ശോഭയ്‍ക്കെതിരായ 'വ്യക്തിഹത്യ'; അഖിലിനുള്ള ശിക്ഷ വിധിച്ച് ബിഗ് ബോസ് കോടതിയില്‍ നാദിറ

വാദിയായ ശോഭയ്ക്കുവേണ്ടി റിയാസ് സലിമും പ്രതിയായ അഖിലിനുവേണ്ടി ഫിറോസ് ഖാനുമാണ് കോടതിയില്‍ വാദിച്ചത്

sobha viswanath vs akhil marar in bigg boss malayalam season 5 court task nsn

ബിഗ് ബോസ് ഷോയിലെ ഏറ്റവും കൌതുകകരമായ ടാസ്കുകളില്‍ ഒന്നാണ് കോടതി ടാസ്ക്. ബിഗ് ബോസിലെ ആക്റ്റിവിറ്റി ഏരിയ ഒരു കോടതിയായി രൂപാന്തരപ്പെടുന്ന ടാസ്കില്‍ മത്സരാര്‍ഥികള്‍ക്ക് പ്രസക്തമായ വിഷയങ്ങളില്‍ പരസ്പരം പരാതി നല്‍കി ഒരു ജഡ്‍ജിക്ക് മുന്‍പാകെ വാദിക്കാന്‍ കഴിയുന്ന ടാസ്ക് ആണിത്. മുന്‍ സീസണുകളില്‍ വളരെ വീറോടും വാശിയോടും മത്സരാര്‍ഥികള്‍ കളിച്ച ടാസ്കുമാണ് ഇത്. ഈ സീസണിലെ കോടതി ടാസ്കില്‍ ആദ്യം പരി​ഗണിക്കപ്പെട്ടത് അഖില്‍ തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും അധിക്ഷേപിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ശോഭ വിശ്വനാഥ് നല്‍കിയ പരാതിയാണ്.

ബി​ഗ് ബോസിലേതുപോലെ പുറത്തും ബിസിനസ് വിജയിപ്പിക്കാന്‍ വേണ്ടി ആളുകളെ സുഖിപ്പിക്കുന്ന ആളാണ് താനെന്ന് അഖില്‍ പറഞ്ഞതായിട്ടായിരുന്നു ശോഭയുടെ പരാതി. വാദിയായ ശോഭയ്ക്കുവേണ്ടി റിയാസ് സലിമും പ്രതിയായ അഖിലിനുവേണ്ടി ഫിറോസ് ഖാനുമാണ് കോടതിയില്‍ വാദിച്ചത്. ഈ കേസിലേക്കുവേണ്ടി മത്സരാര്‍ഥികള്‍ തന്നെ തെരഞ്ഞെടുത്ത ജഡ്ജി നാ​ദിറ ആയിരുന്നു. നാദിറ തെരഞ്ഞെടുത്ത ​ഗുമസ്ത സെറീനയും. ശോഭയുടെയും അഭിഭാഷകന്‍ റിയാസിന്‍റെയും വാദങ്ങള്‍ പൊളിക്കാന്‍ അഖിലും ഫിറോസും ശ്രമിച്ചെങ്കിലും കോടതിയില്‍ വച്ചും അഖില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ അവിടെ വിനയായി. ഒരിക്കല്‍ അഖിലിന്‍റെ പരാമര്‍ശം കേട്ട് ശോഭ കരഞ്ഞത് കോടതിയില്‍ ചര്‍ച്ചയായപ്പോള്‍ ശോഭ നന്നായി കരച്ചില്‍ അഭിനയിക്കാനറിയാവുന്ന ആളാണെന്ന് അഖില്‍ പറഞ്ഞു.

ഒരു മണിക്കൂര്‍ സമയം കോടതിയില്‍ ഇങ്ങനെ പെരുമാറിയ ആള്‍ പുറത്ത് എങ്ങനെ പെരുമാറുമെന്ന് ഊഹിക്കാന്‍ സാധിക്കുമെന്ന് ന്യായാധിപ നാദിറ നിരീക്ഷിച്ചു. ഒടുവില്‍ അഖിലിനുള്ള ശിക്ഷയും നാദിറ വിധിച്ചു. കോടതി ടാസ്കിലേക്ക് ബി​ഗ് ബോസ് തന്നെ ജഡ്ജിക്ക് നല്‍കാവുന്ന ശിക്ഷകള്‍ എന്തൊക്കെയെന്ന് പറഞ്ഞിരുന്നു. അതുപ്രകാരം ​ഗാര്‍ഡന്‍ ഏരിയയ്ക്ക് പുറ്റും മൂന്ന് തവണ ഓടുകയെന്നാണ് അഖിലിന് ശിക്ഷയായി നാദിറ വിധിച്ചത്.

ALSO READ : മണ്‍ഡേ ടെസ്റ്റും പാസ്സായി '2018' തെലുങ്ക് പതിപ്പ്; നാല് ദിവസം കൊണ്ട് നേടിയത്

Latest Videos
Follow Us:
Download App:
  • android
  • ios