മാലയിട്ട് മാത്യു തോമസും നസ്‍ലിനും; വാലന്‍റൈന്‍ ദിനത്തില്‍ '18 +' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറക്കാര്‍

അരുണ്‍ ഡി ജോസ് സംവിധാനം

18 + malayalam movie first look poster mathew thomas naslen arun d jose valentines day 2023 nsn

നസ്‍ലിന്‍, മാത്യു തോമസ്, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന 18+ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. വാലന്‍റൈന്‍ ദിനം പ്രമാണിച്ചാണ് അണിയറക്കാര്‍ പോസ്റ്റര്‍ അവതരിപ്പിച്ചത്. ഒരു സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ വരണമാല്യമെന്ന് തോന്നിപ്പിക്കുന്ന മാലയും ബൊക്കെയുമൊക്കെയായാണ് നസ്‍ലന്റെയും മാത്യു തോമസിന്‍റെയും കഥാപാത്രങ്ങളുടെ നില്‍പ്പ്.

എന്നാല്‍ സ്വവര്‍ഗ പ്രണയവും വിവാഹവും എന്ന തോന്നല്‍ ഉളവാക്കുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സിനിമയുടെ വിഷയം അതല്ലെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. ഇതതല്ല എന്നാണ് പോസ്റ്ററിനൊപ്പം സംവിധായകന്‍ അരുണ്‍ ഡി ജോസ് ഫേസ്ബുക്കില്‍ കുറിച്ചത്. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ : വന്നത് ഒറ്റ ഫ്രെയ്‍മില്‍, പക്ഷേ; 'സ്‍ഫടികം 4 കെ' കാണാനെത്തി 'ഓന്ത് ഗോപാലന്‍'

ഫലൂദ എന്റര്‍ടെയ്ന്‍മെന്റും റീൽസ് മാജിക്കും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. സംഗീതംതം, പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യർ, എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു. എഡിറ്റിംഗ് ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനർ നിമീഷ് താന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ സുജിത് സി എസ്, മേക്കപ്പ് സിനൂപ്‌രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുള്‍ ബഷീര്‍, സ്റ്റിൽസ് അര്‍ജുന്‍ സുരേഷ്, പരസ്യകല യെല്ലോടൂത്ത്,പി ആര്‍ ഒ- എ എസ് ദിനേശ്.

Latest Videos
Follow Us:
Download App:
  • android
  • ios