പാമ്പിന്റെ വായിൽ അകപ്പെട്ടും, കോണിയിൽ കയറിയും മത്സരാർത്ഥികൾ; മരത്തോണിൽ കളറായി ബിബി ഹൗസ്

പുതിയ ടാസ്കാണ് ബി​ഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയിരിക്കുന്നത്.

weekly task in bigg boss malayalam season 5 nrn

ബി​ഗ് ബോസിൽ ഏവരും കാണാൻ കാത്തിരിക്കുന്ന സെ​ഗ്മെന്റാണ് വീക്കിലി ടാസ്കുകൾ. ഇവയുടെ അടിസ്ഥാനത്തിൽ ആകും ഓരോ മത്സരാർത്ഥികളുടെയും അടുത്ത ആഴ്ചയിലെ ബി​ഗ് ബോസ് വീട്ടിലെ ജീവിതം നിർണയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരമാണ് ഓരോരുത്തരും കാഴ്ചവയ്ക്കുക. കഴിഞ്ഞ ദിവസങ്ങളിയായി മാരത്തോൺ വീക്കിലി ടാസ്കുകളാണ് ബിബി 5ൽ നടക്കുന്നത്. ഇന്ന് പുതിയ ടാസ്കാണ് ബി​ഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയിരിക്കുന്നത്. പാമ്പും കോണിയും എന്നാണ് ടാസ്കിന്റെ പേര്. 

എന്താണ് പാമ്പും കോണിയും

കുടുംബാം​ഗങ്ങൾ നാല് പേരടങ്ങുന്ന നാല് ​ഗ്രൂപ്പായി മാറുക. ​ഗാർഡൻ ഏരിയയിൽ മത്സരാർത്ഥികൾക്കായി ഒരു പാമ്പും കോണിയും ​ഗെയിമിന്റെ കളം ഒരുക്കിയിട്ടുണ്ടാകും. ബസർ ശബ്ദം കേൾക്കുമ്പോൾ ഒരോ ടീമിലെയും ഒരു മത്സരാർത്ഥി കരുവായി നിൽക്കുകയും ഓരോ ടീമുകളും ഒന്നിന് പുറകെ ഒന്നായി ഡയസ് ഇടുകയും ചെയ്യുക. കളങ്ങളിൽ ചാടിയ മത്സരാർത്ഥികൾ എത്തി നിൽക്കുന്നത് പാമ്പിന്റെ വായിൽ ആണെങ്കിൽ അത് നിങ്ങളെ വിഴുങ്ങുകയും കളിയിൽ നിന്നും ആ വ്യക്തി പുറത്താകുകയും ചെയ്യുന്നതാണ്. അങ്ങനെ ഒരു വ്യക്തി പുറത്തായാൽ മറ്റ് മൂന്ന് ടീമുകളും ചേർന്ന് ആ വ്യക്തിക്ക് രസകരമായ ശിക്ഷ കൊടുക്കേണ്ടതാണ്. ടീമിലെ ഒരു മത്സരാർത്ഥി പാമ്പ് വിഴുങ്ങി പുറത്തായാൽ ആ ടീമിലെ അടുത്ത മത്സരാർത്ഥി കളിക്കേണ്ടതാണ്. എല്ലാ മത്സരാർത്ഥികളെയും പാമ്പ് വിഴുങ്ങുകയാണെങ്കിൽ ആ ടീം മത്സരത്തിൽ നിന്നും പുറത്താകും. മറിച്ച് കോണിയുള്ള കളത്തിലാണ് നിങ്ങൾ എത്തിയിരിക്കുന്നതെങ്കിൽ ആ സമയം മറ്റ് ടീമുകൾ ആ വ്യക്തിയോട് ഒരു ട്രൂത്ത് അതായത് ബി​ഗ് ബോസ് വീടുമായി ബന്ധപ്പെടുത്തി സത്യമറിയാൻ ആ​ഗ്രഹിക്കുന്ന ഒരു ചോദ്യം. ആ മത്സരാർത്ഥി വളരെ സത്യസന്ധമായി അതിന് മറുപടി പറയേണ്ടതുമാണ്. ചോദിക്കുന്ന ടീമിന് മറുപടി ശരിയാണെന്ന തോന്നിയാൽ മാത്രമെ ആ വ്യക്തിക്ക് മുന്നോട്ട് പോകാൻ സാധിക്കൂ. ഈ മത്സരത്തിൽ പാമ്പിന്റെ വായിൽ അകപ്പെടാതെ ഒരാളെങ്കിലും രക്ഷപ്പെട്ട് ലക്ഷ്യസ്ഥാനത്തോ അവസാന ബസറിന് ഉള്ളിൽ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ എത്തിച്ചേരുകയോ ആണെങ്കിൽ ആ ടീം ആയിരിക്കും ടാസ്കിലെ വിജയി. 

ജുനൈസ്, മിഥുൻ, റിനോഷ്, സാ​ഗർ എന്നിവരാണ് ഒരു ടീം. ശ്രുതി ലക്ഷ്മി, റെനീഷ, വിഷ്ണു, സെറീനാണ് മറ്റൊരു ടീം. നാദിറ, ശോഭ, മനീഷ, ഒമർ ലുലു എന്നിവരാണ് അടുത്ത ടീം. അ‍ഞ്ജൂസ്, ദേവു, അഖിൽ മാരാർ, ഷിജു എന്നിവരാണ് മറ്റൊരു ടീം. പിന്നാലെ നടന്നത് വാശിയേറിയ മത്സരമാണ്. ആദ്യ കളിയിൽ ജുനൈസ്, സാ​ഗർ, ദേവു, മനീഷ എന്നിവർ പുറത്തായി. ഏണിയിൽ വന്ന അഞ്ജൂസിനോട് റെനീഷയാണ് ചോദ്യം ചോദിച്ചത്. ​ഗെയിമിൽ ഫ്രണ്ട്ഷിപ്പ് ഉൾപ്പെടുത്തുമോ ഇല്ലയോ എന്നായിരുന്നു ചോദ്യം. ഇതിന് ഇല്ല എന്ന് അഞ്ജൂസ് പറഞ്ഞത് റെനീഷയ്ക്ക് വിശ്വസിക്കാൻ ആയില്ല. പിന്നീട് ഇരുവരും തമ്മിൽ വലിയൊരു തർക്കത്തിലേക്ക് വഴിവച്ചു. ഇതോടെ അഞ്ജൂസിന് മുന്നോട്ട് പോകാനും സാധിച്ചില്ല. പിന്നാലെ നടന്നത് ശ്രുതിയും ഷിജുവും തമ്മിലുള്ള തർക്കമാണ്. 

'വലിയൊരു നടനായി, മലയാള സിനിമ അം​ഗീകരിക്കട്ടെ'; വിഷ്ണുവിനോട് ജുനൈസ്, രണ്ട് പേർക്ക് തടവ്

ഡയസ് ഇടാൻ തീരുമാനിക്കുന്നത് നീയോണോ എന്ന് ചോദിച്ച് ഷിജുവും ശ്രുതിയും തമ്മിൽ വഴക്കാകുക ആയിരുന്നു. എല്ലാറ്റിലും കയറി ഓവർ സ്മാർട്ട് ആകരുതെന്ന് ശ്രുതി പറഞ്ഞത് ഷിജുവിന് ഇഷ്ടമായില്ല. ഞാൻ എന്ത് സംസാരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാൻ ആണെന്നാണ് ഷിജു പറഞ്ഞത്. പിന്നീട് വലിയ തർക്കം നടന്നു. ശ്രുതി ​ഗെയിം കളിക്കുന്നില്ലെന്ന് പറഞ്ഞ് മാറി നിൽക്കുകയും ചെയ്തു. മറ്റുള്ളവർ സമാധാനിപ്പിച്ച ശേഷം ശ്രുതി വീണ്ടും മത്സരത്തിന് ഇറങ്ങി. ഒടുവിൽ ആദ്യ ഘട്ടത്തിൽ ശ്രുതിയും ടീമും വിജയിക്കുകയും ചെയ്തു. 

Latest Videos
Follow Us:
Download App:
  • android
  • ios