'മാനേജര്‍ക്ക് കോട്ടും സ്യൂട്ടും നല്ല ചേര്‍ച്ചയായിരുന്നു'; ജുനൈസിനെതിരെ വീണ്ടും പരിഹാസവുമായി വിഷ്‍ണു
റിനോഷ് ആണ് 'ബിഗ് ബോസ് ഹോട്ടലി'ലെ പുതിയ മാനേജര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഇതുവരെ നടന്ന വീക്കിലി ടാസ്കുകളിലൊക്കെ മികച്ച പ്രകടനമാണ് മത്സരാര്‍ഥികള്‍ കാഴ്ച വച്ചത്. എന്നാല്‍ അതിന് കടകവിരുദ്ധമായിരുന്നു ഇത്തവണത്തെ വീക്കിലി ടാസ്ക് ആയ ബിഗ് ബോസ് ഹോട്ടല്‍. എല്ലാ സീസണുകളിലും ബിഗ് ബോസ് ആവര്‍ത്തിക്കാറുള്ള ഈ ക്ലാസിക് ടാസ്ക് മുന്‍ സീസണുകളിലൊക്കെ മത്സരാര്‍ഥികള്‍ മികവുറ്റതാക്കിയിട്ടുള്ള ഒന്നാണ്. ചലഞ്ചേഴ്സ് ആയി രജിത്ത് കുമാറിന്‍റെയും റോബിന്‍ രാധാകൃഷ്ണന്റെയും തിരിച്ചുവരവ് സംഭവിച്ച വാരം ചില മത്സരാര്‍ഥികള്‍ക്ക് ഗെയിമില്‍ നിന്നുള്ള പിടി വിട്ടുപോയി. ഹോട്ടലിലെ വിവിധ ജീവനക്കാരുടെ കഥാപാത്രങ്ങള്‍ ആവേണ്ടവര്‍ തങ്ങളുടെ ഈഗോയെ തൃപ്തിപ്പെടുത്താനായി ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് കണ്ടത്.
വിഷ്ണുവും അഖിലുമായിരുന്നു അതില്‍ പ്രധാനികള്‍. മാനേജര്‍ ആയി ബിഗ് ബോസ് നിയമിച്ച ജുനൈസിനോടുള്ള ഇവരുടെ ബഹുമാനക്കുറവും ഉടനീളം പ്രകടമായിരുന്നു. ജുനൈസിനെ പലപ്പോഴും പരിഹസിച്ചിട്ടുള്ള വിഷ്ണു ഇക്കുറിയും അതിന് കുറവൊന്നും വരുത്തിയില്ല. പുതുതായി മാനേജര്‍ ആയി സ്ഥാനമേറ്റ റിനോഷ് മുന്‍ മാനേജരെക്കുറിച്ചുള്ള പോസിറ്റീവും നെഗറ്റീവും പറയാന്‍ ഓരോരുത്തരോടും ആവശ്യപ്പെട്ടു. ഇതിനായി ലഭിച്ച അവസരവും ജുനൈസിനെ അകാരണമായി പരിഹസിക്കാനാണ് വിഷ്ണു ഉപയോഗിച്ചത്.
"മാനേജരായ ജുനൈസിനെപ്പറ്റി പറയാന്‍ എന്‍റെ വാക്കുകള്‍ അതീതമാണ്. ജുനൈസിനെപ്പറ്റി പറയാന്‍ പെട്ടെന്ന് എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. പിന്നെ നെഗറ്റീവ് എനിക്ക് ജുനൈസിനെപ്പറ്റി പറയാന്‍ ഇല്ല. പോസിറ്റീവ് മാത്രമാണ് എനിക്ക് ജുനൈസിനെപ്പറ്റി പറയാന്‍. ജുനൈസ് മാനേജരായപ്പോള്‍ ഇട്ടിരുന്ന കോട്ട്, സ്യൂട്ട്, ടൈ നല്ല ഭംഗി ഉണ്ടായിരുന്നു. അവന് അത് നല്ല ചേര്‍ച്ച ഉണ്ടായിരുന്നു. അത് തുടരട്ടെ എന്ന് ഞാന്‍ ഇന്നീ നിമിഷം വരെയും പ്രാര്‍ഥിച്ചുപോയി. പക്ഷേ സാധിച്ചില്ല. അടുത്ത പ്രാവശ്യം കിട്ടുമ്പോള്‍ അവനത് പൂര്‍ണ്ണതയിലേക്ക് എത്തിക്കാന്‍ സാധിക്കട്ടെ എന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ഥിക്കുന്നു", ഭാവപ്രകടനങ്ങളോടെ വിഷ്ണു പറഞ്ഞുനിര്‍ത്തി. എന്നാല്‍ ഇതിനോട് യോജിക്കാതെ പല മത്സരാര്‍ഥികളും മുഖം താഴ്ത്തി ഇരിക്കുന്നുണ്ടായിരുന്നു.
ALSO READ : 'റോബിന്‍ അവിടിരിക്കൂ'; തര്‍ക്കം പരിഹരിക്കാനെത്തിയ 'അതിഥി'യോട് അഖില്‍ മാരാര്‍