Bigg Boss S 4 : 'എന്റെ പുറത്താകൽ പുള്ളി നേരത്തെ പ്രഖ്യാപിച്ചതാ'; റോബിനെ കുറിച്ച് സുചിത്ര
ബിഗ് ബോസിൽ നിന്നും പുറത്തായി മോഹൻലാലിന്റെ അടുത്തെത്തിയപ്പോഴായിരുന്നു സുചിത്ര റോബിനെ കുറിച്ച് പറഞ്ഞത്.
ബിഗ് ബോസ് മലയാളം(Bigg Boss) സീസൺ നാല് പത്താം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഒരാൾ കൂടി ഷോയിൽ നിന്നും പുറത്തായിരിക്കുകയാണ്. 63 ദിവസത്തെ ബിഗ് ബോസ് ജീവിതത്തിൽ ആദ്യമായി എലിമിനേഷനിൽ വന്ന് പുറത്തായത് സുചിത്രയാണ്. സുചിത്രയുടെ അപ്രതീക്ഷിച്ച വിടവാങ്ങൽ ഒപ്പമുള്ളവരെ വളരെയധികം വിഷമത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ മോഹൻലാലിനോട് ഡോ. റോബിനെ കുറിച്ച് സുചിത്ര പറഞ്ഞ കാര്യമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
ബിഗ് ബോസിൽ നിന്നും പുറത്തായി മോഹൻലാലിന്റെ അടുത്തെത്തിയപ്പോഴായിരുന്നു സുചിത്ര റോബിനെ കുറിച്ച് പറഞ്ഞത്. ഓരോ മത്സരരാർത്ഥികളോടും യാത്ര പറഞ്ഞ സുചിത്ര റോബിനോടും സംസാരിച്ചിരുന്നു. വീടിനകത്തെ കൊച്ചു ബിഗ് ബോസാണ് റോബിനെന്നും താൻ പുറത്താകുമെന്ന് പുള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്നും സുചിത്ര പറയുന്നു. നാണയ വേട്ട എന്ന വീക്കിലി ടാസ്ക്കിനിടയിൽ റിയാസുമായി റോബിൻ വഴക്കിട്ടിരുന്നു. വലിയ ബഹളമായിരുന്നു ആ സമയത്ത് ഷോയിൽ നടന്നത്. ഇതിനിടയിൽ വന്ന് കേറിയ സുചിത്രയോട് റോബിൻ പുറത്തുപോകുമെന്ന് പറഞ്ഞിരുന്നു. ഇതാണ് സുചിത്ര മോഹൻലാലിനോട് പറഞ്ഞത്.
Bigg Boss S 4 : 'ഞാൻ മുമ്പെ പോകേണ്ടതാണ്'; 63 ദിവസത്തെ ബിഗ് ബോസ് ജീവിതത്തിന് 'ബൈ' പറഞ്ഞ് സുചിത്ര
അതേസമയം, ഷോയിൽ നിന്നും പുറത്തായതിൽ സന്തോഷമെന്നാണ് സുചിത്ര മോഹൻലാലിനോട് പറഞ്ഞത്. "ഒരുപാട് സന്തോഷം ലാലേട്ടാ. അച്ഛനെ കാണാൻ പറ്റുമല്ലോ. ഹൗസിനകത്ത് ഒരുപാട് നിരാശയിലായിരുന്നു ഞാൻ. ആരും കാണാതെ ഒളിച്ചൊക്കെ കരയുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരും കണ്ടുവെന്നും മനസ്സിലായി", എന്നാണ് സുചിത്ര പറഞ്ഞത്. നോമിനേഷനിൽ വരണ്ടായിരുന്നുവെന്ന് തോന്നിയോ എന്നാണ് മോഹൻലാൽ അടുത്തതായി ചോദിച്ചത്. "ഇതുവരെയും ആരും എന്നെ നോമിനേറ്റ് ചെയ്യാതിരുന്നതാണ്. ഇല്ലായിരുന്നേൽ ഇതിന് മുമ്പെ എനിക്ക് വീട്ടിൽ പോകാമായിരുന്നു. വീട് മിസ്സായി തുടങ്ങിയപ്പോൾ തന്നെ എന്റെ കയ്യീന്ന് പോയെന്ന് മനസ്സിലായി"എന്നാണ് സുചിത്രയുടെ മറുപടി. ശേഷം 63 ദിവസത്തെ ഷോയിലെ സുചിത്രയുടെ ജീവിതം ബിഗ് ബോസ് കാണിക്കുകയും ചെയ്തു. ഇത്രയൊക്കെ ഞാന്‍ വഴക്കടിച്ചിട്ടുണ്ടോ എന്നാണ് ഏവി കണ്ട ശേഷം സുചിത്ര മോഹന്‍ലാലിനോട് ചോദിച്ചത്.
'ഈ ചിരിക്ക് മുന്നിൽ ന്യായീകരണ തൊഴിലാളികൾ വിയർക്കും'; അവാർഡ് വിവാദത്തിൽ ഒമർ ലുലു
52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്(Kerala State Film Awards 2022) പ്രഖ്യാപനം വൻ വിവാദങ്ങൾക്കാണ് വഴിതുറന്നത്. ഇന്ദ്രൻസിനും 'ഹോം' എന്ന ചിത്രത്തിനും അവാർഡ് ലഭിക്കാത്തതിലുള്ള വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ജൂറി സിനിമ കണ്ടില്ലെന്ന് ഉറപ്പാണെന്നും നിർമ്മാതാവ് വിജയ് ബാബുവിനെതിരായ കേസ് സിനിമക്കെതിരെ ആയുധമാക്കിയിട്ടുണ്ടാകാമെന്നുമാണ് ഇന്ദ്രൻസ് പ്രതികരിച്ചതോടെ വിവാദം മുറുകി. ഈ അവസരത്തിൽ ഇന്ദ്രൻസിനെ കുറിച്ച് സംവിധായകൻ ഒമർ ലുലു കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
'ഹോം' എന്ന ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിന്റെ ഫോട്ടോ പങ്കുവച്ച് കൊണ്ടായിരുന്നു ഒമർ രംഗത്തെത്തിയത്. 'ന്യായീകരണ തൊഴിലാളികൾ കുറച്ച് നന്നായി വിയർക്കും ഹൃദയത്തിൽ നിന്നുള്ള ഈ ചിരിയെ തോൽപിക്കാൻ', എന്നായിരുന്നു ഒമറിന്റെ കുറിപ്പ്. പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
വെള്ളിയാഴ്ചയായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ബിജു മേനോൻ, ജോജു എന്നിവരെ മികച്ച നടനായും രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. ശേഷമാണ് ഇന്ദ്രൻസിനെയും ഹോമിനെയും അവാർഡിൽ പരാമർശിക്കാത്തതിൽ പ്രതികരണവുമായി ആരാധകർ രംഗത്തെത്തിയത്. ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേര്‍ വിമർശനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തു. പിന്നാലെ മലയാള സിനിമാ മേഖലയിലെ പുതിയ വിവാദങ്ങൾക്ക് ഹോം വഴിതുറക്കുകയായിരുന്നു.
'ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നാണ് ഇന്ദ്രന്‍സ് ചോദിച്ചത്. എന്നാൽ ഹോം അവസാനഘട്ടത്തിൽ എത്തിയിരുന്നില്ലെന്നാണ് ജൂറി ചെയർമാൻ സയിദ് മിർസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എല്ലാ ജൂറി അംഗങ്ങളും 'ഹോം' സിനിമ കണ്ടതാണ്. വിവാദം അനാവശ്യമാണ്. ഇന്ദ്രൻസിന്റെ ആരോപണം തെറ്റാണ്. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തിലേക്ക് 'ഹോം' എത്തിയിട്ടില്ല എന്നും ജൂറി ചെയർമാൻ വ്യക്തമാക്കി. അവാർഡുകൾ നിർണയിച്ചതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും പൂർണമായും ജൂറിയാണ് അവാർഡുകളെല്ലാം തീരുമാനിച്ചതെന്നുമാണ് സയിദ് മിർസ വ്യക്തമാക്കിയിരുന്നു.