Asianet News MalayalamAsianet News Malayalam

Bigg Boss 4 : റോബിനും റിയാസിനും ബ്ലെസ്ലിക്കുമെതിരെ മത്സരാർത്ഥികൾ; രണ്ടുപേർ ജയിലിലേക്ക്

ഓരോ മത്സരാർത്ഥികളും മൂന്ന് പേരെ തെരഞ്ഞെടുക്കുകയും, ഒരാൾ പോയിട്ട് ബാക്കി രണ്ട് പേരും ഇന്ന് ജയിലിലേക്ക് പോകുകയും ചെയ്തു. 

Robin and Riyaz go to Bigg Boss Jail
Author
Kochi, First Published May 27, 2022, 9:43 PM IST | Last Updated May 27, 2022, 9:43 PM IST

ലയാളം ബി​ഗ് ബോസ് സീസൺ(Bigg Boss) നാല് പത്താമത്തെ ആഴ്ചയിലേക്ക് അടുക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും മത്സരാർത്ഥികൾ തമ്മിൽ വാശിയേറിയ മത്സരമാണ് അരങ്ങേറുന്നത്. നാണയവേട്ട എന്ന വീക്കിലി ടാസ്ക്കിന് ശേഷം ജയിൽ നോമിനേഷനിലേക്ക് എത്തിയിരിക്കുകയാണ് ബി​ഗ് ബോസ്. ഓരോ മത്സരാർത്ഥികളും മൂന്ന് പേരെ തെരഞ്ഞെടുക്കുകയും, ഒരാൾ പോയിട്ട് ബാക്കി രണ്ട് പേരും ഇന്ന് ജയിലിലേക്ക് പോകുകയും ചെയ്തു. 

വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവച്ച മൂന്ന് പേരെയാണ് ജയിൽ ടാസ്ക്കിനായി മത്സരാർത്ഥികൾ തെരഞ്ഞെടുക്കേണ്ടത്. വീക്കിലി ടാസ്ക്കിലൂടെ ​ഡയറക്ടായി ക്യാപ്റ്റൻസിക്ക് തെരഞ്ഞെടുത്ത ജാസ്മിൻ, സൂരജ് എന്നിവരെ നോമിനേഷൻ ചെയ്യാൻ പാടില്ലെന്നും ബി​ഗ് ബോസ് നിർദ്ദേശം നൽകി. പിന്നാലെ നടന്ന വോട്ടെടുപ്പിന് ഒടുവിൽ റിയാസ്, റോബിൻ, ബ്ലെസ്ലി എന്നിവർ ജയിൽ നോമിനേഷനിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ടു. 

വോട്ടിം​ഗ് ഇങ്ങനെ

ബ്ലെസ്ലി- റിയാസ്, അഖിൽ, റോബിൻ
അഖിൽ- റോബിൻ, റിയാസ്, ബ്ലെസ്ലി
സൂരജ്- റിയാസ്, റോബിൻ, ബ്ലെസ്ലി
ധന്യ- റിയാസ്, ബ്ലെസ്ലി, റോബിൻ
ദിൽഷ- റിയാസ്, ബ്ലെസ്ലി, റോബിൻ
ലക്ഷ്മി പ്രിയ- ബ്ലെസ്ലി, റിയാസ്, റോബിൻ
വിനയ്- റിയാസ്, അഖിൽ, റോബിൻ
റോൺസൺ- റോബിൻ, റിയാസ്, അഖിൽ
റിയാസ്- ബ്ലെസ്ലി, റോബിൻ, ലക്ഷ്മി പ്രിയ
ജാസ്മിൻ- ബ്ലെസ്ലി, റോബിൻ, റിയാസ്
സുചിത്ര- ബ്ലെസ്ലി, റോബിൻ, റിയാസ്
റോബിൻ- റിയാസ്, ബ്ലെസ്ലി, അഖിൽ

'ജനഹൃദയങ്ങളിലെ മികച്ച നടന്‍'; ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജില്‍ ജൂറിക്കെതിരെ വിമര്‍ശനം

ലോകോത്തരം എന്നാണ് ജയിൽ ടാസ്ക്കിന്റെ പേര്. ഒരിക്കൽ പിന്നിലായാലും വീണ്ടും ലഭിക്കുന്ന അവസരങ്ങളിൽ പരിശ്രമിച്ച് മുന്നിലെത്തുക എന്നത് നിങ്ങളുടെ മത്സരാർത്ഥിയുടെ യഥാർത്ഥ പോരാട്ട മികവിനെയാണ് കാണിക്കുന്നത്. അതുകൊണ്ടു തന്നെ വിജയിച്ച വ്യക്തി ജയിൽവാസത്തിൽ നിന്നും ഒഴിവാക്കപ്പെടുകയും പരാജയപ്പെട്ടവർ ജയിൽ വാസം അനുഭവിക്കേണ്ടതുമായ ഈ ടാസ്കിൽ ഓരോരുത്തരും പരമാവധി ശ്രമിക്കണമെന്ന് ബി​ഗ് ബോസ് നിർദ്ദേശത്തിൽ പറയുന്നു. വിവിധ ഇടങ്ങളിലായി ഒളിപ്പിച്ചിട്ടുള്ള ഐ ലോ​ഗോകൾ ​ഗാർഡൻ ഏരിയയിലുള്ള തൂണിൽ അവനവന്റെ ഫോട്ടോ പതിച്ചതിന് താഴെ അവ എറിഞ്ഞ് കൊളുത്തുക എന്നതായിരുന്നു ടാസ്ക്. രണ്ടാമത്തെ ബസർ കേൾക്കുമ്പോൾ ഏറ്റവും കൂടുതൽ ഐ ലോ​ഗോകൾ കോർക്കുന്നത് ആരാണോ ആവരാകും വിജയികൾ എന്നതാണ് ടാസ്ക്. സുചിത്ര ആയിരുന്നു വിധികർത്താവ്. പിന്നാലെ റോബിൻ, റിയാസ്, ബ്ലെസ്ലി എന്നിവരുടെ പോരാട്ടമായിരുന്നു നടന്നത്. ബ്ലെസ്ലി വിജയിക്കുകയും ജയിൽ ടാസ്ക്കിൽ നിന്നും മുക്തി നേടുകയും ചെയ്തു. റിയാസും റോബിനും ജയിലിലേക്ക് പോകുകയും ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios