Bigg Boss 4 : നാണയ വേട്ടയിൽ നേട്ടം കൊയ്ത് ജാസ്മിനും സൂരജും; 'വിജയ ചുംബന'വുമായി പുതിയ ക്യാപ്റ്റൻ

വീക്കിലി ടാസ്ക്കിൽ നേരിട്ട് സെലക്ട് ആയ ജാസ്മിനും സൂരജും പോയിട്ട് ബാക്കിയുള്ളവരെ തെരഞ്ഞെടുക്കണം എന്നാണ് ബി​ഗ് ബോസ് നിർദ്ദേശിച്ചത്.

Suchitra becomes Bigg Boss captain in the 10th week

വരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബി​ഗ് ബോസ്(Bigg Boss) സെ​ഗ്മെന്റുകളിൽ ഒന്നാണ് വീക്കിലി ടാസ്ക്. എല്ലാ തവണയും ഏറെ രസകരവും കായികപരവുമായ ടാസ്ക്കുകളാകും ബി​ഗ് ബോസ് നൽകാറ്. ഈ ടാസ്ക്കിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്വറി ബജറ്റ്, ക്യാപ്റ്റൻസി, ജയിൽ നോമിനേഷൻ എന്നിവ നടക്കുക. അതുകൊണ്ട് തന്നെ മികച്ച പ്രകടനമാണ് മത്സരാർത്ഥികൾ വീക്കിലി ടാസ്ക്കിൽ സമ്മാനിക്കുന്നത്. ഇത്തവണ നാണയ വേട്ട എന്നായിരുന്നു വീക്കിലി ടാസ്ക്കിന്റെ പേര്. മികച്ച പ്രകടനം കാഴ്ചവച്ച മൂന്ന് പേർ ക്യാപ്റ്റൻസിക്കായി മത്സരിക്കുകയും ചെയ്തു. 

വീക്കിലി ടാസ്ക്കിൽ നേരിട്ട് സെലക്ട് ആയ ജാസ്മിനും സൂരജും പോയിട്ട് ബാക്കിയുള്ളവരെ തെരഞ്ഞെടുക്കണം എന്നാണ് ബി​ഗ് ബോസ് നിർദ്ദേശിച്ചത്. വീക്കിലി ടാസ്കിലും, കഴിഞ്ഞ ആഴ്ചയിൽ ഉടനീളവും മികച്ച പ്രകടനവും കാഴ്ചവച്ച ഒരാളെ കൂടിയാണ് തെരഞ്ഞെടുക്കേണ്ടത്. പിന്നാലെ നടന്ന വോട്ടെടുപ്പിൽ സുചിത്രയും ധന്യയും ഒന്നാമതെത്തി. വോട്ടുകൾ തുല്യമായതിനാൽ ഇരുവരും തമ്മിൽ ചർച്ച ചെയ്ത് ഒരാളെ തെരഞ്ഞെടുക്കണമെന്ന് ബി​ഗ് ബോസ് നിർദ്ദേശിച്ചു. പിന്നാലെ സുചിത്ര, ജാസ്മിൻ, സൂരജ് എന്നിവർ ക്യാപ്റ്റൻസിക്കായി മത്സരിക്കുകയായിരുന്നു. 

Bigg Boss 4 : റോബിനും റിയാസിനും ബ്ലെസ്ലിക്കുമെതിരെ മത്സരാർത്ഥികൾ; രണ്ടുപേർ ജയിലിലേക്ക്

വിജയ ചുംബനം എന്നായിരുന്നു ക്യാപ്റ്റൻസി ടാസ്ക്കിന്റെ പേര്. ​ഗാർഡൻ ഏരിയയിൽ ഓരോ ചാർട്ട് പേപ്പറുകൾ അടങ്ങിയ മൂന്ന് ബോഡുകളും അ​ഗ്ര ഭാ​ഗത്ത് ലിപ് സ്റ്റിക്കുകൾ അടങ്ങിയ മൂന്ന് സ്റ്റിക്കുകളും ഉണ്ടായിരിക്കും. ബസർ കേൾക്കുമ്പോൾ മത്സരാർത്ഥി റെഡ് മാർക്കിൽ നിന്ന് തന്നെ പിന്തുണയ്ക്കാൻ നിൽക്കുന്നവർക്ക് ഒരു കൈ മാത്രം ഉപയോ​ഗിച്ച് ലിപ്സ്റ്റിക് ഇട്ടു കൊടുക്കുകയും അവർ ചാർട്ട് പേപ്പറിൽ ചുംബിക്കുകയും വേണം. രണ്ടാമത്തെ ബസർ കേൾക്കുമ്പോൾ ആരുടെ പേപ്പറുകളിലാണ് ചുംബനങ്ങൾ കൃത്യമായി കൂടുതൽ പതിപ്പിച്ചിരിക്കുന്നത് അവരാകും വിജയി എന്നതാണ് ടാസ്ക്. പിന്നാലെ നടന്ന രസകരമായ പോരാട്ടത്തിനൊടുവിൽ സുചിത്ര ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയും ചെയ്തു. 

റോബിനും റിയാസിനും ബ്ലെസ്ലിക്കുമെതിരെ മത്സരാർത്ഥികൾ; രണ്ടുപേർ ജയിലിലേക്ക്

ലയാളം ബി​ഗ് ബോസ് സീസൺ(Bigg Boss) നാല് പത്താമത്തെ ആഴ്ചയിലേക്ക് അടുക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും മത്സരാർത്ഥികൾ തമ്മിൽ വാശിയേറിയ മത്സരമാണ് അരങ്ങേറുന്നത്. നാണയവേട്ട എന്ന വീക്കിലി ടാസ്ക്കിന് ശേഷം ജയിൽ നോമിനേഷനിലേക്ക് എത്തിയിരിക്കുകയാണ് ബി​ഗ് ബോസ്. ഓരോ മത്സരാർത്ഥികളും മൂന്ന് പേരെ തെരഞ്ഞെടുക്കുകയും, ഒരാൾ പോയിട്ട് ബാക്കി രണ്ട് പേരും ഇന്ന് ജയിലിലേക്ക് പോകുകയും ചെയ്തു. 

വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവച്ച മൂന്ന് പേരെയാണ് ജയിൽ ടാസ്ക്കിനായി മത്സരാർത്ഥികൾ തെരഞ്ഞെടുക്കേണ്ടത്. വീക്കിലി ടാസ്ക്കിലൂടെ ​ഡയറക്ടായി ക്യാപ്റ്റൻസിക്ക് തെരഞ്ഞെടുത്ത ജാസ്മിൻ, സൂരജ് എന്നിവരെ നോമിനേഷൻ ചെയ്യാൻ പാടില്ലെന്നും ബി​ഗ് ബോസ് നിർദ്ദേശം നൽകി. പിന്നാലെ നടന്ന വോട്ടെടുപ്പിന് ഒടുവിൽ റിയാസ്, റോബിൻ, ബ്ലെസ്ലി എന്നിവർ ജയിൽ നോമിനേഷനിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ടു. 

വോട്ടിം​ഗ് ഇങ്ങനെ

ബ്ലെസ്ലി- റിയാസ്, അഖിൽ, റോബിൻ
അഖിൽ- റോബിൻ, റിയാസ്, ബ്ലെസ്ലി
സൂരജ്- റിയാസ്, റോബിൻ, ബ്ലെസ്ലി
ധന്യ- റിയാസ്, ബ്ലെസ്ലി, റോബിൻ
ദിൽഷ- റിയാസ്, ബ്ലെസ്ലി, റോബിൻ
ലക്ഷ്മി പ്രിയ- ബ്ലെസ്ലി, റിയാസ്, റോബിൻ
വിനയ്- റിയാസ്, അഖിൽ, റോബിൻ
റോൺസൺ- റോബിൻ, റിയാസ്, അഖിൽ
റിയാസ്- ബ്ലെസ്ലി, റോബിൻ, ലക്ഷ്മി പ്രിയ
ജാസ്മിൻ- ബ്ലെസ്ലി, റോബിൻ, റിയാസ്
സുചിത്ര- ബ്ലെസ്ലി, റോബിൻ, റിയാസ്
റോബിൻ- റിയാസ്, ബ്ലെസ്ലി, അഖിൽ

Latest Videos
Follow Us:
Download App:
  • android
  • ios