ബിഗ് ബോസിലെ ഗ്രൂപ്പിസം എങ്ങനെ, ആരൊക്കെ? മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ സായ്

ഗ്രൂപ്പ് എന്ന് താന്‍ ഉദ്ദേശിച്ചവരെല്ലാം അടുത്തടുത്ത് ഇരിക്കുന്നതിനാല്‍ തനിക്ക് വിശദീകരിക്കാന്‍ എളുപ്പമുണ്ടെന്നു പറഞ്ഞാണ് സായ് തുടങ്ങിയത്

sai vishnu about groupism in bigg boss 3 to mohanlal

ബിഗ് ബോസ് മലയാളം സീസണ്‍ 3 അതിന്‍റെ അവസാന ലാപ്പില്‍ എത്തിയിരിക്കുകയാണ്. രണ്ടാഴ്ച കൂടി നീട്ടിയ ഷോയില്‍ ഇത് 91-ാം എപ്പിസോഡ് ആണ്. വീക്കിലി ടാസ്‍ക് ഉള്‍പ്പെടെ പോയ വാരം മത്സരാര്‍ഥികള്‍ക്കിടയില്‍ ഒരു ആവേശം ദര്‍ശിക്കാനായില്ലെന്ന വസ്‍തുത മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പിന്നാലെ ഒരു ആക്റ്റിവിറ്റിയും അദ്ദേഹം നല്‍കി. തനിക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള ഒരു മത്സരാര്‍ഥിയെ ഒരു പ്രതിക്കൂട്ടില്‍ നിര്‍ത്തി ചോദ്യം ചെയ്യാനുള്ള അവസരമായിരുന്നു അത്. ഈ അവസരം ഏറ്റവുമാദ്യം ഉപയോഗപ്പെടുത്തിയത് റിതു മന്ത്ര ആയിരുന്നു. സായ് വിഷ്‍ണുവിനെയാണ് ചോദ്യം ചെയ്യാനായി റിതു പ്രതിക്കൂട്ടിലേക്ക് ക്ഷണിച്ചത്.

വീക്കിലി ടാസ്‍കില്‍ മൊത്തത്തിലുള്ള പ്രകടനം മോശമാവാനുള്ള കാരണം പറഞ്ഞ കൂട്ടത്തില്‍ ഹൗസില്‍ പലരുടെയും സേഫ് ഗെയിമിംഗിന്‍റെ കാര്യം സായ് ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പം ഗ്രൂപ്പിസത്തിന്‍റെ കാര്യവും സായ് പറഞ്ഞിരുന്നു. സായ് പറഞ്ഞ ഗ്രൂപ്പിസത്തെക്കുറിച്ചു തന്നെയായിരുന്നു റിതുവിന്‍റെ ചോദ്യവും. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ഒരു ഗ്രൂപ്പ് ഒരുമിച്ചെടുത്ത ഒരു തീരുമാനം പറയാമോ എന്നുമായിരുന്നു റിതുവിന്‍റെ ചോദ്യം. ആത്മവിശ്വാസത്തോടെയായിരുന്നു സായ് വിഷ്‍ണുവിന്‍റെ മറുപടി.

sai vishnu about groupism in bigg boss 3 to mohanlal

 

ഗ്രൂപ്പ് എന്ന് താന്‍ ഉദ്ദേശിച്ചവരെല്ലാം അടുത്തടുത്ത് ഇരിക്കുന്നതിനാല്‍ തനിക്ക് വിശദീകരിക്കാന്‍ എളുപ്പമുണ്ടെന്നു പറഞ്ഞാണ് സായ് തുടങ്ങിയത്. റിതു, റംസാന്‍, നോബി, ഫിറോസ്, സൂര്യ എന്നിവരെയാണ് താന്‍ ഗ്രൂപ്പ് എന്നു കരുതുന്നതെന്ന് സായ് പറഞ്ഞു. കഴിഞ്ർ ദീവസത്തെ മോണിംഗ് ആക്റ്റിവിറ്റി കഴിഞ്ഞപ്പോള്‍ ഫിറോസിനുവേണ്ടി മണിക്കുട്ടനോട് തര്‍ക്കിച്ച റംസാന്‍റെ കാര്യമാണ് സായ് ആദ്യം ഉദാഹരിച്ചത്. കഴിഞ്ഞ വീക്കിലി ടാസ്‍ക് ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയ താന്‍ ജയിലില്‍ പോയപ്പോള്‍ ടാസ്‍കില്‍ തന്‍റെ പെയര്‍ ആയിരുന്ന റംസാനെ എല്ലാവരും ചേര്‍ന്ന് ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് തെരഞ്ഞെടുത്തെന്നും സായ് പറഞ്ഞു. ഫിറോസ് ആണ് സ്വാധീനിക്കാവുന്ന മത്സരാര്‍ഥികളെ തന്‍റെ ഭാഗത്താക്കി സേഫ് ഗെയിം കളിക്കുന്നത് എന്നാണ് സായ് പ്രധാനമായും വിശദീകരിച്ചത്.

സായ് പറഞ്ഞതിനോട് എതിര്‍പ്പുമായി എത്തിയത് റംസാന്‍ ആണ്. ഗ്രൂപ്പ് എന്ന് സായ് ആരോപിക്കുന്ന റിതുവുമായും ഫിറോസുമായും താന്‍ തര്‍ക്കിച്ചിട്ടുള്ള കാര്യം റംസാന്‍ ചൂണ്ടിക്കാട്ടി. പലപ്പോഴും തര്‍ക്കം ഉണ്ടായിട്ടുള്ള മത്സരാര്‍ഥികളോട് എപ്പോഴും ശത്രുത സൂക്ഷിക്കുന്ന സ്വഭാവം തനിക്കില്ലെന്നും പിന്നീട് അവരോട് സൗഹൃദത്തോടെ പെരുമാറാറുണ്ടെന്നും റംസാന്‍ പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios