Bigg Boss :'ദിൽഷ കാണുന്നത് അനുജനായി, അവന് പ്രണയം'; ബ്ലെസ്ലിക്കെതിരെ അമ്പെയ്ത് റിയാസും ലക്ഷ്മിയും

ദിൽഷ വിഷയം ടാസ്ക്കിനെ വേറൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

riyaz and lakshmi priya against blesslee in bigg boss

ദൃശ്യവിസ്മയം എന്ന വീക്കിലി ടാസ്ക് ബി​ഗ് ബോസിൽ (Bigg Boss) തർക്കങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. ദിൽഷയോട് ബ്ലെസ്ലിക്കുള്ള പ്രണയമാണ് ഇപ്പോൾ തർക്കങ്ങൾക്ക് കാരണമായത്. കസ്റ്റമർ കെയർ ടാസ്ക്കിനിടയിൽ ധന്യ, റോൺസൺ, റിയാസ് എന്നിവർ ദില്‍ഷയോട് ബ്ലെസ്ലിക്കും റോബിനും ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് സംസാരിക്കുന്ന വിഷ്വൽസ് കാണിച്ചിരുന്നു. ഇതാണ് തർക്കത്തിന് തുടക്കമിട്ടത്. 

ബ്ലെസ്ലി, റോബിൻ എന്നിവർ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ട് തിരിച്ച് താൻ പ്രതികരിച്ചത് നിങ്ങൾ ആരെങ്കിലും കണ്ടോ എന്ന് ചോദിച്ചാണ് ദിൽഷ സംസാരം തുടങ്ങിയത്. " കഴിഞ്ഞ വീക്കെൻഡിൽ പോലും ബ്ലെസ്ലി പ്രണയം പ്രണയം എന്ന് പറയുന്നുണ്ട്. നൂറ് തവണ അവൻ ഇത് ദിൽഷയോട് പറയുന്നുണ്ട്. അതിൽ നിനക്ക് പ്രശ്നമുണ്ടെന്ന് പറയുന്നുമുണ്ട്. പക്ഷേ പറയേണ്ട രീതിയിൽ പറയേണ്ട സമയത്ത് പറഞ്ഞാൽ ആരെയും വരച്ച വരയിൽ നിർത്താം ദിൽഷ", എന്നാണ് റിയാസ് പറഞ്ഞത്. താന്‍ ഇതിന് മറുപടി നല്‍കിയത് ആരെങ്കിലും കണ്ടോ എന്നാണ് ദിൽഷ ചോദിക്കുന്നത്. "നിനക്ക് ബ്ലെസ്ലി ഇങ്ങനെ പെരുമാറുന്നതിൽ പ്രശ്നമുണ്ട്. അങ്ങനെ ആണെങ്കിൽ സീരിയസ് ആയി അവനോട് സംസാരിക്കണമായിരുന്നു. എന്നിട്ട് ഒരാഴ്ച മിണ്ടാതിരുന്ന് നോക്ക് ദിൽഷ. അവൻ അത് നിർത്തും. പക്ഷേ ചിലപ്പോൾ അത് ദിൽഷയ്ക്ക് താല്പര്യം ഇല്ലാത്തത് കൊണ്ടായിരിക്കാം എന്നാണ് തങ്ങൾ ഉദ്ദേശിച്ചത്. ഇതേകാര്യം തന്നെയാണ് റോബിൻ വിഷയത്തിലും പറയാനുള്ളത്. ഏതൊരു സ്ത്രീയും പുരുഷനോട് ബൗണ്ടറീസ് ക്രോസ് ചെയ്യരുതെന്ന് പറഞ്ഞാൽ എല്ലാം ശരിയാകും" എന്ന് റിയാസ് പറയുന്നു.

"രണ്ട് പേർ ഇരുന്ന് സംസാരിച്ചാൽ, അവർ കല്യാണക്കാര്യമാണ് സംസാരിക്കുന്നതെന്നാണോ നിങ്ങൾ ചിന്തിച്ച് വച്ചിരിക്കുന്നത്", എന്നാണ് ദിൽഷ ചോദിക്കുന്നത്. ഇതിന് മറുപടി പറഞ്ഞത് ലക്ഷ്മി പ്രിയയാണ്. "സഹോദരൻ എന്ന് ദിൽഷ പറയുമ്പോൾ, ബ്ലെസ്ലി പറയുന്നത് പ്രണയമാണെന്നാണ് എന്ന് ലക്ഷ്മി പറയുന്നു. ഈ സീസണിൽ ദിൽഷക്ക് ഒരാളോട് പ്രണമുണ്ടെങ്കിൽ അത് നല്ലൊരു കാര്യമാണ്. പക്ഷേ ബ്ലെസ്ലി ഇങ്ങനെ പറയുന്നതിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്നു. എന്നാൽ അത് നിർത്താൻ ഒന്നും പറയുന്നുമില്ലെന്നും റിയാസ് പറഞ്ഞു. പിന്നാലെ ഇരുവരും തമ്മിൽ വൻ തർക്കമാണ് നടന്നത്. ബ്ലെസ്ലിയോട് താൻ ഇക്കാര്യം പറഞ്ഞെങ്കിലും അത് തന്റെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുകയാണ് ചെയ്തതെന്ന് ലക്ഷ്മിയും പറഞ്ഞു. ശക്തമായി തന്നെ ദിൽഷ ബ്ലെസ്ലിയോട് പറഞ്ഞാൽ തീരാവുന്ന കാര്യമേ ഉള്ളൂവെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. പിന്നാലെ മറുപടിയുമായി ബ്ലെസ്ലിയും എത്തി. "ശക്തമായെന്നല്ല, ഇനി ആര് എന്ത് പറഞ്ഞാലും ഞാൻ ഇത് നിർത്താൻ പോകുന്നില്ല", എന്ന് പറഞ്ഞ് ബ്ലെസ്ലി ലക്ഷ്മി പ്രിയയോട് കയർത്ത് സംസാരിക്കുകയായിരുന്നു. ഷോയിൽ സൗന്ദര്യമുള്ള കൊച്ചിനെ കണ്ട് ഇഷ്ടമാണെന്ന് പറഞ്ഞ് പുറകെ നടക്കുന്നത് ശരിയായ കാര്യമല്ലെന്നും റിയാസ് പറഞ്ഞു. 

Bigg Boss : ബി​ഗ് ബോസിൽ ഇനി 'ദൃശ്യവിസ്മയം'; അവസാന വീക്കിലി ടാസ്കിൽ ജയം ആർക്കൊപ്പം ?

ദിൽഷ വിഷയം ടാസ്ക്കിനെ വേറൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സംഭവത്തില്‍ ദിൽഷ മറുപടിയുമായി എത്തുകയും ചെയ്തു. "ഇവനെ ഞാൻ എത്ര തവണ അവോയ്ഡ് ചെയ്തിട്ടുണ്ട്. അത് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ. അവോയ്ഡ് ചെയ്ത് പോയാലും എനിക്ക് ഇവിടെ എവിടം വരെ പോകാനാകും. ഒരാൾ ഇഷ്ടമാണെന്ന് പറഞ്ഞാൽ അവൻ ചീത്തയാണെന്നല്ല. അങ്ങനെ പ്രവർത്തിച്ചാൽ അവനിട്ട് കൊടുക്കാനുള്ള ദൈര്യവും എനിക്കുണ്ട്", എന്നാണ് ദിൽഷ നൽകിയ മറുപടി. ഇവിടെ യഥാർത്ഥത്തിൽ ഫേക്ക് ആയി നിൽക്കുന്നത് ബ്ലെസ്ലിയാണെന്നാണ് റിയാസ് പറഞ്ഞത്. തനിക്ക് ദിൽഷയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും ഇവിടെന്ന് ഇറങ്ങി കഴിഞ്ഞാൽ അവരുടെ വീട്ടിൽ പോയി ആലോചിക്കുമെന്നും ബ്ലെസ്ലി പറയുന്നു. ഇഷ്ടമില്ലെന്ന് പറയുന്ന പെൺകുട്ടിയുടെ പുറകെ നടന്ന്, ബ്ലെസ്ലി എന്ത് സോഷ്യൽ മെസേജ് ആണ് പ്രേക്ഷകർക്ക് നൽകുന്നതെന്ന് ലക്ഷ്മിയും ചോദിക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios