വിജയിയുടെ പ്രൈസ് മണിയിലെ 5 ലക്ഷം; 'സീക്രട്ട് ഏജന്റ്' മിഷൻ കംപ്ലീറ്റാക്കി ബിഗ് ബോസിന് പുറത്തേക്ക്
മോഹൻലാൽ കഥാപാത്രമായ സിഐഡി രാംദാസ് പണപ്പെട്ടി ടാസ്ക്കിനെ കുറിച്ച് വിശദീകരിച്ച ശേഷമാണ് പെട്ടി ഹൗസിലെ ലിവിങ് റൂമിൽ വച്ചത്.
ബിഗ് ബോസ് മലയാളം സീസണുകളിൽ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നൊരു സെഗ്മെന്റ് ആണ് മണി ബോക്സ്. ലക്ഷങ്ങൾ വരുന്ന പണപ്പെട്ടികൾ മത്സരാർത്ഥികൾക്ക് മുന്നിൽ വച്ച് പ്രലോഭിപ്പിക്കുന്ന രീതിയിൽ ഉള്ളതാണ് ടാസ്ക്. ഇതിൽ ബുദ്ധിപൂർവ്വം ചിന്തിച്ച്, ഫൈനലിലേക്ക് എത്തില്ലെന്ന് ഉറപ്പുള്ള മത്സരാർത്ഥികൾ ആ തുകയെടുത്തിട്ടുമുണ്ട്. എന്നാൽ ഇത്തരത്തിൽ പണം എടുക്കുന്ന വ്യക്തി പിന്നീട് ബിഗ് ബോസ് വീട്ടിൽ ഉണ്ടാകില്ല. അത്തരത്തിൽ സീസൺ ആറിലും പണപ്പെട്ടി ഒരാൾ എടുത്തിരിക്കുകയാണ് സായ് ആണ് പണപ്പെട്ടി എടുത്ത് ബിഗ് ബോസ് വീടിന്റെ പടി ഇറങ്ങിയിരിക്കുന്നത്.
മോഹൻലാൽ കഥാപാത്രമായ സിഐഡി രാംദാസ് പണപ്പെട്ടി ടാസ്ക്കിനെ കുറിച്ച് വിശദീകരിച്ച ശേഷമാണ് പെട്ടി ഹൗസിലെ ലിവിങ് റൂമിൽ വച്ചത്. അഞ്ച് ലക്ഷമാണ് തുക. പിന്നാലെ പണം എടുക്കണമോ വേണ്ടയോ എന്ന തരത്തിൽ ചർച്ചകൾ നടന്നു. ഇനിയും തുക കൂട്ടുമോ എന്നും ചിലർ സംസാരിക്കുന്നുണ്ട്. ഇതിനിടെ ആണ് ഒത്തിരി നേരം ആലോചിച്ച സായ് പണംപെട്ടി എടുത്തത്. ഇത് മറ്റുള്ള മത്സരാർത്ഥികളെ ഞെട്ടിച്ചു. നിങ്ങൾ കളിക്ക്. ഞാൻ ഇറങ്ങുന്നുവെന്നും സായ് പറയുന്നുണ്ട്.
"എല്ലാവരും അടിപൊളിയായി കളിക്കുക. എന്റെ മൈന്റിൽ ഉണ്ടായിരുന്ന കാര്യം തന്നെയാണ് ഞാൻ ചെയ്തത്. ആദ്യമൊക്കെ ഫണ്ണായി പറഞ്ഞ് തുടങ്ങിയ കാര്യമായിരുന്നു. പിന്നെ ഞാൻ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട് എന്റെ ഫിസിക്കൽ കണ്ടീഷനെ കുറിച്ചും എന്റെ മനസിലുള്ള ഗിൽറ്റ് ഫീലിനെ കുറിച്ചും. എന്റെ ജേണിയിൽ ഒരു മനുഷ്യൻ എന്ന രീതിയിൽ ഞാൻ നേടേണ്ടതെല്ലാം നേടി. ഞാൻ ഭയങ്കര ഹാപ്പിയാണ്. മറ്റുള്ളവർ ഹാപ്പിയാണോ അല്ലയോയെന്ന് അറിയില്ല. ഞാൻ എന്ന വ്യക്തിക്ക് കംപ്ലീറ്റായി. ഇനി ആ പഴയ സാധനം തിരിച്ച് വരുമോയെന്ന് എനിക്ക് പേടിയുണ്ട്. ഞാനിപ്പോൾ ബെറ്റർ മൈന്റ് സെറ്റിലാണ്. കപ്പ്, ടൈറ്റിൽ എന്നതിനേക്കാൾ കൂടുതൽ വലിയ വലിയ കാര്യങ്ങൾ എനിക്ക് കിട്ടി. നല്ല മൊമന്റ്സ് എനിക്ക് കിട്ടി. ഇനി ഒരു അച്ചീവ്മെന്റ് വേറെ എനിക്ക് കിട്ടാനില്ല. കപ്പ് കിട്ടിയാൽ എനിക്ക് ഗിൽറ്റ് ഫീലുണ്ടാകും. ഞാൻ മനസിൽ വെച്ചൊരു സംഗതിയുണ്ട് അത് എന്തായാലുമായി. നന്ദനയെ കാണാൻ ഒന്ന് കറങ്ങിയശേഷം ഞാൻ തൃശൂർ പോകും", എന്നാണ് സായ് പറഞ്ഞത്.
പ്രിയ സുരേഷിന് അഭിനന്ദനങ്ങൾ; ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും
ഉടായിപ്പ് വേണ്ട സ്ട്രെയ്റ്റായി കളിക്കാനാണ് സായ് ജിന്റോയ്ക്ക് നൽകുന്ന ഉപദേശം. നിനക്ക് മോന്തയ്ക്ക് അടിയാണ് തരേണ്ടത് എന്നാണ് അഭിഷേക് ശ്രീകുമാർ സായിയോട് പറഞ്ഞത്. വിജയിയുടെ പ്രൈസ് മണിയിൽ നിന്നുമാണ് സായിക്കുള്ള അഞ്ച് ലക്ഷം പോവുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം.