'എനിക്ക് മണിക്കുട്ടനെ കാണണം സോറി പറയണം'; പൊട്ടിക്കരഞ്ഞ് സൂര്യ
ഏറെ നേരത്തെ റിക്വിസ്റ്റിന് പിന്നാലെയാണ് മണിക്കുട്ടനെ ഇന്ന് ബിഗ് ബോസ് കൺഫക്ഷൻ റൂമിലേക്ക് വിളിച്ചത്.
ബിഗ് ബോസ് സീസൺ മൂന്നിന്റെ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളാണ് നടന്‍ മണിക്കുട്ടന്‍. താരത്തിന്റെ ബിഗ് ബോസിൽ നിന്നുള്ള അപ്രതീക്ഷിതമായ വിടവാങ്ങലിന്റെ ആഘാതത്തിലാണ് മത്സരാർത്ഥികൾ. മണിക്കുട്ടൻ പുറത്തേക്ക് പോയെന്ന ബിഗ് ബോസിന്റെ വാക്കുകൾ ഏറെ ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ഇത് മണിക്കുട്ടന്റെ മാത്രം ആഗ്രഹവും ആവശ്യവും ആയിരുന്നുവെന്നും ബിഗ് ബോസ് അറിയിച്ചു. താരം പോയതിന് പിന്നാലെ വളരെ വൈകാരികമായ മുഹൂർത്തങ്ങളാണ് ഹൗസിൽ നടന്നത്.
'തിരിച്ച് വാ മണിക്കുട്ടാ..'എന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് സൂര്യ ചെയ്തത്. 'എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ ഡിംപലിനെക്കാൾ കൂടുതൽ എന്നോട് വന്ന് പറയാറുള്ളതാ. എനിക്ക് മണിക്കുട്ടനെ കാണം സോറി പറയണം. ഒന്ന് യാത്ര പറയാൻ പോലും അവസരം തന്നില്ല' എന്നാണ് കരഞ്ഞുകൊണ്ട് സൂര്യ പറഞ്ഞത്. ഫിറോസും ഋതുവും സമാധാനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. രമ്യ പോയിട്ട് തിരിച്ച് വന്നത് പോലെ മണിക്കുട്ടനും തിരിച്ച് വരുമെന്നും ഫിറോസ് പറയുന്നു.
ഏറെ നേരത്തെ റിക്വിസ്റ്റിന് പിന്നാലെയാണ് മണിക്കുട്ടനെ ഇന്ന് ബിഗ് ബോസ് കൺഫക്ഷൻ റൂമിലേക്ക് വിളിച്ചത്. പിന്നാലെ സന്ധ്യയുമായി ബന്ധപ്പെട്ട കാര്യമായിരുന്നു താരം ബിഗ് ബോസിനോട് പറഞ്ഞത്. തുടർന്ന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ബിഗ് ബോസ് ശ്രമിച്ചുവെങ്കിലും തിരികെ പോകണമെന്ന തീരുമാനത്തിൽ മണിക്കുട്ടൻ ഉറച്ച് നിൽക്കുകയായിരുന്നു. പിന്നാലെ മണിക്കുട്ടൻ കൺഫക്ഷൻ റൂം വഴി തന്നെ പുറത്തേക്ക് പോകുകയും ചെയ്തു.