'ബിഗ് ബോസില്‍ നിന്ന് പോകണമെന്ന് തോന്നുന്നുണ്ടോ'? മോഹന്‍ലാലിന്‍റെ ചോദ്യത്തിന് സൂര്യയുടെ പ്രതികരണം

ഇത്തവണത്തെ വീക്കിലി ടാസ്‍ക് ആയിരുന്ന 'ഭാര്‍ഗ്ഗവീനിലയം' അവസാനിച്ച ഇന്നലെയാണ് സൂര്യ കരഞ്ഞുകൊണ്ട് ബിഗ് ബോസിനോട് ഈ ആവശ്യം ഉന്നയിച്ചത്. 

you want to quit bigg boss 3 mohanlal asks surya

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് 84 എപ്പിസോഡുകളിലേക്ക് എത്തിനില്‍ക്കുകയാണ്. രണ്ടാഴ്ചകള്‍ കൂടിയാണ് ഇനി അവശേഷിക്കുന്നത്. 18 മത്സരാര്‍ഥികള്‍ ഉണ്ടായിരുന്ന സീസണില്‍ നിലവില്‍ ഒന്‍പത് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഫിനാലെയിലേക്ക് അടുക്കുന്ന സീസണില്‍ മത്സരാര്‍ഥികളിലും ആ ആവേശം പ്രകടമാണ്. മൂന്ന് മാസത്തോളമായി ഒരുമിച്ച് കഴിയുന്നവര്‍ക്കിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ മാറിമാറി വന്നിട്ടുണ്ടെങ്കിലും ചില ബന്ധങ്ങള്‍ സ്ഥായിയായി നില്‍ക്കുന്നുമുണ്ട്. മാനസികപ്രയാസം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ ഒരിക്കലെങ്കിലും, ഷോയില്‍ നിന്ന് പുറത്തേക്ക് പോകണമെന്ന് പറയാത്ത മത്സരാര്‍ഥികള്‍ കുറവായിരിക്കും. ഏറ്റവുമൊടുവില്‍ അങ്ങനെ ഒരാവശ്യം ബിഗ് ബോസിനു മുന്നില്‍ വച്ചത് സൂര്യ ആയിരുന്നു.

ഇത്തവണത്തെ വീക്കിലി ടാസ്‍ക് ആയിരുന്ന 'ഭാര്‍ഗ്ഗവീനിലയം' അവസാനിച്ച ഇന്നലെയാണ് സൂര്യ കരഞ്ഞുകൊണ്ട് ബിഗ് ബോസിനോട് ഈ ആവശ്യം ഉന്നയിച്ചത്. ടാസ്‍കില്‍ പൊലീസ് വേഷത്തിലെത്തിയ തന്നെ വിഷമിപ്പിക്കുന്ന രീതിയില്‍ പല മത്സരാര്‍ഥികളും പെരുമാറിയെന്നും ഇനി ഇവിടെ തുടരാന്‍ പറ്റില്ലെന്നും സൂര്യ പറഞ്ഞു. കണ്‍ഫെഷന്‍ റൂമിലേക്ക് ബിഗ് ബോസിനോട് അപേക്ഷിച്ച സൂര്യയെ അവിടേക്ക് വിളിപ്പിച്ചു. എന്താണ് കാര്യമെന്ന് ചോദിച്ച ബിഗ് ബോസിനോട് സൂര്യ തന്‍റെ ആവശ്യം ആവര്‍ത്തിച്ചു. എന്നാല്‍ ശക്തമായ രീതിയില്‍ മത്സരിച്ച് മുന്നോട്ടുപോകാനുള്ള ബിഗ് ബോസിന്‍റെ പ്രചോദനത്തില്‍ സൂര്യ തിരികെ ഹൗസിലേക്കുതന്നെ എത്തുകയായരുന്നു. ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇക്കാര്യം സൂര്യയോട് ചോദിച്ചു.

you want to quit bigg boss 3 mohanlal asks surya

 

ഇന്നലത്തെ കാര്യങ്ങളെക്കുറിച്ച് സൂര്യ ഇങ്ങനെ വിശദീകരിച്ചു- "ഞാന്‍ എന്തു പറഞ്ഞാലും അത് അബദ്ധമായിട്ട് മാറുകയാണ്. എന്‍റെ നാവിന്‍റെ പ്രശ്‍നമാണോ എന്ന് അറിയില്ല. പക്ഷേ ഇടയ്ക്കൊക്കെ മടുത്തുപോകുന്നു. കഴിഞ്ഞ തവണ വിഷമം വന്നപ്പോള്‍ പോലും ഞാന്‍ ബാത്ത്റൂമിലേക്ക് ഓടിപ്പോയിട്ടാണ് കരഞ്ഞത്. കാരണം ക്യാമറയുടെ മുന്നില്‍ വല്ലതും നിന്നു കരഞ്ഞാല്‍ ഇനി സ്ട്രാറ്റജി ആണെന്ന് പറയുന്നത് കേള്‍ക്കേണ്ടിവരും", സൂര്യ പറഞ്ഞു. ശരിയ്ക്കും സൂര്യയ്ക്ക് വീട്ടില്‍ പോകണോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ തുടര്‍ചോദ്യം. ഒരു നിമിഷം അങ്ങനെ തോന്നിയെന്ന് സൂര്യ. പോകണമെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അറിയില്ല എന്ന് മറുപടി. ബിഗ് ബോസിനോട് വന്നു സംസാരിച്ചു. അതുകൊണ്ട് ചോദിച്ചതാണെന്ന് മോഹന്‍ലാല്‍. താന്‍ ഉദ്ദേശിക്കുന്നതു പോലെയല്ല പുറത്തേക്ക് വരുന്നതെന്നും അത് മനസിലാക്കപ്പെടുന്നത് വേറെ രീതിയിലാണെന്നും സൂര്യ. "നമ്മള്‍ ഉദ്ദേശിക്കുന്നതുപോലെ എല്ലാ കാര്യങ്ങളും ജീവിതത്തില്‍ സംഭവിച്ചാല്‍ എന്തു രസമാണ്? നമ്മുടെ ഉദ്ദേശമാണ്. അത് മറ്റുള്ളവര്‍ക്ക് വേറെ തരത്തില്‍ തോന്നാം. ഇനി വളരെ കുറച്ച് ദിവസങ്ങളേ ഉള്ളൂ. കരയാതെയിരുന്നാല്‍ നല്ലത്", മോഹന്‍ലാല്‍ പറഞ്ഞുനിര്‍ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios