം ചെയ്യുന്ന ലാപ്പട്ട ലേഡീസ്, അദ്ദേഹത്തിന്‍റെ മകന്‍ ജുനൈദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം. ഇതിനൊപ്പം രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന ലാഹോര്‍ 1947 എന്നീ ചിത്രങ്ങളാണ് ഇവ. ഇതില്‍ ലാഹോര്‍ 1947ല്‍ സണ്ണി ഡിയോള്‍ ആണ് നായകന്‍.
ലാല്‍ സിംഗ് ഛദ്ദയാണ് അവസാനമായി ആമിറിന്‍റെതായി റിലീസായ ചിത്രം. ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്കായിരുന്നു ചിത്രം.
'വഞ്ചിച്ചു, ഭര്‍ത്താവിനെതിരെ തെളിവ് നല്‍കി': അഭ്യൂഹങ്ങളെ കാറ്റില്‍ പറത്തി രവീന്ദറും മഹാലക്ഷ്മിയും
രാഷ്ട്രീയ നിലപാട് അഭിനന്ദിക്കാന്‍ ആഷിക് അബു വിളിച്ചപ്പോള്‍ പറഞ്ഞത്; സിദ്ധാര്‍ത്ഥിന്‍റെ വാക്കുകള്‍