'ഞങ്ങള്‍ക്ക് ക്യാപ്റ്റനാകാന്‍ യോഗ്യതയില്ലേ ?'; പരസ്പരം ചോദിച്ച് സാ​ഗറും ജുനൈസും

അഖിൽ മാരാർ, ഷിജു, വിഷ്ണു, ശോഭ, എന്നിവരാണ് തുടരെ ക്യാപ്റ്റൻസിയിൽ വരുന്ന ആൾക്കാർ.

sagar surya and junaiz conversation about captaincy in bigg boss malayalam season 5 nrn

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് നാല്പത് എപ്പിസോഡുകൾ പൂർത്തിയാക്കി മുന്നേറുകയാണ്. ഓരോ ദിനം കഴിയുന്തോറും മത്സരാർത്ഥികളിൽ മത്സരവീര്യം കൂടുന്നുണ്ട്. ഷോയിലെ ഏറ്റവും വലിയ സുഹൃത്തുക്കളാണ് ജുനൈസും സാ​ഗറും. ഇരുവരും കൊണ്ടുവരുന്ന പ്ലാനുകൾ എല്ലാം തകരുമെങ്കിലും ഷോ മുന്നോട്ട് കൊണ്ടുപോകുന്നവരിൽ രണ്ട് പേരാണ് ഇരുവരും. കഴിഞ്ഞ ദിവസം ആയിരുന്നു ബിബി ഹൗസിൽ പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്ത്. ഷിജു ആണ് ക്യാപ്റ്റൻ. ഇതിന് പിന്നാലെ സാ​ഗറും ജുനൈസും തമ്മിൽ നടത്തിയ സംഭാഷണമാണ് ശ്രദ്ധനേടുന്നത്. 

അഖിൽ മാരാർ, ഷിജു, വിഷ്ണു, ശോഭ, എന്നിവരാണ് തുടരെ ക്യാപ്റ്റൻസിയിൽ വരുന്ന ആൾക്കാർ. ഇത് ജുനൈസിനെയും സാ​ഗറിനെയും ചൊടിപ്പിക്കുന്നുണ്ടെന്നാണ് സംഭാഷണത്തിൽ നിന്നും വ്യക്തമാകുന്നത്. 'എന്നും ക്യാപ്റ്റൻസി വന്നാൽ ഇവര്. നമ്മൾക്ക് എന്താ ക്യാപ്റ്റൻസിക്ക് യോ​ഗ്യതയില്ലേ. നമ്മൾക്ക് മത്സരിക്കണ്ടേ. എല്ലാരും അയാൾക്ക് വേണ്ടി(ഷിജു) വിട്ടു കൊടുക്കുന്നത് പോലെ. ഷിജു ചേട്ടൻ ജയിക്കാൻ വേണ്ടി അനുവും വിഷ്ണുവും ശ്രമിക്കുന്നത് പോലെ തോന്നി ', എന്നാണ് ജുനൈസ് പറുന്നത്. അതൊക്കെ ​ഗെയിമിന്റെ ഭാ​ഗമാണെടാ എന്നാണ് സാ​ഗറിന്റെ മറുപടി. തനിക്കും അത് തോന്നുന്നെന്നും ജുനൈസ് പറയുന്നു. 

2018 ഓരോ മലയാളികളുടെയും സിനിമ, എങ്കയോ പോയിട്ടേൻ മിസ്റ്റർ ജൂഡ് ആന്റണി; മനംനിറഞ്ഞ് ടൊവിനോ

കഴിഞ്ഞ വീക്കിലി ടാസ്കിന്റെയും പൊതുവിലെ വീട്ടിലെ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ ആണ് ക്യാപ്റ്റൻസിക്ക് വേണ്ടിയുള്ള മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഒൻപത് വോട്ടുകളോടെ വിഷ്ണു, ഏഴ് വോട്ടുകളോടെ അനു ജോസഫ്, ആറ് വോട്ടുകളോടെ ഷിജു എന്നിവരാണ് ക്യാപ്റ്റൻസിക്കായി മത്സരിക്കാൻ തെരഞ്ഞെടുത്തത്. ശേഷം ടാസ്കിലൂടെ ക്യാപ്റ്റനെ തെരഞ്ഞെടുക്കുക ആയിരുന്നു. പനിയായിട്ടാണ് താൻ ടാസ്ക് ചെയ്തതെന്നും ക്യാപ്റ്റൻസിയിൽ മത്സരിക്കാൻ താൻ യോ​ഗ്യനാണെന്നും പറഞ്ഞ് അഖിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ക്യാപ്റ്റൻ ആകാത്തവരെയാണ് ഇത്തവണ തെരഞ്ഞെടുത്തതെന്നാണ് നാദിറ ഉൾപ്പടെയുള്ളവർ പറഞ്ഞത്. 

Latest Videos
Follow Us:
Download App:
  • android
  • ios