വമ്പൻ നേട്ടത്തിനരികെ ബ്ലസ്സിയുടെ ആടുജീവിതം, വാര്‍ത്ത പങ്കിട്ട് പൃഥ്വിരാജും

അഭിമാന നേട്ടത്തിനരികെ ബ്ലസ്സിയുടെ ആടുജീവിതം.

 

Aadujeevitham nominated Golden reel awards at MPSE hrk

മലയാളത്തിന്റെ പൃഥ്വിരാജ് നായകനായി വന്ന ചിത്രമാണ് ആടുജീവിതം. സംവിധാനം നിര്‍വഹിച്ചത് ബ്ലസ്സിയാണ്. വൻ പ്രതികരണമായിരുന്നു പൃഥ്വിരാജ് നായകനായ ചിത്രത്തിന് ലഭിച്ചിരുന്നത്. ആടുജീവിതം വൻ ഒരു നേട്ടത്തിനരികെയത്തിയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

മോഷൻ പിക്ചേഴ്‍സ് സൗണ്ട് എഡിറ്റേഴ്‍സ് (എംപിഎസ്ഇ) അവാര്‍ഡിനായുള്ള നോമിനേഷൻ പ്രഖ്യാപിച്ചപ്പോഴാണ് മലയാളത്തിനും നേട്ടമായിരിക്കുന്നത്. എഴുപത്തിരണ്ടാമത് ഗോള്‍ഡൻ റീല്‍ അവാര്‍ഡിനായാണ് ചിത്രത്തിന് നാമനിര്‍ദേശം ലഭിച്ചിരിക്കുന്നത് എന്നത് അഭിമാനകരമായിരിക്കുകയാണ്. റസൂല്‍ പൂക്കുട്ടിക്കും വിജയ്‍കുമാര്‍ മഹാദേവയ്യയ്‍ക്കുമാണ് അവാര്‍ഡിന് നോമിനേഷൻ ലഭിച്ചിരിക്കുന്നത് എന്നാണ് വ്യക്തമായിരിക്കുന്നത്. ഇക്കാര്യം റസൂല്‍ പൂക്കുട്ടി തന്നെ തന്റെ സാമൂഹ്യ മാധ്യമ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ആഗോളതലത്തില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 160 കോടി രൂപയിലധികം നേടിയിരിക്കുന്നത് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ആടുജീവിതം 2024ലെ മലയാള ചിത്രങ്ങളില്‍ കളക്ഷനില്‍ രണ്ടാമതുമെത്തിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സാണ് മലയാളത്തിന്റെ ആഗോള കളക്ഷനില്‍ ഒന്നാമത്. നായകൻ പൃഥ്വിരാജ് ആടുജീവിതത്തില്‍ നജീബെന്ന കഥാപാത്രമായപ്പോള്‍ ജോഡിയായത് നടി അമലാ പോളും ചിത്രത്തിന്റെ ഛായാഗ്രാഹണം സാനു കെ എസാണ്.

ആഗോളതലത്തില്‍ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോര്‍ഡാണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായിരുന്നത്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. വേഗത്തില്‍ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ ആണെന്ന പ്രത്യേതകയുമുണ്ട്. കേരളത്തില്‍ നിന്ന് മാത്രമായി മലയാള സിനിമ വേഗത്തില്‍ ആകെ നേട്ടം 50 കോടി രൂപയിലെത്തിക്കുന്നതും ആടുജീവിതമാണ്.

Read More: കാത്തിരിപ്പിനൊടുവില്‍ ജോജു ജോര്‍ജിന്റെ പണി ഒടിടിയിലേക്ക്, തിയ്യതി പ്രഖ്യാപിച്ചു, ആകെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios