'ഞാന്‍ പൊട്ടിത്തെറിക്കും, അതിനായാൽ കപ്പടിച്ചിട്ട് പോകാം'; മോഹൻലാലിന് മുന്നിൽ 'സീക്രട്ട് ഏജന്റ്'
വൈൽഡ് കാർഡുകളായി വന്നവർക്ക് റാംഗിങ് കൊടുക്കാൻ മോഹൻലാൽ ഒരു ഗെയിം കൊണ്ടുവന്നിരുന്നു.
ബിഗ് ബോസ് സീസൺ ആറിൽ വൈൽഡ് കാർഡുകാർ വരുന്നുവെന്ന് കേട്ടപ്പോൾ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയിൽ ആയിരുന്നു. പിന്നാലെ വന്ന പ്രെഡിക്ഷൻ ലിസ്റ്റുകളിൽ സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന സായ് കൃഷ്ണ ഉണ്ടെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷക ആവേശം ഇരട്ടിയായിരുന്നു. കാരണം തങ്ങൾ കാണാൻ ആഗ്രഹിക്കുന്നൊരു ഗെയിം സായിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷേ വന്ന ദിവസം മുതൽ ഒതുങ്ങി കൂടിയത് പോലെയാണ് സായിയെ വീട്ടിൽ കാണപ്പെട്ടത്. എന്നാൽ അതല്ല താനെന്ന് തുറന്ന് പറയുകയാണ് സായ് ഇപ്പോൾ.
വൈൽഡ് കാർഡുകളായി വന്നവർക്ക് റാംഗിങ് കൊടുക്കാൻ മോഹൻലാൽ ഒരു ഗെയിം കൊണ്ടുവന്നിരുന്നു. ഓരോ വൈൽഡ് കാർഡ് അംഗങ്ങൾക്കും മറ്റ് അംഗങ്ങൾ ആണ് റാംഗ് നൽകേണ്ടത്. അത്തരത്തിൽ സായിയും എത്തി. 1, 3, 5 എന്നിങ്ങനെയാണ് റാംഗിങ്ങ് വന്നത്. ശേഷം ഏതാനും ചിലരോട് എന്തുകൊണ്ട ആ സ്ഥാനം കൊടുത്തു എന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. സൈലന്റ് ആയി ഗെയിം കൊണ്ടുപോകുമെന്നാണ് തോന്നുന്നത്, റൂൾ ബ്രേക്ക് ചെയ്യുന്നത് ഗെയിം സ്ട്രാറ്റജി ആണെന്നുമൊക്കെയാണ് മത്സരാർത്ഥികൾ പറഞ്ഞത്.
'പോളിസിക്ക് എതിര്', അഭിഷേകിന് അവസാന താക്കീത്, ഒപ്പം സായിക്കും; ഡയറക്ട് നോമിനേഷന് വിട്ട് മോഹൻലാൽ
പിന്നാലെ സായ് മറുപടിയും പറയുന്നുണ്ട്. "നിങ്ങൾ പ്രെഡിക്ട് ചെയ്തത് ശരിയാണ്. ഞാൻ ബ്ലാസ്റ്റ് ആവും. പൊട്ടിത്തെറിക്കും. ഉറപ്പായിട്ടുള്ള കാര്യമാണത്. ഈ പ്ലാറ്റ്ഫോമിൽ വരുമ്പോൾ എന്റെ ഏറ്റവും വലിയൊരു കാര്യം എന്നത് കൺട്രോൾ ചെയ്യുക എന്നതാണ്. അതെന്റെ ഏറ്റവും വലിയ ടാസ്ക് ആണ്. ഞാൻ എന്ന് പൊട്ടിത്തെറിക്കും എന്നത് കൺട്രോൾ ചെയ്യുക എന്നതാണ് ടാസ്ക്. കാരണം ഞാൻ പൊട്ടിത്തെറിച്ചാൽ എങ്ങനെ എന്നത് എനിക്ക് കൃത്യമായി അറിയാം. കൺട്രോൾ ചെയ്യുക എന്നത് ഗെയിം തന്നെയാണ്. നൂറ് ദിവസം എതിന് സാധിച്ചാൽ കപ്പടിച്ചിട്ട് പോകാം. ഞാൻ എനിക്ക് തന്നെ കൊടുത്ത സെൽഫ് ടാസ്ക് ആണ് അത്. എനിക്ക് നിങ്ങളെ പഠിക്കാൻ പറ്റി", എന്നാണ് സായ് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..