വീണ്ടും റിലീസ് പെരുമഴ; ഈ വാരം തിയറ്ററുകളില്‍ 7 മലയാളം ചിത്രങ്ങള്‍
കഴിഞ്ഞ വാരം 9 ചിത്രങ്ങളാണ് ഒരേ ദിവസം തിയറ്ററുകളില്‍ എത്തിയത്
മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ ഒരുമിച്ച് തിയറ്ററുകളിലെത്തുന്ന സീസണാണ് ഇത്. കഴിഞ്ഞ വാരം 9 ചിത്രങ്ങളാണ് ഒരേ ദിവസം തിയറ്ററുകളില്‍ എത്തിയതെങ്കില്‍ ഇക്കുറി അത് 7 സിനിമകളാണ്. വെള്ളിയാഴ്ചയാണ് (മാര്‍ച്ച് 3) എല്ലാ ചിത്രങ്ങളും തിയറ്ററുകളില്‍ എത്തിയത്. അജയ് വാസുദേവ് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം പകലും പാതിരാവും, രാമസിംഹന്‍ അബൂബക്കറിന്‍റെ 1921 പുഴ മുതല്‍ പുഴ വരെ, രജിഷ വിജയന്‍, വെങ്കിടേഷ് വി പി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്ത ലവ്‍ഫുള്ളി യുവേഴ്സ് വേദ എന്നീ ചിത്രങ്ങളാണ് ഇതില്‍ റിലീസിനു മുന്‍പ് പബ്ലിസിറ്റി കൊണ്ട് ശ്രദ്ധ നേടിയ ചിത്രങ്ങള്‍.
ജോസഫ് ചിലമ്പനെ നായകനാക്കി ബിബിന്‍ ഷിഹ സംവിധാനം ചെയ്ത മറിയം, ശ്രീറാം കാര്‍ത്തിക്കിനെ നായകനാക്കി നജീബ് മടവൂര്‍ സംവിധാനം ചെയ്ത പാതിരാക്കാറ്റ്, സുരേഷ് യുപിആര്‍എസ് സംവിധാനം ചെയ്ത കൃതി, മാമുക്കോയ, മഞ്ജു പത്രോസ്, മനോജ് കെ യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇ എം അഷ്റഫ് സംവിധാനം ചെയ്ത ഉരു എന്നിവയാണ് ഈ വാരം തിയറ്ററുകളിലെത്തിയ മറ്റു ചിത്രങ്ങള്‍.
രജിഷ വിജയനാണ് പകലും പാതിരാവും എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, മനോജ് കെ യു, സീത തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ഗോകുലം ഗോപാലനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഷൈലോക്കിനു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് ഇത്. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിർമ്മാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
ALSO READ : എട്ട് മാസങ്ങള്‍ക്കു ശേഷം 'കടുവ'യ്ക്ക് തമിഴ് റിലീസ്; പ്രദര്‍ശനം 65 സ്ക്രീനുകളില്‍