Asianet News MalayalamAsianet News Malayalam

അഖിലിന്റെ കഴുത്തിന് പിടിച്ച് വലിച്ച് സാ​ഗർ, കടിച്ച് റെനീഷ, കയ്യാങ്കളി; കട്ടക്കലിപ്പിൽ ബി​ഗ് ബോസ്

റെനീഷയേയും വിളിച്ച് ബി​ഗ് ബോസ് താക്കീത് നൽകി. അഖിൽ വയറ്റിൽ നുള്ളി പിടിച്ചപ്പോഴാണ് കടിച്ചതെന്ന് റെനീഷ പറയുന്നു.

sagar and akhil marar fight in bigg boss malayalam season 5 nrn
Author
First Published May 10, 2023, 11:18 PM IST | Last Updated May 10, 2023, 11:23 PM IST

ബി​ഗ് ബോസ് സീസണുകളിൽ ഏറെ ശ്രദ്ധേയമായ സെ​ഗ്മെന്റ് ആണ് വീക്കിലി ടാസ്കുകൾ. കായികപരവും ബുദ്ധിപരവുമായ രസകരമായ ടാസ്കുകൾ ആയിരിക്കും ഓരോ ആഴ്ചയിലും ബി​ഗ് ബോസ് നൽകുക. ഈ ടാസ്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഓരോ മത്സരാർത്ഥികളുടെയും അടുത്ത വാരത്തിലെ ബിബി ജീവിതം തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ട് വാശിയേറിയ മത്സരമാകും ഈ വേളയിൽ‌ ബിബിയിൽ നടക്കുന്നതും. കറക്ക് കമ്പനി എന്ന വീക്കിലി ടാസ്ക് ആണ് ബി​ഗ് ബോസ് സീസൺ അഞ്ചിൽ നടന്നു കൊണ്ടിരിക്കുന്നത്. 

എന്താണ് കറക്ക് കമ്പനി

ഇത് സംഘം ചേർന്നുള്ള യുദ്ധമാണ്. നാല് പേർക്ക് മാത്രമെ ഈ മത്സരത്തിൽ വിജയിക്കാൻ സാധിക്കൂ. ആ നാല് പേർ സൗഹൃദങ്ങൾക്കിടയിൽ നിന്നുള്ള സംഘങ്ങൾ ആയിരിക്കണമോ അതോ വ്യക്തിപരമായി മത്സരിക്കാൻ ആ​ഗ്രഹിക്കുന്നവർ ആയിരിക്കണമോ എന്നത് മത്സരാർത്ഥികളുടെ യുക്തിയാണ്. ​ഗാർഡൻ ഏരിയയിൽ നാല് വശങ്ങൾ കയറുകൾ കൊണ്ട് ബന്ധിച്ച ചതുരാകൃതിയിൽ ഉള്ള ഒരു കളം ഉണ്ടായിരിക്കും. അതിൽ മൂന്ന് വശങ്ങളിലെ കയറുകൾ കറുത്ത നിറത്തിലുള്ളതും ഒരുവശത്തെ കയർ ചുവപ്പ് നിറത്തിലുള്ളതും ആയിരിക്കും. കളത്തിനുള്ളിൽ വലിയൊരു ബോക്സും അതിന്റെ ഓരോ വശങ്ങളിലും മത്സരാർത്ഥികളുടെ ചിത്രങ്ങളും നൽകിയിട്ടുണ്ടാകും. മത്സരം ആരംഭിക്കുമ്പോൾ കുടുംബാം​ഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന ഏതെങ്കിലും നാല് മത്സരാർത്ഥികൾ കളത്തിനുള്ളിൽ വന്ന് നിന്ന് ബോക്സിന്റെ നാല് വശങ്ങളിലും പിടിച്ചു കൊണ്ട് നിൽക്കുക. ആദ്യം ഏത് നാല് പേരാണ് ബോക്സ് പിടിക്കേണ്ടതെന്ന് ബുദ്ധിമൃപൂർവ്വം തീരുമാനിക്കേണ്ടതാണ്. നിശ്ചിത ഇടവേളകളിൽ മണി മുഴങ്ങുമ്പോൾ മത്സരാർത്ഥികളുടെ കയ്യിൽ ഇരിക്കുന്ന ബോക്സ് വലത്തോട്ടോ ഇടത്തോട്ടോ കറങ്ങി കൊണ്ടിരിക്കണം. മണിമുഴക്കം നിൽക്കുന്ന സമയത്ത് ബോക്സ് നിശ്ചലമാക്കണം. അടുത്ത മണി മുഴങ്ങുന്നത് വരെ ബോക്സ് ചലിപ്പിക്കരുത്. ആ സമയം ചുവപ്പ് കയറിനെ അഭിമുഖീകരിച്ച് നിൽക്കുന്ന ബോക്സിന്റെ ഭാ​ഗത്തെ ചിത്രങ്ങളിൽ ഉള്ള മത്സരാർത്ഥികളിൽ നിന്ന് ഒരു വ്യക്തി മത്സരത്തിൽ നിന്നും പുറത്താകുകയും അടുത്ത നോമിനേഷനിൽ ഉൾപ്പെടുന്നതും ആണ്. അത്തരത്തിൽ പുറത്താക്കുന്നതിനായി തെരഞ്ഞെടുക്കേണ്ടത് എല്ലാ മത്സരാർത്ഥികളും ചേർന്നാണ്. ഇങ്ങനെ പുറത്താകുന്ന വ്യക്തികൾ ഓരോ ജോഡികളായി ബന്ധിതരാകുകയും അറിയിപ്പ് ലഭിക്കുന്ന സമയത്ത് ഒഴികെ ടാസ്കിന്റെ അവസാനം വരെ ഊണിലും ഉറക്കത്തിലും ഉൾപ്പടെ മുഴുവൻ സമയവും അതേ രീതിയിൽ തന്നെ തുടരേണ്ടതും ആണ്. ഇത്തരത്തിൽ തുടരുക. ബോക്സ് പിടിക്കുന്നത് കൈമാറണമെന്ന് തോന്നിയാൽ പുറത്തുള്ള ആരെ വേണമെങ്കിലും വിളിക്കാവുന്നതാണ്. ആരൊക്കെ ബോക്സ് പിടിച്ച് നിൽക്കണമെന്ന് യുക്തി പൂർവ്വം തീരുമാനിക്കുക. ഒരുതവണ പുറത്തായവർക്ക് ബോക്സ് പിടിക്കാൻ അർഹത ഉണ്ടായിരിക്കില്ല. ഒടുവിൽ ബോക്സ് പിടിച്ചു നിൽക്കുന്നവർ ആകും ടാസ്ക് വിജയികൾ. വിജയിക്കുന്നവർക്ക് ഒരാഴ്ചത്തെ നോമിനേഷൻ മുക്തി ലഭിക്കും. 

ഇതിൽ പുറത്താകുന്നവർക്ക് വീണ്ടും ടാസ്ക് ചെയ്യാനുള്ള അവസരം ബി​ഗ് ബോസ് ഒരുക്കിയിട്ടുണ്ട്. അതിനായി പുറത്തായവർ എല്ലാവരും കൂടി മനുഷ്യ ഡമ്മി സ്വന്തമാക്കുക എന്നതാണ് ടാസ്ക്. ബസർ അവസാനിക്കുമ്പോൾ‌ ആരുടെ കയ്യിലാണോ ഡമ്മി ഉള്ളത് അവർ വിജയിക്കുകയും ടാസ്കിലേക്ക് വീണ്ടും കയറുകയും ചെയ്യും. . ഇവർ നോമിനേഷനിൽ നിന്നും മുക്തി നേടും. ചുവന്ന കയറിന്റെ ഭാ​ഗത്ത് വന്ന് പുറത്തായവർക്കാണ് ഈ ടാസ്ക് ബാധകം. റെനീഷ, സെറീന, അഖിൽ മാരാർ, അ‍ഞ്ജൂസ്, സാ​ഗർ, ശോഭ എന്നിവരാണ് ഇന്ന് ടാസ്ക് ചേയ്യേണ്ടത്. രണ്ടാമത് പ്രവോക്ക് ചെയ്തപ്പോൾ ചെയ്തതാണെന്നും സാ​ഗർ പറയുന്നു. 

ആദ്യമെ തന്നെ ഡമ്മി കൈക്കലാക്കിയ അഖിൽ ബെഡ്റൂമിന്റെ സൈഡിൽ വന്നതോടെ കളികാര്യമാകാൻ തുടങ്ങുക ആയിരുന്നു. മറ്റുള്ളവർ കഠിന പരിശ്രമം നടത്തിയിട്ടും ഡമ്മി കരസ്ഥമാക്കാൻ സാധിച്ചിരുന്നില്ല. നോമിനേഷൻ അഖിലിന് പേടിയാണെന്നാണ് ഇതിനിടയിൽ ശോഭ പറയുന്നത്. ആദ്യം റെനീഷ, ശോഭ, സെറീന എന്നിവരായിരുന്നു അഖിലിനെ എതിരിട്ടതെങ്കിൽ പിന്നാലെ സാ​ഗർ എത്തി. അഖിലിനെ ശക്തമായി സാ​ഗർ വലിച്ച് പിടിക്കുന്നുണ്ട്. ആദ്യം ഷോൾഡറിൽ പിടിച്ച സാ​ഗർ പിന്നീട് അഖിലിന്റെ കഴുത്തിൽ പിടിച്ചു വലിച്ചു. മൂന്ന് തവണ. പിന്നാലെ മറ്റുള്ളവരെ ഉപദ്രവിക്കരുതെന്ന് ബി​ഗ് ബോസ് നിർദ്ദേശവും നൽകി. തനിക്ക് വേദന എടുത്തതോടെ അഖിൽ പ്രതികരിക്കാൻ തുടങ്ങുക ആയിരുന്നു. രണ്ട് ദിവസമായി തന്റെ കഴുത്ത് വേദനയാണെന്നും അഖിൽ പറയുന്നുണ്ട്. എന്നാൽ മറ്റുള്ളവർ ഇത് അം​ഗീകരിക്കാൻ തയ്യാറായില്ല.  കളികാര്യമാകുമെന്ന് മനസിലാക്കിയ ബി​ഗ് ബോസ് ഡമ്മി ടാസ്ക് അവസാനിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. 

ഇതിടിയിൽ ശോഭയെയും സെറീനയെയും അഖിൽ ഇടിച്ചുവെന്ന് പറഞ്ഞ് തർക്കം തുടങ്ങി. സെറീന പരാതി ഇല്ലെന്ന് പറഞ്ഞെങ്കിലും റെനീഷ എത്തിക്കത്തി. ഇതിനിടയിൽ സാ​ഗർ ഇടപെട്ടപ്പോൾ അഖിൽ തെറി വിളിക്കുന്നുമുണ്ട്. വീണ്ടും തെറി വിളിച്ച പേരിൽ റെനീഷ അഖിലിനോട് കയർത്തു. വലിയ ഡയലോ​ഗും അടിച്ച് കയ്യും ഓങ്ങി വരുവാ എന്നും റെനീഷ പറയുന്നു. തെറി വിളിച്ചാൽ വലിയ ആളാകുമോ എന്നും ഇവർ ചോദിക്കുന്നു. ഒടുവിൽ എല്ലാവരോടും ലിവിം​ഗ് ഏരിയയിൽ വന്നിരിക്കാൻ പറഞ്ഞ ബി​ഗ് ബോസ്, ശാരീരികമായി ആക്രമിച്ചത് കൊണ്ട് ഈ ഡമ്മി ടാസ്ക് റദ്ദാക്കിയെന്നും അറിയിച്ചു. 

കൽ നായക്..; കൈക്കരുത്തിൽ സഹമത്സരാര്‍ത്ഥികളെ വീഴ്ത്തി വിഷ്‌ണു, ശ്രുതി താപ്പാനയെന്ന് അഖിൽ

സാ​ഗറിനെ കൺഫഷൻ റൂമിൽ വിളിച്ച ബി​ഗ് ബോസ് വളരെ ദേഷ്യത്തോടെ ആണ് സംസാരിച്ചത്. ഒരു പക്ഷേ ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായായിരിക്കും ബി​ഗ് ബോസ് ഇത്രയും ദേഷ്യത്തിൽ സംസാരിച്ചത്. താൻ മനപൂർവ്വം ഒന്നും ചെയ്തിട്ടില്ലെന്നും കഴുത്തിന് പ്രശ്നം ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ താൻ മാറിയതാണെന്നും സാ​ഗർ പറയുന്നു. അഖിലിനും ബി​ഗ് ബോസ് താക്കീത് നൽകി. മത്സരിക്കുന്നതും ആരോ​ഗ്യപരമായി തല്ല് കൂടുന്നതും മനസിലാക്കമെന്നും ഫിസിക്കൽ വയലൻസിലേക്ക് പോകരുതെന്നും ബി​ഗ് ബോസ് അഖിലിനോട് പറയുന്നു. അമിതമായ വികാരങ്ങളെ നിയന്ത്രിച്ച് കൊണ്ട് നൂറ് ദിവസം മുന്നോട്ട് പോകുക എന്നതാണ് ബി​ഗ് ബോസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ റെനീഷയേയും വിളിച്ച് ബി​ഗ് ബോസ് താക്കീത് നൽകി. അഖിൽ വയറ്റിൽ നുള്ളി പിടിച്ചപ്പോഴാണ് കടിച്ചതെന്ന് റെനീഷ പറയുന്നു. ഒടുവിൽ വീക്കിലി ടാസ്കിന്റെ ദൈർഘ്യം കുറച്ച ബി​ഗ് ബോസ് ഷിജു, മിഥുൻ, നാദിറ, റിനോഷ് എന്നിവർ വിജയിച്ചതായി പ്രഖ്യാപിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios