Bigg Boss 4 : 'ബോൾ ബാലൻസി'ൽ വീഴാതെ അപർണ; ഈ വാരം രണ്ടുപേർ ജയിലിലേക്ക്

ബോൾ ബാലൻസിം​ഗ് എന്നാണ് ടാസ്ക്കിന്റെ പേര്. ‌

Suchitra and Dhanya go to jail in Bigg Boss

ബി​ഗ് ബോസ് സീസൺ നാല് അൻപത്തി നാലാമത്തെ എപ്പിസോഡിലേക്ക് എത്തിനിൽക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും മത്സരാർത്ഥികളിൽ മത്സരച്ചൂടും വർദ്ധിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഓരോ ആഴ്ചയിലും ഏറെ രസകരമായൊരു വീക്കിലി ടാസ്ക് ആയിരിക്കും ബി​ഗ് ബോസ് നൽകുക. ഈ ടാസ്ക്കിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്വറി ബജറ്റും നോമിനേഷൻ മുക്തിയും ജയിലിലേക്ക് പോകേണ്ടവരെയും ക്യാപ്റ്റനെയും തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരമാണ് ഓരാ മത്സരാർത്ഥിയും കാഴ്ചവയ്ക്കാറ്. ഇത്തവണ ബി​ഗ് ബോസിൽ നടന്നത് സർവൈവൽ ടാസ്ക് ആയിരുന്നു. കഴിഞ്ഞ ദിവസത്തോടെ ടാസ്ക്കും അവസാനിച്ചിരുന്നു.

വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവച്ച മൂന്ന് പേരെ ജയിലിലേക്ക് അയക്കേണ്ടുന്ന പ്രക്രിയയായിരുന്നു ഇന്ന് ബി​ഗ് ബോസിൽ നടന്നത്. വിനയിക്കും അപർണ മൾബറിക്കും ഒരുപോലെ വോട്ടുകളാണ് ലഭിച്ചത്. എന്നാൽ ഇതിൽ ഒരാളെ മാത്രം തെരഞ്ഞെടുക്കാൻ ബി​ഗ് ബോസ് നിർദ്ദേശിക്കുകയായിരുന്നു. ഒടുവിൽ അപർണ ജയിലിൽ പോകാൻ തയ്യാറാണെന്ന് അറിയിച്ചു. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച ധന്യ, സുചിത്ര, അപർണ എന്നിവർ ജായിൽ ടാസ്ക്കിൽ മത്സരിച്ചു. 

Read Also: Bigg Boss 4 Episode 54 live : ബി​ഗ് ബോസിൽ 'സർവൈവൽ' കഴിഞ്ഞു, രണ്ട് പേർ ജയിലിലേക്ക്

ബോൾ ബാലൻസിം​ഗ് എന്നാണ് ടാസ്ക്കിന്റെ പേര്. ‌​ഗാർഡൻ ഏരിയയിൽ ടി ആകൃതിയിലുള്ള മൂന്ന് സ്റ്റാന്റുകൾ ഉണ്ടായിരിക്കും. ഇതിൽ അവിടെ സെറ്റ് ചെയ്തിരിക്കുന്ന ബോളുകൾ വച്ച് തടസ്സങ്ങൾ മറി കടന്ന് ബോളുകൾ താഴെ വീഴാതെ ഫിനിഷിം​ഗ് പോയിന്റിൽ നിഷേപിച്ച് തടസ്സങ്ങളിലൂടെ തന്നെ തിരികെ സ്റ്റാർട്ടിം​ഗ് പോയിന്റിലേക്ക് വരിക എന്നതാണ് ടാസ്ക്. ഏറ്റവും കൂടുതൽ ബോളുകൾ ഇടുന്നവരാകും ജയിലിൽ പോകുന്നതിൽ നിന്നും മുക്തി നേടുക. പിന്നാലെ മൂന്ന് പേരും വാശിയേറിയ പ്രകടനമായിരുന്നു കാഴ്ചവച്ചത്. അപർണ വിജയിക്കുകയും സുചിത്ര, ധന്യ എന്നിവർ ജയിലിലേക്ക് പോകുകയും ചെയ്തു.

വീക്കിലി ടാസ്ക് 

ഈ വീട്ടിൽ നിങ്ങൾക്ക് ലഭിച്ചിരുന്ന എല്ലാ സൌകര്യങ്ങളും ഈ ദിവസം പെട്ടെന്ന് അപ്രത്യക്ഷമായിരിക്കുന്നു. അവശ്യവസ്തുക്കളായ വെള്ളം, പഴവർഗ്ഗങ്ങൾ എന്നിവ മാത്രമാണ് പരിമിതമായ അളവിൽ നിങ്ങൾക്കിപ്പോൾ ലഭ്യമായിട്ടുള്ളത്. ഇത് നിങ്ങളുടെ ഈയാഴ്ചയിലെ വീക്കിലി ടാസ്കിന്‍റെ ഭാഗമാണ്. എന്നാൽ നിങ്ങളുടെ ബുദ്ധി, യുക്തി, ശ്രദ്ധ, ഏകാഗ്രത, ഓർമ്മശക്തി, ആശയവിനിമയ ശേഷി, ദിശാബോധം തുടങ്ങിയ കഴിവുകളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് നൽകുന്ന വ്യത്യസ്തമായ വെല്ലുവിളികളെ അതിജീവിച്ച് വിജയിക്കാൻ കഴിഞ്ഞാൽ നഷ്ടപ്പെട്ട ഈ എല്ലാ സൌകര്യങ്ങളും നിങ്ങൾക്ക് വീണ്ടെടുക്കാൻ സാധിക്കും. നേടിയെടുക്കാനുള്ളത് വെള്ളം, പാചകവാതകം, പാത്രങ്ങൾ, ഫർണിച്ചറുകൾ, ബാത്ത്റൂം, ബെഡ്റൂം, ഗാർഡൻ ഏരിയ, രാത്രിയിൽ ലൈറ്റുകൾ അണയ്ക്കൽ തുടങ്ങിയവയാണ്, ബിഗ് ബോസ് അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios