21 Grams Movie : അനൂപ് മേനോന്‍ നായകനാവുന്ന ത്രില്ലര്‍; '21 ഗ്രാംസ്' 18ന് തിയറ്ററുകളില്‍

ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി നന്ദകിഷോർ ആയി അനൂപ് മേനോന്‍

21 grams malayalam movie anoop menon bibin krishna march 18 release

മലയാളികൾ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ അനൂപ്‌ മേനോന്‍ (Anoop Menon) ചെറിയൊരിടവേളയ്ക്ക്‌ ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ്‌. ദ് ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന 21 ഗ്രാംസ് (21 Grams) എന്ന ത്രില്ലര്‍ ചിത്രമാണ് അനൂപ് മേനോന്‍റേതായി അടുത്തതായി പുറത്തുവരാനുള്ളത്. മാര്‍ച്ച് 18ന് ആണ് റിലീസ്.

ഒരു കൊലപാതകക്കേസ് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും അനൂപ് മേനോൻ എത്തുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി നന്ദകിഷോർ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അഞ്ചാം പാതിര, ഫോറൻസിക്, ഓപ്പറേഷൻ ജാവ എന്നീ സിനിമകള്‍ക്കു ശേഷം മലയാളത്തിൽ നിന്നെത്തുന്ന ത്രില്ലര്‍ ആണ് 21 ഗ്രാംസ്. ബിബിൻ കൃഷ്ണ തന്നെയാണ്‌ 21 ഗ്രാംസിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ അനൂപ് മേനോനെ കൂടാതെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ലിയോണ ലിഷോയ്, അനു മോഹൻ, രണ്‍ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

21 grams malayalam movie anoop menon bibin krishna march 18 release

 

നിർമ്മാണം റിനീഷ് കെ എൻ, ഛായാഗ്രഹണം ജിത്തു ദാമോദർ, ഛായാഗ്രഹണം അപ്പു എൻ ഭട്ടതിരി, സംഗീതം ദീപക് ദേവ്, വരികള്‍ വിനായക് ശശികുമാർ, സൗണ്ട് മിക്സിംഗ് പി സി വിഷ്ണു, സൗണ്ട് ഡിസൈൻ ജുബിൻ, പ്രോജക്ട് ഡിസൈനർ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഷിനോജ് ഓടണ്ടിയിൽ, ഗോപാൽജി വാദയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പാർത്ഥൻ, മേക്കപ്പ് പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശിഹാബ് വെണ്ണല, പിആർഒ വാഴൂർ ജോസ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻ യെല്ലോടൂത്‌സ്, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് നിതീഷ് ഇരിട്ടി, നരേഷ് നരേന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർസ് സുധീഷ് ഭരതൻ, യദുകൃഷ്ണ ദയകുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ് എം ആർ പ്രൊഫഷണൽ.

Latest Videos
Follow Us:
Download App:
  • android
  • ios