'50 എപ്പിസോഡിന് മുന്‍പ് പുറത്ത് പോകേണ്ട വ്യക്തിയാണ് അഖില്‍ മാരാര്‍'; സഹമത്സരാര്‍ഥികളോട് വിഷ്‍ണു

"ഓടി നടന്ന് ഇതിനകത്തുള്ളവര്‍ തന്നെയാണ് അഖിലിന് പ്രൊമോഷന്‍ കൊടുക്കുന്നത്. അയാള്‍ക്കെതിരെ ഫൈറ്റ് ചെയ്തിട്ടും അനാവശ്യ കാര്യങ്ങള്‍ പറഞ്ഞും"

vishnu joshi against akhil marar in bigg boss malayalam season 5 nsn

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഒരു ഗ്രൂപ്പ് എന്നതുപോലെ പെരുമാറിയ മത്സരാര്‍ഥികളായിരുന്നു അഖില്‍ മാരാര്‍, ഷിജു, വിഷ്ണു ജോഷി എന്നിവര്‍. എന്നാല്‍ അടുത്തിടെ നടന്ന ഒരു വീക്കിലി ടാസ്കിനുശേഷം വിഷ്ണുവിനും അഖിലിനുമിടയില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. അഖിലിനും ഷിജുവിനും ഇടയില്‍ ഉള്ളതുപോലെയുള്ള വിശ്വാസം അഖിലിനും വിഷ്ണുവിനുമിടയില്‍ നിലവില്‍ ഇല്ല. ഇപ്പോഴിതാ അഖിലിന്‍റെ സാന്നിധ്യത്തില്‍ തന്നെ സഹമത്സരാര്‍ഥികളോട് അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് വിഷ്ണു നടത്തുന്ന സംഭാഷണത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ് ലൈവില്‍ പോയ വിഷ്വല്‍ ആണ് ഇത്. അഖിലിനെ മറ്റ് മത്സരാര്‍ഥികള്‍ അനാവശ്യ പ്രാധാന്യം കൊടുത്ത് വളര്‍ത്തിക്കൊണ്ട് വരികയായിരുന്നുവെന്ന് വിഷ്ണു പറയുന്നു. ജുനൈസ്, സെറീന, നാദിറ, റിയാസ്, ഫിറോസ് എന്നിവര്‍ക്കൊപ്പം അഖിലും ഇരിക്കവെയാണ് വിഷ്ണുവിന്‍റെ അഭിപ്രായപ്രകടനം. 

"ഓടി നടന്ന് ഇതിനകത്തുള്ളവര്‍ തന്നെയാണ് അഖിലിന് പ്രൊമോഷന്‍ കൊടുക്കുന്നത്. അയാള്‍ക്കെതിരെ ഫൈറ്റ് ചെയ്തിട്ടും അനാവശ്യ കാര്യങ്ങള്‍ പറഞ്ഞും. ഇതിനൊന്നും റിയാക്ഷന്‍ കൊടുത്തില്ലായിരുന്നെങ്കില്‍ 50 എപ്പിസോഡിന് മുന്‍പ് പുറത്ത് പോകേണ്ട വ്യക്തിയാണ് അഖില്‍ മാരാര്‍. ഇത് അയാളുടെ മുഖത്ത് നോക്കി ഞാന്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. ജുനൈസും സാഗറും ആദ്യമേ ഇയാള്‍ക്കെതിരെ പാട്ടുകള്‍ ഉണ്ടാക്കിത്തുടങ്ങി. മിക്ക പ്രശ്നങ്ങളും നീ (ജുനൈസ്) ഇവിടെ ഉണ്ടാക്കിയിരിക്കുന്നത് അഖില്‍ മാരാര്‍ക്കെതിരെയാണ്. ഇന്നുള്‍പ്പെടെ, ഇപ്പോള്‍ വരെ. അതുകൊണ്ട് മാത്രമാണ് ഇയാള്‍ വളര്‍ന്നത്. അല്ലെങ്കില്‍, നീ ഒരു റിയാക്ഷനും കൊടുത്തിരുന്നില്ലെങ്കില്‍ ഇയാള്‍ വളരില്ലായിരുന്നു. ഈ ദിവസം വരെ ഇവിടെവന്ന് നില്‍ക്കില്ലായിരുന്നു. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ ഇറങ്ങിപ്പോകേണ്ട വ്യക്തിയാണ് അഖില്‍ മാരാര്‍", വിഷ്ണു പറയുന്നു. ഞാന്‍ നിന്നില്‍ ഒരു എതിരാളിയെ കാണുന്നുവെന്നാണ് ഇതിനോട് അഖിലിന്‍റെ പ്രതികരണം. എന്നാല്‍ വന്ന് രണ്ടാമത്തെ ആഴ്ച താനിത് അഖിലിനോട് തന്നെ നേരിട്ട് പറഞ്ഞിട്ടുള്ളതാണെന്ന് വിഷ്ണു പറയുന്നു.

"നിന്‍റെ ടെന്‍ഷന്‍ എനിക്കറിയാം, അത് കൈയില്‍ വച്ചിരുന്നാല്‍ മതി", എന്നാണ് അഖിലിന്‍റെ പ്രതികരണം. ഇതിനോടുള്ള വിഷ്ണുവിന്‍റെ മറുപടി ഇങ്ങനെ- "ഞാന്‍ പല വഴി നോക്കുന്നുണ്ട്, ചാന്‍സ് കിട്ടുമ്പോള്‍ വെട്ടാനായിട്ട്. ഞാന്‍ കൂടെ നടന്ന് അളവെടുത്തുകൊണ്ടിരിക്കുകയാണെന്ന് അനു ചേച്ചി വന്ന് കേറിയപ്പോഴും ഞാന്‍ പറഞ്ഞു 70 അല്ലെങ്കില്‍ 80-ാം ദിവസം ഞാന്‍ അഖില്‍ മാരാര്‍ക്ക് പെട്ടി റെഡിയാക്കി വച്ചിട്ടുണ്ടെന്ന്. പക്ഷേ ഞാന്‍ ആ പെട്ടി സൈസ് ആക്കി വെക്കുമ്പോഴേക്ക് നിങ്ങള്‍ ആ പെട്ടിയുടെ സൈസ് വീണ്ടും കൂട്ടിക്കൊണ്ടിരിക്കുകയാണ്. എന്ത് ചെയ്യാനാണ്?", വിഷ്ണു പറയുന്നു. 

ALSO READ : ഒടിടി റിലീസിന് ഒരാഴ്ച മുന്‍പ് '2018' തെലുങ്ക് പതിപ്പിന് യുഎസ് റിലീസ്; എത്തുന്നത് നൂറിലധികം തിയറ്ററുകളില്‍

WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios