'ഇനി എന്ത് വന്നാലും കുഴപ്പമില്ല, കേൾക്കാവുന്നതിന്റെ പരമാവധി കേട്ടു'; മനസ് തുറന്ന് സൂര്യ
"പ്രേക്ഷകർ പലരും വിചാരിച്ചത് ഞാൻ ഒരു മുഖംമൂടി ധരിച്ച്, ഒരു നാടൻ പെൺകുട്ടിയായി ഇറങ്ങിയിരിക്കുകയാണെന്നാണ്"
ബിഗ് ബോസിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സൂര്യ ജെ മേനോൻ. കേരളത്തിലെ ആദ്യ വനിതാ ഡിജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയായ സൂര്യ ബിഗ് ബോസ് മൂന്നാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരങ്ങളില്‍ ഒരാളാണ്. ബിഗ് ബോസിന് ശേഷം വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും ട്രോളുകളും സൂര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് സൂര്യ. അഭിനയവും മോഡലിങ്ങുമൊക്കെയായി മുന്നോട്ട് പോവുകയാണ് താരമിപ്പോൾ.
പ്രേക്ഷകർ പലരും വിചാരിച്ചത് താൻ മറ്റൊരു മുഖംമൂടി ധരിച്ച്, ഒരുനാടൻ പെൺകുട്ടിയായി ഇറങ്ങിയിരിക്കുകയാണെന്നാണ്. പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് ശരിക്കും താൻ ഇങ്ങനെ തന്നെയാണെന്ന് കുറച്ചു പേർക്ക് മനസിലാകുന്നത്. അങ്ങനെ ചിലർ വന്ന് സോറി പറഞ്ഞു. ബിഗ് ബോസിലേക്കു പോകുന്നതിന് മുൻപ് രണ്ടു സീസണുകളും കണ്ടിരുന്നു.
'കുറേ നാൾ ഞാൻ ഡിപ്രഷൻ മോഡിലായിരുന്നു. അതോടെ ഷോയോട് മടുപ്പായി തുടങ്ങി. മണിക്കുട്ടന്റെ പേരിൽ മാത്രമായിരുന്നില്ല ട്രോൾ. ഞാൻ ഒരുപാട് പ്രാർത്ഥിക്കുന്ന ആളാണ്, ഇമോഷണലി വീക്കാണ്. അതൊക്കെ ട്രോളുകളായി മാറി. ഞാൻ കരഞ്ഞാലും ചിരിച്ചാലും ദേഷ്യപ്പെട്ടാലുമൊക്കെ കുറ്റം. അങ്ങനെ എല്ലാത്തിനും ട്രോൾ വരാൻ തുടങ്ങി. ഇനിയെന്ത് വന്നാലും കുഴപ്പമില്ല, കേൾക്കാവുന്നതിന്റെ പരമാവധി കേട്ടു. എന്നെ അപമാനിച്ച ഒരുപാട് ഹേറ്റേഴ്സ് ഉണ്ട്.', സൂര്യ പറഞ്ഞു.
എനിക്ക് വേണമെങ്കിൽ തളർന്നു നിൽക്കാമായിരുന്നു. ഒന്നും ചെയ്യാതെ, ബെഡ്റൂമിന്റെ ഒരു കോണിൽ ഒതുങ്ങാമായിരുന്നു. പക്ഷേ എനിക്ക് അവരോട് ഒരുതരം വാശിയായിരുന്നു. ആ വാശിയാണിപ്പോൾ സ്ക്രിപ്റ്റിലേക്കും പുതിയ സിനിമകളിലേക്കും തന്നെ കൊണ്ടെത്തിച്ചതെന്നും സൂര്യ വ്യക്തമാക്കി. ബിഗ് ബോസിൽ തന്റെ സഹമത്സരാർത്ഥികൾ ആയിരുന്നവരോടൊക്കെ ഇപ്പോൾ ഹായ്- ബൈ റിലേഷൻഷിപ്പ് മാത്രമേ സൂക്ഷിക്കുന്നുള്ളൂ എന്നും സൂര്യ മേനോൻ കൂട്ടിച്ചേർത്തു.
ALSO READ : സഹമത്സരാര്‍ഥിക്ക് കുടിക്കാന്‍ കൊടുത്തത് സോപ്പ് വെള്ളം? ബിഗ് ബോസ് ഒടിടിയില്‍ വിവാദം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം