Asianet News MalayalamAsianet News Malayalam

സിനിമയാണോ ജീവിതം ? മിഥുന്റെ 'ജീവിത ഗ്രാഫി'ൽ അഖിലിനോട് കയർത്ത് ശോഭ

മോഹൻലാൽ എപ്പി‍സോഡ് അവസാനിപ്പിച്ചതിന് പിന്നാലെ മിഥുനെ പറ്റി ആയിരുന്നു വീട്ടിലെ ചർച്ച.

sobha fight with akhil marar in bigg boss malayalam season 5 nrn
Author
First Published Jun 11, 2023, 2:06 PM IST | Last Updated Jun 11, 2023, 2:06 PM IST

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ആരൊക്കെയാകും ഫൈനൽ ഫൈവിൽ എത്തുക എന്ന ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. ഇതിനിടയിൽ അനിയൻ മിഥുന്റെ 'ജീവിത ഗ്രാഫു'മായി ബന്ധപ്പെട്ട ചർച്ചകളാണ് വീടിനകത്തും പുറത്തും നടക്കുന്നത്. പാര കമാന്‍റോ ആയ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവർ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നൊക്കെ മിഥുൻ പറഞ്ഞിരുന്നു. ഇത് ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചു. മോഹൻലാൽ ഇതിനെ പറ്റി കഴിഞ്ഞ ദിവസം ചോദിച്ചെങ്കിലും തന്റെ കഥയിൽ തന്നെ മിഥുൻ ഉറച്ച് നിൽക്കുകയാണ് ചെയ്തത്. ഇതിനിടയിൽ അഖിൽ മാരാരോട് കയർത്തിരിക്കുകയാണ് ശോഭ. 

മോഹൻലാൽ എപ്പി‍സോഡ് അവസാനിപ്പിച്ചതിന് പിന്നാലെ മിഥുനെ പറ്റി ആയിരുന്നു വീട്ടിലെ ചർച്ച. ഇക്കാര്യത്തെ പറ്റി നാദിറയുമായി സംസാരിക്കുകയാണ് അഖിൽ മാരാർ. "ഇതൊന്നും നിസാരമായ കാര്യമല്ല. ഒരാൾക്ക് ഒരാളോടുള്ള ഇഷ്ടം കൊണ്ടും അവൻ ഇന്റർനാഷണൽ ഫൈറ്റർ ആയി നിൽക്കുന്നത് കൊണ്ടും ട്രെയിനിങ്ങിനൊക്കെ പോയെന്നും പറഞ്ഞതുകൊണ്ടാണ് നമുക്ക് ചില കാര്യങ്ങൾ കണക്ട് ആയിപ്പോയത്", എന്നാണ് അഖിൽ പറയുന്നത്. ഇതിനിടയിൽ ആണ് ശോഭ വരുന്നത്. 

"പുറത്ത് പോയിട്ട് അവന്റെ കഥ സിനിമയാക്കണം എന്ന് പറഞ്ഞ വ്യക്തിയല്ലേ നീ", എന്ന് ചോദിച്ചാണ് ശോഭ തർക്കിക്കാൻ വരുന്നത്. ഇതിന് "അവൻ എന്നോട് കഥപറഞ്ഞിട്ടില്ല. കഥ കൊണ്ട് സിനിമ ചെയ്യാം. അതിന് എന്ത് പ്രശ്നം. ചുമ്മാ ഒരാൾ ഭാവനയിൽ നിന്നും പറയുന്ന കാര്യം കൊണ്ട് എനിക്ക് സിനിമ ചെയ്യാം. സിനിമയാണോ ജീവിതം. ഭാവനയല്ലേ സിനിമ. നീ എന്ത് വർത്തമാനം ആണ് പറയുനന്ത്. ഇത്രയും സീരിയസ് ആയിട്ടുള്ള കാര്യം പറയുമ്പോഴാണ് ഞാൻ സിനിമ ചെയ്യാൻ പോയ കഥ പറയുന്നത്", എന്നാണ് അഖിൽ നൽകിയ മറുപടി. 

ഇനി രാമനായി പ്രഭാസ് സ്ക്രീനിൽ; 'ആദിപുരുഷ്' മോഷൻ പോസ്റ്ററെത്തി, ടിക്കറ്റ് ബുക്കിങ്ങിന് ആരംഭം

'പറയാൻ പാടില്ലാത്ത ചിലത് ഇവിടെ പറഞ്ഞു. അതാണ്. ആലോചിച്ചില്ല. ഈയൊരു പ്ലാറ്റ്ഫോമിനെ കുറിച്ച് ആലോചിച്ചില്ല. ഓട്ടോമറ്റിക്കലി കുറേക്കാര്യങ്ങൾ മറന്നുപോയി. വിഷമവും എല്ലാം കൂടി വന്നപ്പോൾ ഞാൻ ബ്ലാക് ഔട്ട് ആയിപ്പോയെടോ', എന്നാണ് മോഹൻലാൽ പോയ ശേഷം റിനോഷിനോട് മിഥുൻ പറഞ്ഞത്. എന്തായാലും മിഥുന്റെ വിഷയം അകത്തും പുറത്തും വലിയ ചർച്ചയായിട്ടുണ്ട്.

പറയാൻ പാടില്ലാത്ത ചിലത് ഇവിടെ പറഞ്ഞു: 'ജീവിത ഗ്രാഫി'ൽ നട്ടംതിരിഞ്ഞ് മിഥുൻ 

അഖില്‍ മാരാരോടുള്ള ശോഭയുടെ സംഭാഷണ വീഡിയോ..

Latest Videos
Follow Us:
Download App:
  • android
  • ios