'മുണ്ടുടുത്ത് എത്തുമോ റൊണാള്‍ഡോ'? ട്രോളിന് മറുപടിയുമായി ശോഭ വിശ്വനാഥ്

ജുനൈസിന്‍റെ ചോദ്യത്തിന് മറുപടി നല്‍കി ശോഭ

sobha viswanath reveals truth behind dhoti order from Cristiano Ronaldo bigg boss malayalam season 5 nsn

ബി​ഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് ശോഭ വിശ്വനാഥ്. ബി​ഗ് ബോസ് നല്‍കുന്ന ടാസ്കുകളിലും ​ഗെയിമുകളിലുമൊക്കെ വിട്ടുവീഴ്ചയില്ലാതെ പങ്കെടുക്കാറുള്ള ശോഭ തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകള്‍ ഉറക്കെ പറയുന്ന ആളുമാണ്. എന്നാല്‍ പുറത്ത് വിമര്‍ശകര്‍ ഏറെയുള്ള മത്സരാര്‍ഥി കൂടിയാണ് ശോഭ. തൊഴില്‍ രം​ഗത്തെ തന്‍റെ നേട്ടങ്ങള്‍ വിവരിക്കുന്നതിനിടെ ശോഭ ഒരിക്കല്‍ പറഞ്ഞ ഒരു കാര്യം പുറത്ത് ട്രോള്‍ ആയിരുന്നു. വീവേഴ്സ് വില്ലേജ് എന്ന കൈത്തറി വസ്ത്ര നിര്‍മ്മാണ സ്ഥാപനത്തിന്‍റെ സ്ഥാപകയാണ് ശോഭ വിശ്വനാഥ്. തനിക്ക് അവസാനം ലഭിച്ച ഒരു ഓര്‍ഡര്‍ ഒരു സൂപ്പര്‍താരത്തിനുവേണ്ടി ഉള്ളതാണെന്ന് ശോഭ പറഞ്ഞിരുന്നു.

ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകള്‍ ഒരു ​ഗ്രാഫ് രൂപത്തില്‍ വരച്ച് അവതരിപ്പിക്കാനുള്ള ടാസ്കിനിടെ ശോഭ പറഞ്ഞത് തനിക്ക് അവസാനം ലഭിച്ച ഓര്‍ഡറിലെ ആവേശത്തെക്കുറിച്ചാണ്. ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുവേണ്ടി ഒരു ധോത്തി ഡിസൈന്‍ ചെയ്യാനുള്ള ഓര്‍ഡര്‍ തനിക്ക് ലഭിച്ചു എന്നതായിരുന്നു അത്- "ഡിസൈന്‍ ചെയ്യാന്‍വേണ്ടി വന്നിരിക്കുന്ന ഒരു പുതിയ ഓര്‍ഡര്‍ സ്വപ്‍ന ഓര്‍ഡര്‍ ആണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുവേണ്ടി ധോത്തി ചെയ്യാന്‍ വേണ്ടിയുള്ള ഓര്‍ഡര്‍", ശോഭ അന്ന് പറഞ്ഞിരുന്നു.

ബി​ഗ് ബോസ് ഹൗസിലെ ഫാമിലി വീക്ക് പ്രമാണിച്ച് നാദിറയുടെ സുഹൃത്ത് ശ്രുതി സിത്താര ഇന്നലെ എത്തിയിരുന്നു. ശോഭയുടെ വാക്കുകള്‍ പുറത്ത് ട്രോള്‍ ആയതിനെക്കുറിച്ച് ഒരു സൂചനയും ശ്രുതി നല്‍കി- "ശോഭേച്ചി പുറത്തിറങ്ങാന്‍ വേണ്ടി നെയ്മറും മെസിയുമൊക്കെ വെയ്റ്റിംഗ് ആണ്. ശോഭചേച്ചിയെക്കൊണ്ട് മുണ്ട് ചെയ്യിപ്പിക്കാന്‍ വേണ്ടി", എല്ലാവരുടെയും മുന്നില്‍വച്ച് ശ്രുതി പറഞ്ഞിരുന്നു. അത് ട്രോള്‍ ആയോ എന്ന് ഇതു കേട്ട അഖില്‍ ചോദിച്ചു. ചെയ്തു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഓര്‍ഡര്‍ ലഭിച്ചതിനെക്കുറിച്ചാണ് പറഞ്ഞതെന്നും വ്യക്തത വരുത്താന്‍ ശോഭ ശ്രമിച്ചിരുന്നു. പിന്നീട് ബെഡ്റൂം ഏരിയയില്‍ ശോഭ മാത്രമുണ്ടായിരുന്നപ്പോള്‍ ജുനൈസ് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു. റൊണാള്‍ഡോയ്ക്ക് ​ഗിഫ്റ്റ് കൊടുക്കാന്‍ വേണ്ടി ഒരാള്‍ ഓര്‍ഡര്‍ ചെയ്തതാണെന്ന് ശോഭ വ്യക്തമാക്കി- "റൊണാള്‍ഡോയ്ക്ക് ​ഗിഫ്റ്റ് കൊടുക്കാന്‍ വേണ്ടി. ദുബൈയില്‍ വരുമ്പോള്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഒരാള്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ്", ശോഭ പറഞ്ഞു.

ALSO READ : 'അഖില്‍ മാരാര്‍ക്കെതിരെ സംസാരിച്ചിട്ടില്ല'; തെറ്റിദ്ധാരണ മൂലമുള്ള പ്രചരണമെന്ന് ഷിജുവിന്‍റെ ഭാര്യ

WATCH : 'ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios