Bigg Boss : ബിഗ് ബോസിൽ മോഹൻലാൽ ഇന്നെത്തും; എലിമിനേഷൻ, വൈൽഡ് കാർഡ് എൻട്രി ഉണ്ടാകുമോ ?
ഷോയുടെ ആദ്യ വീക്കൻഡ് ആയ ഇന്ന് എന്തൊക്കെയാകും ബിഗ് ബോസിൽ നടക്കുക എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ടെലിവിഷൻ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്(Bigg Boss) മലയാളം സീസൺ നാലിന് തുടക്കമായത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ 17 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുന്നത്. ഷോ തുടങ്ങി ഒരുവാരം പിന്നിടുമ്പോൾ തന്നെ മത്സരാർത്ഥികളെ കുറിച്ചുള്ള ഏകദേശ ധാരണകൾ പ്രേക്ഷകർക്ക് ലഭിച്ചു കഴിഞ്ഞു. ഇതിനോടകം ഹൗസിലെ സാമാധാനാന്തരീക്ഷം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് എപ്പിസോഡുകളിൽ നിന്നും വ്യക്തമായി കഴിഞ്ഞു. ഇന്ന് ബിഗ് ബോസ് സീസൺ 4ലെ ആദ്യ വീക്കൻഡ് ആണ്. അതായത് ഷോ അവതാരകനായ മോഹൻലാൽ എത്തുന്ന ദിവസം.
മോഹൻലാൽ എത്തുന്ന എപ്പിസോഡ് ആയതുകൊണ്ട് തന്നെ എന്തൊക്കെയാകും ബിഗ് ബോസ് വീട്ടിൽ ഇന്ന് കാത്തിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ക്യാപ്റ്റൻ ഒഴികെയുള്ള പതിനാറ് മത്സരാർത്ഥികളും ഈ ആഴ്ച ഡയറക്ട് നോമിനേഷനിൽ ആയിരിക്കുകയാണ്. ഇതിൽ ആരൊക്കെ വീട്ടിൽ തുടർന്നു കാണുമെന്നും കാണില്ലാ എന്നുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു. ഇന്ന് വൈൽഡ് കാർഡ് എൻട്രി ഉണ്ടാകുമോ എന്നും ബിഗ് ബോസ് ആരാധകർ ചോദിക്കുന്നുണ്ട്. ജാസ്മിനെയും റോബിനെയും മോഹൻലാൽ ശകാരിക്കുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നു.
Read Also: Bigg Boss : 'ഞാൻ ജയിലിൽ കിടന്നിട്ടുണ്ട്, കുറേദിവസം'; ജീവിതകഥ പറഞ്ഞ് ധന്യ
അതേസമയം, ആദ്യ രണ്ട് ദിവസം പരസ്പരം പരാതി പറയുകയായിരുന്നെങ്കില്‍ നലാം ദിവസത്തില്‍ എത്തിയപ്പോള്‍ നേര്‍ക്കുനേര്‍ മത്സരച്ചൂടിലേക്ക് ബിഗ് ബോസ് മത്സരാർത്ഥികൾ എത്തിയിരുന്നു. ലക്ഷ്മി പ്രിയയ്ക്ക് എതിരെ ആയിരുന്നു ആദ്യം ഷോയിൽ വിമർശനങ്ങൾ ഉയർന്നത്. ലക്ഷ്മി സ്വയം ലീഡർഷിപ്പ് എടുക്കുന്നു എന്നതായിരുന്നു മറ്റ് മത്സരാർത്ഥികളുടെ പരാതി. ജാസ്മിനും നിമിഷയും ഡെയ്സിയും ലക്ഷ്മിക്ക് എതിരെ നടത്തിയ പരാമർശങ്ങളും ശ്രദ്ധനേടിയിരുന്നു
എന്നാൽ, ഡോ. റോബിനും ജാസ്മിനും തമ്മിലുള്ള പോരിനായിരുന്നു പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. വീക്കിലി ടാസ്ക് മുതലായിരുന്നു ഇരുവരും തമ്മിലുള്ള പോരിന് തുടക്കം കുറിച്ചത്. ടാസ്ക്കിലെ പാവ ക്യാപ്റ്റന്റെ മുറിയിൽ ഒളിപ്പിച്ചത് താനാണെന്ന് ആദ്യം റോബിൻ പറയാത്തതായിരുന്നു തുടക്കം. പിന്നീട് നടന്ന എപ്പിസോഡുകളിൽ ഇരുവരുടെയും തർക്കം മുറുകുന്നതയാണ് പ്രേക്ഷകർ കണ്ടത്. ഇതിനോടകം തന്നെ ഷോയിൽ റോബിന്റെ സ്ട്രാറ്റർജി എത്രത്തോളമാണെന്ന് സഹമത്സരാർത്ഥികൾക്ക് മനസ്സിലായി കഴിഞ്ഞു. എന്തായാലും ഷോയുടെ ആദ്യ വീക്കൻഡ് ആയ ഇന്ന് എന്തൊക്കെയാകും ബിഗ് ബോസിൽ നടക്കുക എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
Read More: Bigg Boss : 'നിങ്ങളെ തല്ലിയാൽ ഇവിടെ എന്ത് സംഭവിക്കും'; ജാസ്മിൻ- റോബിൻ തർക്കം മുറുകുന്നു
Bigg Boss: ലക്ഷ്മി പ്രിയ ഒറ്റപ്പെടുമോ ? ബിഗ് ബോസില്‍ ചില തന്ത്രപരമായ നീക്കങ്ങള്‍