Bigg Boss 4 : നാല് പേരിൽ ആര് പുറത്തേക്ക് ? ബിഗ് ബോസ് എലിമിനേഷൻ ഇന്ന്
നാലുപേരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്.
പത്താമത്തെ ആഴ്ചയിലേക്ക് കടക്കാൻ പോകുകയാണ് മലയാളം ബിഗ് ബോസ്(Bigg Boss) സീസൺ നാല്. വാശിയേറിയ മത്സരമാണ് ഓരോ ദിവസവും ബിഗ് ബോസിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഷോ അവസാന ഘട്ടത്തിലേക്ക് എത്തുന്തോറും ഇണക്കങ്ങളും പിണങ്ങളും സൗഹൃദങ്ങളുമെല്ലാം ബിഗ് ബോസ് വീടിന്റെ മാറ്റ് കൂട്ടുന്നു. വാരാന്ത്യ എപ്പിസോഡായ ഇന്ന് ഏവരും കാത്തിരിക്കുന്ന എലിമിനേഷൻ നടക്കും. ആരൊക്കെ ആകും അല്ലെങ്കിൽ ആരാകും ഈ ആഴ്ച പുറത്തുപോകുന്നതെന്നറിയാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി.
നാലുപേരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. സുചിത്ര, അഖില്‍, സൂരജ്, വിനയ് എന്നിവരാണത്. ഇതില്‍ ഒന്നോ അതിലധികമോ പേര്‍ ഇന്ന് പുറത്തുപോയേക്കാം. എവിക്ഷന്‍ ലിസ്റ്റില്‍ ഉള്ളവര്‍ ഉള്‍പ്പെടെ 12 മത്സരാര്‍ഥികളാണ് നിലവില്‍ സീസണില്‍ അവശേഷിക്കുന്നത്. ശനിയാഴ്ച എപ്പിസോഡില്‍ ലിസ്റ്റിലുള്ളവരെ മോഹന്‍ലാല്‍ എണീപ്പിച്ചുനിര്‍ത്തിയിരുന്നു.
Bigg Boss 4 : മോഹന്‍ലാലിന്‍റെ അതിഥിയായി കമല്‍ ഹാസന്‍! ബിഗ് ബോസില്‍ ഇന്ന് സര്‍പ്രൈസ് എപ്പിസോഡ്
എവിക്ഷന്‍ ഇന്നലെ തന്നെ ഉണ്ടാവുമെന്ന തോന്നല്‍ സൃഷ്ടിച്ചെങ്കിലും പ്രഖ്യാപനം ഞായറാഴ്ചയേ ഉണ്ടാവൂ എന്ന് പിന്നാലെ അറിയിക്കുകയായിരുന്നു. അതേസമയം, സുചിത്രയാണ് പുറത്തുപോകുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഈ വാരത്തിലെ ക്യാപ്റ്റനായി സുചിത്ര വന്നത് കൊണ്ട് എവിക്ഷനിൽ നിന്നും മുക്തി നേടുമെന്നും ചിലർ പറയുന്നു. അതേസമയം, സുചിത്ര എലിമിനേറ്റ് ആയാൽ ക്യാപ്റ്റൻ സ്ഥാനം സൂരജിന് പോകുമെന്നും സംസാരമുണ്ട്. എന്താണ് ഇന്ന് ബിഗ് ബോസ് വീട്ടിൽ നടക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
ഇതിനിടെ ബിഗ് ബോസിൽ അതിഥിയായി നടൻ കമല്‍ ഹാസൻ ഇന്നെത്തും. തമിഴ് ബിഗ് ബോസിന്‍റെ അവതാരകന്‍ കൂടിയായ കമല്‍ ഹാസന്‍ മലയാളം ബിഗ് ബോസില്‍ ഒരു ദിവസം എത്തുമെന്ന് മോഹന്‍ലാല്‍ മത്സരാര്‍ഥികളെ നേരത്തെ അറിയിച്ചിരുന്നതാണ്. ആ ദിവസം ഏതെന്ന് അവര്‍ ചോദിച്ചിരുന്നെങ്കിലും മോഹന്‍ലാല്‍ അക്കാര്യം പറഞ്ഞിരുന്നില്ല. അതിനാല്‍ത്തന്നെ മത്സരാര്‍ഥികള്‍ക്ക് ഒരു സര്‍പ്രൈസ് എപ്പിസോഡ് ആയിരിക്കും ഇന്നത്തേത്. വിക്രമിന്റെ പ്രമോഷന്റെ ഭാഗമാണ് താരത്തിന്റെ വരവ്.
'ഈ ചിരിക്ക് മുന്നിൽ ന്യായീകരണ തൊഴിലാളികൾ വിയർക്കും'; അവാർഡ് വിവാദത്തിൽ ഒമർ ലുലു
52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്(Kerala State Film Awards 2022) പ്രഖ്യാപനം വൻ വിവാദങ്ങൾക്കാണ് വഴിതുറന്നത്. ഇന്ദ്രൻസിനും 'ഹോം' എന്ന ചിത്രത്തിനും അവാർഡ് ലഭിക്കാത്തതിലുള്ള വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ജൂറി സിനിമ കണ്ടില്ലെന്ന് ഉറപ്പാണെന്നും നിർമ്മാതാവ് വിജയ് ബാബുവിനെതിരായ കേസ് സിനിമക്കെതിരെ ആയുധമാക്കിയിട്ടുണ്ടാകാമെന്നുമാണ് ഇന്ദ്രൻസ് പ്രതികരിച്ചതോടെ വിവാദം മുറുകി. ഈ അവസരത്തിൽ ഇന്ദ്രൻസിനെ കുറിച്ച് സംവിധായകൻ ഒമർ ലുലു കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
'ഹോം' എന്ന ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിന്റെ ഫോട്ടോ പങ്കുവച്ച് കൊണ്ടായിരുന്നു ഒമർ രംഗത്തെത്തിയത്. 'ന്യായീകരണ തൊഴിലാളികൾ കുറച്ച് നന്നായി വിയർക്കും ഹൃദയത്തിൽ നിന്നുള്ള ഈ ചിരിയെ തോൽപിക്കാൻ', എന്നായിരുന്നു ഒമറിന്റെ കുറിപ്പ്. പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
വെള്ളിയാഴ്ചയായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ബിജു മേനോൻ, ജോജു എന്നിവരെ മികച്ച നടനായും രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. ശേഷമാണ് ഇന്ദ്രൻസിനെയും ഹോമിനെയും അവാർഡിൽ പരാമർശിക്കാത്തതിൽ പ്രതികരണവുമായി ആരാധകർ രംഗത്തെത്തിയത്. ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേര്‍ വിമർശനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തു. പിന്നാലെ മലയാള സിനിമാ മേഖലയിലെ പുതിയ വിവാദങ്ങൾക്ക് ഹോം വഴിതുറക്കുകയായിരുന്നു.