പതിനെട്ടാം വയസിൽ ആത്മഹത്യയെന്ന മണ്ടൻ തീരുമാനം ഇപ്പോൾ എക്സ്പീരിയൻസായാണോ ?; ചോദ്യത്തിന് അശ്വതിയുടെ മറുപടി.!

ഈ പറയുന്നവരും ഞാനും എല്ലാം കുറച്ച് നാളുകൾക്ക് ശേഷം മരിച്ച് പോകും. നൂറ് വർഷത്തിനപ്പുറം ആരാണ് അശ്വതിയെന്ന് ചോദിച്ചാൽ അറിയുന്നുണ്ടാവില്ല. 

A hundred years from now if you ask who Ashwathi is, you will not know Ashwati Srikanth on negative comments vvk

കൊച്ചി: മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും എഴുത്തുകാരിയായും ആര്‍ജെയായും അഭിനേത്രിയായുമെല്ലാം അശ്വതി സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. ചക്കപ്പഴം എന്ന സീരിയലിലെ ആശ എന്ന കഥാപാത്രമായിട്ടാണ് അശ്വതി സ്‌ക്രീനിൽ അഭിനേത്രിയായി ആദ്യം എത്തുന്നത്. കാളി എന്ന ഒരു പുസ്തകവും അടുത്തിടെ താരം ഇറക്കിയിരുന്നു. 

ഇപ്പോഴിതാ സൈന സൌത്ത് പ്ലസിലൂടെ തൻറെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. പതിനെട്ടാം വയസിൽ ആത്മഹത്യയെന്ന മണ്ടൻ തീരുമാനം ഇപ്പോൾ എക്സ്പീരിയൻസായാണോ കാണുന്നതെന്ന അവതാരകൻറെ ചോദ്യത്തിന് താൻ ഇപ്പോൾ ആർക്കുംഉപദേശം കൊടുക്കാറില്ലെന്നായിരുന്നു അശ്വതിയുടെ മറുപടി. "ഒരു ഉപദേശമോ മോട്ടിവേഷനോകൊടുക്കുന്ന റോളിലേക്ക് പോകണമെന്ന് വിചാരിക്കുന്ന ആളല്ല ഞാൻ. അവരെന്ത് ചെയ്യണമെന്നല്ല, ഇതിങ്ങനെ ചെയ്ത് നോക്കൂ എന്നാണ് കോച്ചിങ്ങിലും പറയാറ്. ഒരു പ്രശ്നം ആരെങ്കിലും പറയുമ്പോൾ എൻറെ അനുഭവങ്ങൾ വെച്ചിട്ടായിരിക്കും അതിനെ വിലയിരുത്തുക. 

നിങ്ങൾക്ക് എങ്ങനെ ചെയ്താലാണ് നല്ലതെന്ന ഓപ്ഷൻസ് നിങ്ങളെക്കൊണ്ട് തന്നെ എക്സ്പ്ലോർ ചെയ്യിപ്പിക്കലാണ് ഞാൻ നടത്തുന്നത്. അങ്ങനൊരു അവസരത്തിൽ എൻറെ അനുഭവങ്ങൾ അവരുടെ അവസ്ഥ മനസ്സിലാക്കാൻ സഹായകരമാണ്"- അശ്വതി പറയുന്നു. നെഗറ്റീവ് കമൻറുകളോടുള്ള ഇപ്പോഴത്തെ തൻറെ അഭീമുഖ്യത്തെക്കുറിച്ചും താരം പറയുന്നുണ്ട്. ഈ പറയുന്നവരും ഞാനും എല്ലാം കുറച്ച് നാളുകൾക്ക് ശേഷം മരിച്ച് പോകും. നൂറ് വർഷത്തിനപ്പുറം ആരാണ് അശ്വതിയെന്ന് ചോദിച്ചാൽ അറിയുന്നുണ്ടാവില്ല. ഈ അഭിപ്രായങ്ങൾ പറയുന്നവർ തന്നെ മാറ്റി പറഞ്ഞേക്കാം. അതുകൊണ്ട് തന്നെ ആളുകളെ തിരുത്താൻ താനിപ്പോൾ ശ്രമിക്കാറില്ലെന്നും താരം പറയുന്നു.

അടുത്തിടെ തൻറെ പിറന്നാൾ ദിനത്തിൽ പഴയ ആ പതിനഞ്ച് വയസ്സുകാരിെ ഇപ്പോൾ കണ്ടാൽ എന്ത് പറയുമെന്ന താരത്തിൻറെ പോസ്റ്റും കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.

മഞ്ഞുമ്മല്‍ ബോയ്സ് അതും കടന്ന് മുന്നേറുന്നു; കൊവിഡിന് ശേഷം മലയാളത്തില്‍ ഈ നേട്ടം രണ്ട് ചിത്രങ്ങള്‍ക്ക് മാത്രം

'ഈ വർഷത്തെ ഏറ്റവും മികച്ചത് ഈ മഞ്ഞുകാലം' അവധി ആഘോഷത്തില്‍ സജിനും ഷഫ്നയും
 

Latest Videos
Follow Us:
Download App:
  • android
  • ios