Bigg Boss S 4 : നാല് പേരിൽ ഒരാൾ പുറത്തേക്ക്; 'ബിബി 4'ൽ അവസാന എവിക്ഷൻ പ്രഖ്യാപിച്ചു
അപ്രതീക്ഷിതമായി റോബിനും ജാസ്മിനും ഷോയിൽ നിന്നും പുറത്തു പോകുകയും ചെയ്തു.
തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളുമായി ആരംഭിച്ച ബിഗ് ബോസ് സീസൺ(Bigg Boss) നാല് രസകരവും തർക്കങ്ങളും വിടവാങ്ങലുകളുമൊക്കെയാണ് മുന്നേറുകയാണ്. ജാനകി, ശാലിനി, അശ്വിൻ, മണികണ്ഠൻ, നവീൻ, ഡെയ്സി, നിമിഷ, സുചിത്ര, അഖിൽ,വിനയ് എന്നിവരാണ് ഇതുവരെ ഷോയിൽ നിന്നും എവിക്ട് ആയത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠന് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. അപ്രതീക്ഷിതമായി റോബിനും ജാസ്മിനും ഷോയിൽ നിന്നും പുറത്തു പോകുകയും ചെയ്തു. ഇന്നിതാ അവസാനമായി റോണ്‍സണ്‍ കൂടി ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുകയാണ്.
റോണ്‍സന്‍റെ എവിക്ഷന്‍ ഏവരും ഞെട്ടലോടെയാണ് കേട്ടത്. പിന്നാലെ താന്‍ തുറക്കാതെ വച്ചിരുന്ന സമ്മാനം റോണ്‍സണ്‍ തുറക്കുകയും അതിലുണ്ടായിരുന്ന സമ്മാനം എല്ലാവര്‍ക്കും നല്‍കുകയും ചെയ്തു. വളരെയധികം സന്തോഷത്തോടെയാണ് പുറത്തേക്ക് പോകുന്നതെന്ന് പറഞ്ഞാണ് റോണ്‍സണ്‍ മത്സരാര്‍ത്ഥികളോട് യാത്ര പറഞ്ഞത്.
Read Also: Bigg Boss S 4 : 'ബിബി 4ലെ സ്ത്രീകൾ പുലിക്കുട്ടികളാണ്'; ഫൈനൽ ഫൈവിലേക്ക് ലക്ഷ്മി പ്രിയ
റിയാസ്, ലക്ഷ്മിപ്രിയ, റോണ്‍സണ്‍, ധന്യ, ബ്ലെസ്ലി എന്നിവരാണ് ഇത്തവണ നോമിനേഷനിൽ വന്നത്. ഇതിൽ ബ്ലെസ്ലി കഴിഞ്ഞ ദിവസം തന്നെ സേഫ് ആയി ബിഗ് ബോസ് സീസൺ നാല് ഫൈനൽ ഫൈവിൽ എത്തിയിരുന്നു. ഇന്ന് ലക്ഷ്മി പ്രിയയും സേഫ് ആയി. ടാസ്ക്കിലൂടെ ആണ് ബിഗ് ബോസ് എവിക്ഷന്‍ പ്രഖ്യാപിച്ചത്. ധന്യ, റിയാസ്, റോണ്‍സണ്‍ എന്നിവരുടെ ബാഗിന്‍റെ താക്കോല്‍ കറക്ടായി തുറക്കുന്നത് ആരാണോ അവരാകും വിജയിക്കുക. ആദ്യത്തെ ഘട്ടത്തില്‍ തന്നെ ധന്യ സേഫ് ആയി. റിയാസും സേഫ് ആയി.