ഖൽ നായക്..; കൈക്കരുത്തിൽ സഹമത്സരാര്‍ത്ഥികളെ വീഴ്ത്തി വിഷ്‌ണു, ശ്രുതി താപ്പാനയെന്ന് അഖിൽ
രസകരമായാണ് ഇന്ന് ടാസ്കിന്റെ ആദ്യ ഘട്ടം തുടങ്ങിയത്.
കറക്ക് കമ്പനി എന്ന വീക്കിലി ടാസ്കിന്റെ രണ്ടാം ഘട്ടം ആണ് ഇന്ന് ബിഗ് ബോസ് സീസൺ അഞ്ചിൽ നടക്കുന്നത്.
റെനീഷ, ശോഭ, സാഗർ, സെറീന എന്നിവരാണ് ടാസ്കിൽ നിന്നും പുറത്തായി നോമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്. ഡമ്മിയുമായുള്ള പോരിൽ വിജയിച്ച് അനു ജോസഫ് തിരികെ ടാസ്കിൽ ജോയിൻ ചെയ്തിരുന്നു. ആദ്യഘട്ടത്തെ ടാസ്ക് കഴിയുമ്പോൾ ബോക്സ് പിടിച്ചിരുന്നത് അനു ജോസഫ്, റിനോഷ്, മിഥുൻ, വിഷ്ണു എന്നിവരാണ്. ഇവർ തന്നെയാണ് ഇന്നും ആദ്യം ബോക്സ് പിടിച്ചത്.
രസകരമായാണ് ഇന്ന് ടാസ്കിന്റെ ആദ്യ ഘട്ടം തുടങ്ങിയത്. കൈകൾ തമ്മിൽ ബന്ധിപ്പിച്ച സാഗറും ശോഭയും രസകരമായ സ്കിറ്റ് അവതരിപ്പിച്ച് കയ്യടി നേടി. പക്ഷേ അഖിൽ മാരാർക്കുള്ള പണിയാണെന്ന് വ്യക്തവുമാണ്. പാട്ടുകളുമായി ബോക്സ് പിടിക്കുന്നവരും ഒപ്പം കൂടി. ഇന്നാദ്യം ടാസ്കിൽ നിന്നും പുറത്തായത് അഞ്ജുസ് ആണ്. പിന്നാലെ അഖിലും പുറത്തായി. ഇതിനിടെ മണ്ടന്മാരെ നിങ്ങൾ ആരെയാണ് ചൂസ് ചെയ്തിരിക്കുന്നതെന്ന് നിങ്ങൾ അറിയുന്നുണ്ടോ എന്ന് മിഥുൻ ചോദിച്ചത് തർക്കത്തിന് വഴിവച്ചു. അഖിൽ പോയപ്പോഴാണ് അത് പറഞ്ഞതെന്നും ആരാണ് സ്ട്രോംഗ് എന്നത് പ്രേക്ഷകരാണ് തീരുമാനിക്കുന്നതെന്നും റെനീഷയും സെറീനയും പറയുന്നു. ഈ പ്രശ്നത്തിന് പിന്നാലെ വിഷ്ണു തങ്ങൾക്ക് മുഴുവൻ ഭാരവും തരികയാണെന്നും എങ്ങനെ തങ്ങളത് പിടിച്ച് നിർത്തുമെന്നും ശ്രുതി ചോദിക്കുന്നു. അഖിലിന്റെ വാക്ക് കേട്ടാണ് ഇങ്ങനെ വിഷ്ണു പെരുമാറുന്നതെന്ന് ശ്രുതി പറഞ്ഞപ്പോൾ, അവന് ബുദ്ധിയില്ലേ എന്നാണ് ഷിജു ചോദിക്കുന്നത്. നീതിക്കും ന്യായത്തിനും വേണ്ടി മത്സരിക്കുന്ന ആളാണ് വിഷ്ണുവെന്നാണ് താൻ കരുതിയതെന്ന് അനുവും പറയുന്നു.
ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് പിന്നീട് നടന്നത്. മിഥുനാണ് ഗെയിമിനെ കുളമാക്കിയതെന്ന തരത്തിലാണ് ഷിജുവും അഖിലും സംസാരിച്ചത്. ഗെയിം അറിയാത്തവന്മാരെ ഇതിനകത്ത് കയറ്റി വിട്ടാൽ ഇങ്ങനെ ആകുമെന്നും റിനോഷും അങ്ങനെ തന്നെയെന്നും ഷിജു പറയുന്നു. വിഷ്ണു വെയ്റ്റ് കുറയ്ക്കുമ്പോൾ മറ്റുള്ളവർക്ക് വെയ്റ്റ് കൂടും. ഒന്നുകിൽ വിഷ്ണുവോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ ബോക്സ് താഴെയിടും. അങ്ങനെ ചെയ്താൽ കളി കഴിയുമെന്നും അഖിൽ അഞ്ജൂസിനോട് പറയുന്നു. മിഥുൻ കയറിയത് കൊണ്ട് വിഷ്ണുവിന് കളിക്കാനാകില്ല. ശ്രുതി മിഥുനെ ഇപ്പോൾ പറ്റിച്ചാണ് അവന് ബോക്സ് പിടിക്കാൻ കൊടുത്തത്. ശ്രുതി ഭയങ്കര താപ്പാനയാണ്. അവൾക്ക് വേണ്ടി മിഥുനെ വിഢ്ഢിയാക്കുക ആണെന്നും അഖിൽ പറയുന്നു.
വിഷ്ണു ജയിച്ചില്ലെങ്കിൽ മറ്റുള്ളവരുടെ ചാൻസ് അവൻ നശിപ്പിക്കുമെന്നും തനിക്കത് അനുഭവം ഉണ്ടെന്നും ശ്രുതി പറയുന്നു. അഖിലിന്റെ സപ്പോർട്ട് ഇല്ലാതെ തനിച്ച് കളിക്കാനും ശ്രുതി വിഷ്ണുവിനോട് പറയുന്നു. പിന്നീട് മത്സരാർത്ഥികൾ തമ്മിൽ വൻ സംസാരമാണ് നടന്നത്. ഇതിനിടെ മിഥുനെ മാറ്റി ഷിജു കയറി. പിന്നാലെ ഷിജു മാറി ജുനൈസിനെ കയറ്റിയതോടെ വീണ്ടും കളി അഖിലിന്റെയും സംഘത്തിന്റെയും കയ്യിലായി. ഇത് മനസിലാക്കിയ ശ്രുതി ജുനൈസും സാഗറും ആണ് ബിബി വീട്ടിലെ നല്ലവരെന്ന് മനസിലാക്കി വരികയാണെന്ന് പറയുന്നുണ്ട്. ജുനൈസ് വിഷമാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചുവെന്നും ശ്രുതി പറയുന്നു. മോഹൻലാൽ വരുമ്പോൾ വിഷ്ണു നല്ലവനാണെന്നും ജുനൈസ് പറഞ്ഞു. കളിച്ച് കളിച്ച് ഒടുവിൽ വിഷ്ണു ബോക്സ് നിലത്ത് ഇടുകയും ചെയ്തു. വളരെ ദേഷ്യത്തോടെ ആണ് ജുനൈസ് ഇതിനോട് പ്രതികരിച്ചത്. ഇമോഷണലായി ശ്രുതിയും. ഇന്നലെ സെക്കൻഡ് റൗണ്ടിൽ കയറുമ്പോൾ തന്നെ ഇങ്ങനെ താൻ കളിക്കുമെന്ന് പറഞ്ഞിരുന്നുവെന്ന് വിഷ്ണു പറയുന്നുണ്ട്. ഒടുവിൽ വിഷ്ണു, ശ്രുതി, അനു ജോസഫ്, ജുനൈസ് എന്നിവർ നോമിനേഷനിൽ വന്നതായി ബിഗ് ബോസ് അറിയിച്ചു.
സേഫ് ആയി കളിക്കുന്ന പലരുടെയും മുഖം മൂടി വലിച്ച് കീറി അവരുടെ കഴിവില്ലായ്മയെ ചവിട്ടി പൊട്ടിച്ചിട്ടെ ഈ ഖൽ നായക്(വില്ലൻ) ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങി പോകത്തുള്ളൂ. ഇത് ബിഗ് ബോസിന് കൽ നായക് തരുന്ന വാക്കാണെന്നും വിഷ്ണു പറയുന്നു. പിന്നാലെ ബാക്കിയുള്ള നാല് പേർ(നാദിറ, മിഥുന്‍, ഷിജു,റിനോഷ്) ബോക്സ് പിടിക്കാൻ തുടങ്ങി.
എന്താണ് കറക്ക് കമ്പനി
ഇത് സംഘം ചേർന്നുള്ള യുദ്ധമാണ്. നാല് പേർക്ക് മാത്രമെ ഈ മത്സരത്തിൽ വിജയിക്കാൻ സാധിക്കൂ. ആ നാല് പേർ സൗഹൃദങ്ങൾക്കിടയിൽ നിന്നുള്ള സംഘങ്ങൾ ആയിരിക്കണമോ അതോ വ്യക്തിപരമായി മത്സരിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കണമോ എന്നത് മത്സരാർത്ഥികളുടെ യുക്തിയാണ്. ഗാർഡൻ ഏരിയയിൽ നാല് വശങ്ങൾ കയറുകൾ കൊണ്ട് ബന്ധിച്ച ചതുരാകൃതിയിൽ ഉള്ള ഒരു കളം ഉണ്ടായിരിക്കും. അതിൽ മൂന്ന് വശങ്ങളിലെ കയറുകൾ കറുത്ത നിറത്തിലുള്ളതും ഒരുവശത്തെ കയർ ചുവപ്പ് നിറത്തിലുള്ളതും ആയിരിക്കും. കളത്തിനുള്ളിൽ വലിയൊരു ബോക്സും അതിന്റെ ഓരോ വശങ്ങളിലും മത്സരാർത്ഥികളുടെ ചിത്രങ്ങളും നൽകിയിട്ടുണ്ടാകും. മത്സരം ആരംഭിക്കുമ്പോൾ കുടുംബാംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന ഏതെങ്കിലും നാല് മത്സരാർത്ഥികൾ കളത്തിനുള്ളിൽ വന്ന് നിന്ന് ബോക്സിന്റെ നാല് വശങ്ങളിലും പിടിച്ചു കൊണ്ട് നിൽക്കുക. ആദ്യം ഏത് നാല് പേരാണ് ബോക്സ് പിടിക്കേണ്ടതെന്ന് ബുദ്ധിമൃപൂർവ്വം തീരുമാനിക്കേണ്ടതാണ്. നിശ്ചിത ഇടവേളകളിൽ മണി മുഴങ്ങുമ്പോൾ മത്സരാർത്ഥികളുടെ കയ്യിൽ ഇരിക്കുന്ന ബോക്സ് വലത്തോട്ടോ ഇടത്തോട്ടോ കറങ്ങി കൊണ്ടിരിക്കണം. മണിമുഴക്കം നിൽക്കുന്ന സമയത്ത് ബോക്സ് നിശ്ചലമാക്കണം. അടുത്ത മണി മുഴങ്ങുന്നത് വരെ ബോക്സ് ചലിപ്പിക്കരുത്. ആ സമയം ചുവപ്പ് കയറിനെ അഭിമുഖീകരിച്ച് നിൽക്കുന്ന ബോക്സിന്റെ ഭാഗത്തെ ചിത്രങ്ങളിൽ ഉള്ള മത്സരാർത്ഥികളിൽ നിന്ന് ഒരു വ്യക്തി മത്സരത്തിൽ നിന്നും പുറത്താകുകയും അടുത്ത നോമിനേഷനിൽ ഉൾപ്പെടുന്നതും ആണ്. അത്തരത്തിൽ പുറത്താക്കുന്നതിനായി തെരഞ്ഞെടുക്കേണ്ടത് എല്ലാ മത്സരാർത്ഥികളും ചേർന്നാണ്. ഇങ്ങനെ പുറത്താകുന്ന വ്യക്തികൾ ഓരോ ജോഡികളായി ബന്ധിതരാകുകയും അറിയിപ്പ് ലഭിക്കുന്ന സമയത്ത് ഒഴികെ ടാസ്കിന്റെ അവസാനം വരെ ഊണിലും ഉറക്കത്തിലും ഉൾപ്പടെ മുഴുവൻ സമയവും അതേ രീതിയിൽ തന്നെ തുടരേണ്ടതും ആണ്. ഇത്തരത്തിൽ തുടരുക. ബോക്സ് പിടിക്കുന്നത് കൈമാറണമെന്ന് തോന്നിയാൽ പുറത്തുള്ള ആരെ വേണമെങ്കിലും വിളിക്കാവുന്നതാണ്. ആരൊക്കെ ബോക്സ് പിടിച്ച് നിൽക്കണമെന്ന് യുക്തി പൂർവ്വം തീരുമാനിക്കുക. ഒരുതവണ പുറത്തായവർക്ക് ബോക്സ് പിടിക്കാൻ അർഹത ഉണ്ടായിരിക്കില്ല. ഒടുവിൽ ബോക്സ് പിടിച്ചു നിൽക്കുന്നവർ ആകും ടാസ്ക് വിജയികൾ. വിജയിക്കുന്നവർക്ക് ഒരാഴ്ചത്തെ നോമിനേഷൻ മുക്തി ലഭിക്കും.