Bigg Boss : 'റിയാലിറ്റി ഷോയ്ക്കും അപ്പുറമാണ് ബി​ഗ് ബോസ്'; അർഹതയുള്ളവർ വിജയിക്കട്ടേന്ന് റോൺസൺ

ഇത്രയും ദിവസം റോൺസൺ നിന്നത് വലിയ കാര്യമെന്നാണ് മോഹൻലാൽ പറഞ്ഞത്.

Ronson out of Bigg Boss

ബി​ഗ് ബോസ് സീസൺ( Bigg Boss) നാലിൽ നിന്നും അവസാനത്തെ മത്സരാർത്ഥിയായി റോൺസണും യാത്ര പറയുകയാണ്. ഷോയുടെ 92-ാമത്തെ എപ്പിസോഡിലാണ് റോൺസൺ ബി​ഗ് ബോസ് വീടിനോട് ബൈ പറഞ്ഞിരിക്കുന്നത്. ക്ഷമയും സമാധാനവും മുറുകെ പിടിച്ച് ഇത്രയും ദിവസം ബി​ഗ് ബോസിൽ നിന്നയാൾ എന്നാണ് റോൺസണെ മോഹൻലാൽ വിശേഷിപ്പിച്ചത്. ഫൈനലിന് ഒരാഴ്ച മുമ്പ് പുറത്തേക്ക് പോകുന്നതിൽ വിഷമമുണ്ടോ എന്ന് മോഹൻലാൽ ചോദിക്കുന്നു. 

"ഇല്ല, അർഹതപ്പെട്ടവരാണ് ഇപ്പോൾ ബി​ഗ് ബോസ് ഷോയിൽ ഉള്ളത്. അവർ വിജയിക്കട്ടെ. അതിൽ സന്തോഷം മാത്രമേ ഉള്ളൂ എനിക്ക്. വളരെ ഡിഫിക്കൽറ്റ് ആണ് ബി​ഗ് ബോസിൽ നിൽക്കാൻ. അഡ്വൻഞ്ചർ ആയിട്ടുള്ള കാര്യങ്ങളൊക്കെ ഉണ്ടെങ്കിലും ഒരു റിയാലിറ്റി ഷോയ്ക്കും അപ്പുറത്താണ് ഇതിലെ കാര്യങ്ങൾ. അതിനകത്ത് സർവൈവ് ചെയ്യുക എന്നത് കഷ്ടപ്പാടാണ്. വീട്ടിൽ നിന്നും പറഞ്ഞുവിട്ടപ്പോൾ രണ്ടാഴ്ച എന്നാണ് പറഞ്ഞത്. അതിൽ ഇത്രയും ദിവസം നിൽക്കാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല. ബി​ഗ് ബോസ് വീടിനുള്ളിൽ ആദ്യം ഞാൻ കയറിയപ്പോൾ എന്ത് നിലപാട് ആയിരുന്നോ അത് പോലെ തന്നെ ഞാൻ തിരിച്ച് വന്നിരിക്കുകയാണ്", എന്നാണ് റോൺസൺ പറഞ്ഞത്. വീട്ടിലും സമാധാനപ്രിയനാണോ എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ, അത് സർപ്രൈസ് ആണെന്നും ജീവിതം വേറെയാണെന്നും റോൺസൺ പറയുന്നു.

Bigg Boss S 4 : നാല് പേരിൽ ഒരാൾ പുറത്തേക്ക്; 'ബിബി 4'ൽ അവസാന എവിക്ഷൻ പ്രഖ്യാപിച്ചു

എന്റെ ക്യാരക്ടർ മാറ്റണം എന്നുള്ളൊരു സ്കൂളിലേക്കാണ് വീട്ടുകാർ പറഞ്ഞയച്ചത്. എന്റെ മത്സരം ഇവിടെ ഉണ്ടായിരുന്ന ഇരുപത് പേരുമായിട്ടല്ല. പുറത്തുള്ള അഞ്ച് പേരുമായാണ്(വീട്ടുകാർ). അവർ രണ്ടാഴ്ച പറഞ്ഞ് വിട്ടെങ്കിലും വിജയിച്ച് തന്നെയാണ് പോകുന്നതെന്നാണ് തനിക്ക് തോന്നുന്നതെന്നും റോൺസൺ പറയുന്നു. പിന്നാലെ റോൺസന്റെ ബി​ഗ് ബോസ് വീട്ടിലെ യാത്ര മോഹൻലാൽ കാണിച്ചു കൊടുക്കുകയും ചെയ്തു. ഇത്രയും ദിവസം റോൺസൺ നിന്നത് വലിയ കാര്യമെന്നാണ് മോഹൻലാൽ പറഞ്ഞത്. പിന്നാലെ മത്സാർത്ഥികളെ കാണിച്ചു കൊടുത്ത ശേഷം റോൺസണെ മോഹൻലാൽ യാത്രയാക്കുകയും ചെയ്തു. 

Latest Videos
Follow Us:
Download App:
  • android
  • ios