Bigg Boss 4 : ബിഗ് ബോസ് ഫിനാലെ; പ്രിയ സുഹൃത്തിനുവേണ്ടി വോട്ട് അഭ്യര്‍ഥിച്ച് റോബിന്‍
ഈ സീസണില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ. ജൂലൈ 3 ഞായറാഴ്ചയാണ് ഈ സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ. തങ്ങളുടെ പ്രിയ മത്സരാര്‍ഥികള്‍ക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ച് പ്രശസ്തരും ആരാധകരുമൊത്തെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഈ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥിയായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണനും ഫിനാലെയിലുള്ള തന്‍റെ പ്രിയ മത്സരാര്‍ഥിക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ദില്‍ഷ പ്രസന്നനുവേണ്ടിയാണ് റോബിന്‍ വോട്ട് അഭ്യര്‍ഥിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റോബിന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഞാന്‍ ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് സീസണ്‍ 4ന്‍റെ ഫിനാലെ എത്തിയിരിക്കുകയാണ്. ഇനി ഒന്നു രണ്ട് ദിവസങ്ങള്‍ കൂടി മാത്രേ ഉള്ളൂ. എന്‍റെ പ്രിയ സുഹൃത്തായ ദില്‍ഷയെ എന്നെ സ്നേഹിക്കുന്ന എല്ലാവരും സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ശ്രമിക്കുക. വോട്ടിട്ട് അടിച്ച് പൊളിക്ക്, റോബിന്‍റെ വാക്കുകള്‍.
അതേസമയം ഈ സീസണില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന റോബിന്‍ ബിഗ് ബോസിന്‍റെ അച്ചടക്ക നടപടിയെത്തുടര്‍ന്ന് പുറത്താവുകയായിരുന്നു. സഹമത്സരാര്‍ഥിയായ റിയാസ് സലിമിനെ ശാരീരികമായി കൈയേറ്റം ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു ബിഗ് ബോസിന്‍റെ നടപടി. ബിഗ് ബോസ് ഹൌസില്‍ റോബിന്‍ ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന സഹമത്സരാര്‍ഥിയായിരുന്നു ദില്‍ഷ. ഇരുവര്‍ക്കുമിടയില്‍ പ്രണയമുണ്ടെന്നും അതല്ല സ്ട്രാറ്റജിയാണെന്നുമൊക്കെ മറ്റു മത്സരാര്‍ഥികള്‍ ആരോപിച്ചിരുന്നെങ്കിലും തങ്ങള്‍ക്കിടയില്‍ സൌഹൃദമാണ് ഉള്ളതെന്നായിരുന്നു ഇരുവരുടെയും നിലപാട്.