Asianet News MalayalamAsianet News Malayalam

ഒരാള്‍ കൂടി പുറത്ത്! 55-ാം ദിവസം ബിഗ് ബോസിലെ അടുത്ത എലിമിനേഷന്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ഒന്‍പത് പേരാണ് ഇത്തവണ ലിസ്റ്റില്‍ ഉണ്ടായിരുന്നത്

sruthi lakshmi evicted from bigg boss malayalam season 5 nsn
Author
First Published May 20, 2023, 10:53 PM IST | Last Updated May 20, 2023, 10:53 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഒരാള്‍ കൂടി പുറത്തായി. ഒന്‍പത് പേര്‍ ഇടംപിടിച്ച ജംബോം നോമിനേഷന്‍ ലിസ്റ്റ് ആയിരുന്നു ഇത്തവണ. ജുനൈസ്, സാഗര്‍, അനു, ശ്രുതി, സെറീന, ശോഭ, റെനീഷ, അഖില്‍, വിഷ്ണു എന്നിവരായിരുന്നു ലിസ്റ്റില്‍. പ്രേക്ഷകരുടെ കാഴ്ചപ്പാടില്‍ പരസ്പരം വിലയിരുത്താന്‍ ആവശ്യപ്പെട്ട് മത്സരാര്‍ഥികളോട് പല ചോദ്യങ്ങളും ചോദിച്ചതിന് ശേഷം അവസാനമാണ് മോഹന്‍ലാല്‍ ബിഗ് ബോസിലെ അന്തിമവിധി പ്രഖ്യാപിച്ചത്.

ശ്രുതി ലക്ഷ്മിയാണ് ഇക്കുറി പുറത്തായത്. നോമിനേഷനില്‍ ഇടംപിടിച്ച മറ്റ് മത്സരാര്‍ഥികളുടെ കാര്യം നാളെ പറയാമെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ഇന്ന് വേദി വിട്ടത്. അതേസമയം സമ്മിശ്ര വികാരങ്ങളോടെയാണ് ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം ശ്രുതി സ്വീകരിച്ചത്. ഹൗസിലെ ഏറ്റവും അടുത്ത സുഹൃത്ത് റിനോഷിനെ ഹഗ് ചെയ്താണ് ശ്രുതി യാത്ര പറയാന്‍ ആരംഭിച്ചത്. പിന്നീട് ഷിജു, മിഥുന്‍, ശോഭ, അഖില്‍, ജുനൈസ്, വിഷ്ണു എന്നിവരോടും ശ്രുതി യാത്ര ചോദിച്ചു. എന്നിട്ട് ഏറെ വൈകാതെ ഹൗസില്‍ നിന്ന് മുഖ്യ വാതില്‍ വഴി പുറത്തേക്ക് ഇറങ്ങുകയും ചെയ്തു.

സാധാരണ എവിക്ഷന്‍ നടക്കുമ്പോള്‍ മറ്റ് മത്സരാര്‍ഥികള്‍ക്കിടയില്‍ പൊതുവെ കാണാറുള്ള വിഷമം ശ്രുതിയുടെ കാര്യത്തില്‍ കാണാനുണ്ടായിരുന്നില്ല. എന്നാല്‍ റിനോഷ്, മിഥുന്‍, ഷിജു, അഖില്‍ എന്നിവരുടെ മുഖത്ത് സങ്കടം ദൃശ്യമായിരുന്നു. റിനോഷിനോടും മിഥുനിനോടും നന്നായി കളിക്കണമെന്ന് ഓര്‍മ്മപ്പെടുത്തിയാണ് ശ്രുതി പുറത്തിറങ്ങിയത്. ബിഗ് ബോസ് ക്യാമറയ്ക്ക് മുന്നിലുള്ള ഗ്രൂപ്പ് ഫോട്ടോയും ഇത്തവണ ഉണ്ടായിരുന്നില്ല. അതേസമയം ശ്രുതിയുടെ പുറത്താവല്‍ മുന്നോട്ടുള്ള മത്സരത്തെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. അതേസമയം ഈ വാരം മറ്റൊരു എവിക്ഷന്‍ കൂടി നടക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

ALSO READ : സംസാരിക്കുന്നതിനിടെ ശ്രദ്ധ ക്ഷണിച്ച് സാഗര്‍; അതൃപ്‍തി അറിയിച്ച് മോഹന്‍ലാല്‍

Latest Videos
Follow Us:
Download App:
  • android
  • ios