ജോജുവും ഇന്ദ്രന്‍സും അവസാനം വരെ പരിഗണനയില്‍, മലയാളത്തില്‍ നിന്നും എത്തിയത് എട്ട് ചിത്രങ്ങള്‍ : സുരേഷ് കുമാര്‍
എട്ടു സിനിമകളില്‍ നിന്നും മെച്ചപ്പെട്ട അവാര്‍ഡ് മലയാളത്തിലേക്ക് വന്നിട്ടുണ്ട്. സഹ നടന്മാര്‍ക്കുള്ള മത്സരത്തില്‍ മലയാളത്തില്‍ നിന്നും ഇന്ദ്രന്‍സും, ജോജുവും അവസാനം വരെ ഉണ്ടായിരുന്നു.
ദില്ലി: ഇത്തവണ സാങ്കേതിക വിദ്യയില്‍ ഏറെ മെച്ചപ്പെട്ട ചിത്രങ്ങളാണ് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് എത്തിയത് എന്ന് 69മത് ദേശീയ പുരസ്കാര ജൂറി അംഗമായ നിര്‍മ്മാതാവ് സുരേഷ് കുമാര്‍. അവസാനഘട്ടത്തില്‍ ദേശീയ ജൂറിക്ക് മുന്നില്‍ എത്തിയത് എട്ടു മലയാള ചിത്രങ്ങളാണ് അതില്‍ സങ്കടമുണ്ട്. എന്നാല്‍ അത് കൊവിഡ് തരംഗത്തിന് ശേഷം വന്നതിനാലായിരിക്കാം അങ്ങനെ സംഭവിച്ചത് എന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
എട്ടു സിനിമകളില്‍ നിന്നും മെച്ചപ്പെട്ട അവാര്‍ഡ് മലയാളത്തിലേക്ക് വന്നിട്ടുണ്ട്. സഹ നടന്മാര്‍ക്കുള്ള മത്സരത്തില്‍ മലയാളത്തില്‍ നിന്നും ഇന്ദ്രന്‍സും, ജോജുവും അവസാനം വരെ ഉണ്ടായിരുന്നു. അവസാന റൌണ്ട് വരെ അവര്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ ബോളിവുഡിന് വലിയ വെല്ലുവിളിയാണ് എന്നതാണ് മത്സരത്തില്‍ കണ്ടത്. ആര്‍ആര്‍ആര്‍ ഓസ്കാര്‍ നേടിയതിനാല്‍ അതിന് തന്നെ അവാര്‍ഡ് കൊടുക്കണമെന്നില്ല. പല ഘടകങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.
മലയാള സിനിമകളുടെ നിലവാരം വളരെ നന്നായിരുന്നു. മിന്നല്‍ മുരളി, ചവിട്ട്, നായാട്ട്, അവാസ വ്യൂഹം എന്നിവയെല്ലാം മലയാളത്തില്‍ നിന്നും എത്തിയ മികച്ച ചിത്രങ്ങളായിരുന്നു. വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രതികരണമാണ് ഈ ചിത്രങ്ങള്‍ സൃഷ്ടിച്ചത്.
അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ അല്‍പ സമയം മുന്‍പാണ് ദില്ലി മീഡിയ സെന്‍ററില്‍ പ്രഖ്യാപിച്ചത്. മലയാളത്തില്‍ നിന്നും ഹോം ആണ് മികച്ച മലയാള ചിത്രം. ആര്‍ മാധവന്‍ സംവിധാനം ചെയ്ത റോക്രട്ടറിയാണ് മികച്ച ചിത്രം. ആലിയ ഭട്ടും, കീര്‍ത്തി സനോനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കുവച്ചപ്പോള്‍. പുഷ്പയിലെ അഭിനയത്തിന് അല്ലു അര്‍ജുനാണ് മികച്ച നടന്‍.
മികച്ച നടൻ അല്ലു അര്‍ജുൻ, നടി ആലിയയും കൃതിയും, ഇന്ദ്രൻസിന് പ്രത്യേക പരാമര്‍ശം