Bigg Boss S 4 : 'ഞാൻ മുമ്പെ പോകേണ്ടതാണ്'; 63 ദിവസത്തെ ബി​ഗ് ബോസ് ജീവിതത്തിന് 'ബൈ' പറഞ്ഞ് സുചിത്ര

ശേഷം 63 ദിവസത്തെ ഷോയിലെ സുചിത്രയുടെ ജീവിതം ബി​ഗ് ബോസ് കാണിക്കുകയും ചെയ്തു. 

Suchitra talks about life at the Bigg Boss house after elimination

സുചിത്രയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ വേദനയിലാണ് ബി​ഗ് ബോസ് ഹൗസ്(Bigg Boss). നാല് പേരിൽ നിന്നാണ് സുചിത്ര എലിമിനേറ്റ് ആയത്. ആദ്യമായി എലിമിനേഷനിൽ വന്നപ്പോൾ തന്നെ സുചിത്ര പുറത്തായി എന്നതും ശ്രദ്ധേയമാണ്. ഷോ പത്താം ആഴ്ചയിലേക്ക് കടക്കുമ്പോൾ ബി​ഗ് ബോസിൽ മുഴങ്ങിക്കേട്ട മറ്റൊരു സ്ത്രീ ശബ്ദമാണ് പുറത്തായതെന്നാണ് മോഹന്‍ലാല്‍ സുചിത്രയുടെ എവിക്ഷനെ പറ്റി പറഞ്ഞത്. ഇത്രയും ദിവസം കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ എന്ത് തോന്നുന്നുവെന്ന് ചോദിച്ചുകൊണ്ടാണ് മോഹൻലാൽ സംസാരം തുടങ്ങിയത്. 

"ഒരുപാട് സന്തോഷം ലാലേട്ടാ. അച്ഛനെ കാണാൻ പറ്റുമല്ലോ. ഹൗസിനകത്ത് ഒരുപാട് നിരാശയിലായിരുന്നു ഞാൻ. ആരും കാണാതെ ഒളിച്ചൊക്കെ കരയുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരും കണ്ടുവെന്നും മനസ്സിലായി", എന്നാണ് സുചിത്ര പറഞ്ഞത്. നോമിനേഷനിൽ വരണ്ടായിരുന്നുവെന്ന് തോന്നിയോ എന്നാണ് മോഹൻലാൽ അടുത്തതായി ചോദിച്ചത്. "ഇതുവരെയും ആരും എന്നെ നോമിനേറ്റ് ചെയ്യാതിരുന്നതാണ്. ഇല്ലായിരുന്നേൽ ഇതിന് മുമ്പെ എനിക്ക് വീട്ടിൽ പോകാമായിരുന്നു. വീട് മിസ്സായി തുടങ്ങിയപ്പോൾ തന്നെ എന്റെ കയ്യീന്ന് പോയെന്ന് മനസ്സിലായി"എന്നായിരുന്നു സുചിത്രയുടെ മറുപടി. ശേഷം 63 ദിവസത്തെ ഷോയിലെ സുചിത്രയുടെ ജീവിതം ബി​ഗ് ബോസ് കാണിക്കുകയും ചെയ്തു. ഇത്രയൊക്കെ ഞാന്‍ വഴക്കടിച്ചിട്ടുണ്ടോ എന്നാണ് എവി കണ്ട ശേഷം സുചിത്ര മോഹന്‍ലാലിനോട് ചോദിച്ചത്. 

Bigg Boss S 4 : നാല് പേരിൽ ഒരാൾ പുറത്തേക്ക്; എവിക്ഷൻ പ്രഖ്യാപിച്ച് മോഹൻലാൽ

ഒരുപാട് സൗഹൃദങ്ങള്‍ പിണക്കം, ഇണക്കം എല്ലാ വികാരങ്ങളും ബിഗ് ബോസിനകത്ത് നിന്ന് ഉണ്ടാകും. പുറത്ത് നിന്ന് നോക്കുമ്പോള്‍ ബിഗ് ബോസ് വീട് എന്ന് തോന്നും പക്ഷേ വന്ന് അകപെട്ടാല്‍ പെട്ടതാണെന്നും പോടിപ്പിക്കുക ആല്ലെന്നും സുചിത്ര പറയുന്നു. ബിഗ് ബോസില്‍ ടാസ്ക് കളിച്ച് മുന്നേറുക എന്നത് വലിയ കടമ്പയാണ്. ഏത് അവസ്ഥയിലായാലും നമ്മള്‍ ജീവിക്കുമെന്ന് മനസ്സിലാക്കാന്‍ ഷോ കൊണ്ട് സാധിച്ചു. എന്നിലെ തെറ്റ് ആരും ചൂണ്ടിക്കാണിച്ചതായി എന്‍റെ അറിവിലില്ലെന്നും സുചിത്ര പറഞ്ഞു. ആരും വിഷമിക്കരുത് എന്നെ പോലെ വീട്ടിലേക്കൊന്നും പോകരുതെന്നാണ് മത്സരാര്‍ത്ഥികളോടായി സുചിത്ര പറഞ്ഞത്. പിന്നാലെ ക്യാപ്റ്റന്‍സി ആര്‍ക്കാണ് കൊടുക്കുന്നതെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് സൂരജിനാണെന്നും സുചിത്ര പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios