തീര്‍ത്തും അപ്രതീക്ഷിതം! പിറന്നാള്‍ ദിനത്തില്‍ ആ മത്സരാര്‍ഥി പുറത്തേക്ക്; അവിശ്വസനീയതയോടെ സഹമത്സരാര്‍ഥികള്‍

ഏഴ് പേരാണ് ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്

sijo john evicted from bigg boss malayalam season 6

ബിഗ് ബോസില്‍ എല്ലായ്പ്പോഴും മത്സരാര്‍ഥികളിലും പ്രേക്ഷകരിലും സര്‍പ്രൈസ് സൃഷ്ടിക്കുന്ന ഒന്നാണ് എവിക്ഷന്‍. എന്നാല്‍ ഇന്ന് നടന്നതുപോലെ ഒരു അപ്രതീക്ഷിത എവിക്ഷന്‍ ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായേ നടന്നിട്ടുള്ളൂ. ഏഴ് പേരാണ് ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. അര്‍ജുന്‍, ജിന്‍റോ, ശ്രീതു, സിജോ, ജാസ്മിന്‍, ഋഷി, നോറ എന്നിവരായിരുന്നു അത്. 

ഇതില്‍ നോറയുടെ എവിക്ഷന്‍ ശനിയാഴ്ച എപ്പിസോഡില്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു. അര്‍ജുന്‍, ജിന്‍റോ എന്നിവര്‍ സേവ്ഡ് ആണെന്നും മോഹന്‍ലാല്‍ ശനിയാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. ശ്രീതു, സിജോ, ജാസ്മിന്‍, ഋഷി എന്നിവരുടെ ഫലം പെന്‍ഡ‍ിംഗ് ആണെന്നും മോഹന്‍ലാല്‍ ഇന്നലെ പറഞ്ഞിരുന്നു. വ്യത്യസ്തമായ രീതിയില്‍ ബിഗ് ബോസ് തന്നെയാണ് ഇന്നത്തെ എവിക്ഷന്‍ പ്രഖ്യാപിച്ചത്. എല്ലാവരെയും ഗാര്‍ഡന്‍ ഏരിയയിലേക്ക് ബിഗ് ബോസ് വിളിച്ചു. ഒരു ത്രാസും കുറേ ബാഗുകളും അവിടെ തയ്യാറായിരുന്നു. ഈരണ്ട് പേര്‍ വീതം വന്ന് സ്വന്തം പേരിലുള്ള ബാഗുകള്‍ ത്രാസിലേക്ക് വെക്കുകയാണ് വേണ്ടിയിരുന്നത്. ആരുടെ ത്രാസ് ആണോ താഴ്ന്ന് ഇരിക്കുന്നത് അവര്‍ സേവ്ഡ് ആകുമായിരുന്നു.

ഇതുപ്രകാരം ആദ്യം ഋഷിയും പിന്നീട് ജാസ്മിനും സേവ്ഡ് ആയി. അവശേഷിച്ചിരുന്നത് സിജോയും ശ്രീതുവും ആയിരുന്നു. ശ്രീതു പറത്താവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്, ശ്രീതു ഉള്‍പ്പെടെ. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ശ്രീതുവിന്‍റെ ത്രാസ് ആണ് താഴ്ന്നത്. തുടര്‍ന്ന് ബിഗ് ബോസിന്‍റെ പ്രഖ്യാപനവും എത്തി, ശ്രീതു സേവ്ഡ് ആണെന്നും സിജോ എവിക്റ്റ് ആണെന്നും. സിജോ ഈ പ്രഖ്യാപനത്തെ ആത്മസംയമനത്തോടെ നേരിട്ടപ്പോള്‍ സഹമത്സരാര്‍ഥികള്‍ ഇത് അവിശ്വസനീയതയോടെയാണ് കേട്ടത്. കണ്ണീര്‍ പൊഴിക്കുന്ന അര്‍ജുനെയും കാണാമായിരുന്നു. ഇതോടെ ഫൈനല്‍ 6 ലേക്ക് ചുരുങ്ങിയിരിക്കുകയാണ് മത്സരാര്‍ഥികളുടെ എണ്ണം. 

ALSO READ : ജനപ്രീതിയിൽ എന്നും ഒന്നാമൻ; 20 വര്‍ഷത്തിന് ശേഷമെത്തിയ റീ റിലീസ് ചിത്രം 50-ാം ദിവസവും ഹൗസ്‍ഫുൾ ആക്കി ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios